»   » 'മോഹന്‍ലാല്‍ കുതിരവട്ടം പപ്പുവിനെ പറ്റിച്ച കോണ്ടസ അല്ല', ഇതാണ് അപ്പാനി രവിയുടെ കോണ്ടസ!

'മോഹന്‍ലാല്‍ കുതിരവട്ടം പപ്പുവിനെ പറ്റിച്ച കോണ്ടസ അല്ല', ഇതാണ് അപ്പാനി രവിയുടെ കോണ്ടസ!

Posted By:
Subscribe to Filmibeat Malayalam

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറിസിലുടെ ശ്രദ്ധേയമായ വേഷത്തിലഭിനയിച്ച് അപ്പാനി രവി എന്ന സിനിമയിലെ കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുന്ന താരമാണ് ശരത് കുമാര്‍. അപ്പാനി രവി മാറി അപ്പാനി ശരത് എന്ന വിളിയിലേക്കും എത്തിയ താരം മോഹന്‍ലാല്‍ നായകനായി അഭിനയിച്ച വെളിപാടിന്റെ പുസ്തകത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ആരാധകര്‍ വഴിതെറ്റിക്കും! മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുള്ള ആരാധകരെ കുറിച്ചാണോ നെടുമുടി വേണു പറയുന്നത്

കോണ്ടസ എന്ന പേരിട്ടിരിക്കുന്ന സിനിമയിലൂടെ ഇപ്പോള്‍ അപ്പാനി ശരത് നായകനായി അഭിനയിക്കുകയാണ്. ചിത്രത്തില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വിട്ടിരിക്കുകയാണ്. ഒരുപാടു നന്ദി.. ഇതുവരെ എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവരോടും നന്ദി.. ഇനിയും ഈ സ്‌നേഹവും സപ്പോര്‍ട്ടും കൂടെ കാണും എന്ന ഉറച്ച വിശ്വാസത്തോടെ.. ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ നായകനാകുന്നു എന്നും പറഞ്ഞ് താരം തന്നെ ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുകയാണ്.

അപ്പാനി ശരത് നായകനാവുന്നു

അപ്പാനി രവി എന്നറയിപ്പെടുന്ന നടന്‍ ശരത് നായകനായി അഭിനയിക്കുന്ന സിനിമയാണ് കോണ്ടസ. സിനിമയിലെ ശരത്തിന്റെ പുതിയ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ താരം തന്നെയാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

ശരത്ത് പറയുന്നതിങ്ങനെ

ഒരുപാടു നന്ദി.. ഇതുവരെ എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവരോടും നന്ദി.. ഇനിയും ഈ സ്‌നേഹവും സപ്പോര്‍ട്ടും കൂടെ കാണും എന്ന ഉറച്ച വിശ്വാസത്തോടെ.. ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ നായകനാകുന്നു എന്നു പറഞ്ഞ് ശരത്ത് തന്നെ ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുകയാണ്.

അപ്പാനി രവി


ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെയാണ് ശരത് ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. ചിത്രത്തിലെ അപ്പാനി രവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ ആ പേരില്‍ തന്നെയാണ് ശരത്ത് ഇപ്പോഴും അറിയപ്പെടുന്നത്.

ജിമിക്കി കമ്മല്‍ ഡാന്‍സ്


ആദ്യ സിനിമയ്ക്ക് ശേഷം മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകത്തിലായിരുന്നു താരം അഭിനയിച്ചിരുന്നത്. ലോകം മുഴുവന്‍ വൈറലായ ജിമിക്കി കമ്മല്‍ പാട്ടിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു.

തമിഴിലേക്കും

വിശാല്‍ നായകനായി അഭിനയിക്കുന്ന 'സണ്ടൈക്കോഴി 2' എന്ന സിനിമയിലൂടെ ശരത്ത് തമിഴിലും അഭിനയിക്കുകയാണ്. സിനിമയുടെ ചിത്രീകരണം ചെന്നൈയില്‍ ആരംഭിച്ചിരിക്കുകയാണ്.

English summary
Mollywood actor Sarath Kumar's Contessa poster released

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam