»   » ലൈല ഓ ലൈലയില്‍ ലാലിന് 'നര' സ്‌റ്റൈല്‍

ലൈല ഓ ലൈലയില്‍ ലാലിന് 'നര' സ്‌റ്റൈല്‍

Posted By:
Subscribe to Filmibeat Malayalam

'സാള്‍ട്ട് ആന്റ് പെപ്പര്‍' തല സ്റ്റൈല്‍ തെന്നിന്ത്യയില്‍ തരംഗമായി മാറുകയാണോ? ആണെന്നുതന്നെ വേണം കരുതാന്‍. അമ്പത് പിന്നിട്ടിട്ടും തലകറുപ്പിച്ച് തന്നെ നടക്കുന്ന നമ്മുടെ സൂപ്പര്‍താരങ്ങള്‍ നരപുറത്തുകാണിച്ചാല്‍ കുഴപ്പമില്ലെന്നൊരു ചിന്തയിലേയ്ക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. സലയന്‍സില്‍ നരകയറിയ കൃതാവുമായി മമ്മൂട്ടിയെത്തുമ്പോള്‍ പിന്നാലെ സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന് പേരിട്ടിരിക്കുന്ന പുത്തന്‍ നരസ്റ്റൈലുമായി മോഹന്‍ലാലും വരുകയാണ്.

മോഹന്‍ലാലും മമ്മൂട്ടിയും നേരത്തേയും നരച്ച തലയുമായി അഭിനയിച്ചിട്ടുണ്ടെങ്കിലും അതൊക്കെ കഥാപാത്രത്തിന്റെ പ്രായത്തിനനുസരിച്ച നരകളായിരുന്നു. എന്നാല്‍ ഇപ്പോള്‍ വളരെ സ്‌റ്റൈലിഷായിത്തന്നെ താരങ്ങള്‍ നരച്ച തലകാണിയ്ക്കാന്‍ ഒരുങ്ങുകയാണ്.

Mohanlal

ജോഷി ഒരുക്കുന്ന ലൈല ഓ ലൈല എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ ഉപ്പും കുരുമുളകും സ്റ്റൈലുമായി എത്തുന്നത്. ചിത്രത്തിന്റെ അണിയറക്കാര്‍തന്നെ ലൈല ഓ ലൈലയിലെ ലാലിന്റെ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. തീര്‍ത്തും വ്യത്യസ്തമായൊരു ലുക്കിലാണ് മോഹന്‍ലാല്‍ ഈ ചിത്രത്തിലെത്തുക. അമല പോള്‍ നായികയായി എത്തുന്ന ചിത്രത്തിന് തിരക്കഥയെഴുതുന്നത് സുരേഷ് നായരാണ്.

2012ല്‍ പുറത്തിറങ്ങിയ ഗ്രാന്റ് മാസ്റ്റര്‍ എന്ന ചിത്രത്തിലും റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിലും ലാലിന് നര സ്റ്റൈലുണ്ടായിരുന്നു. തമിഴകത്ത് ഇതിനകം തന്നെ അജിത്തിന്റെ തല സ്റ്റൈല്‍ വലിയ തരംഗമായി മാറിയിട്ടുണ്ട്. യൗവ്വനത്തില്‍ത്തന്നെ നരച്ച സ്വന്തം മുടി പുറത്തുകാണിയ്ക്കാന്‍ മടി കാണിക്കാത്ത അജിത്തിന്റെ ബോള്‍ഡ്‌നസിന് കാര്യമായ പ്രശംസയും ലഭിയ്ക്കുന്നുണ്ട്.

English summary
The latest update about of Joshi's film Lailaa O Lailaa is that Mohanlal is getting a Salt N Pepper look in this flick
Please Wait while comments are loading...

Malayalam Photos

Go to : More Photos