»   » വിനയനൊപ്പം പോയ സാലു ജോര്‍ജ്ജിന് വിലക്ക്

വിനയനൊപ്പം പോയ സാലു ജോര്‍ജ്ജിന് വിലക്ക്

Posted By:
Subscribe to Filmibeat Malayalam
Salu George
സംവിധായകന്‍ വിനയനുമായി സഹകരിച്ച കലാ സംവിധായകന്‍ സാലു കെ ജോര്‍ജ്ജിനെ സിനിമകളില്‍ സഹകരിപ്പിയ്‌ക്കേണ്ടെന്ന് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്റെ തീരുമാനം. ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ സാലുവുമായി സഹകരണം വേണ്ടെന്നാണ് നിര്‍ദ്ദേശം.ഫെഫ്ക്കയുടെ നിലപാടുകളെ ശക്തമായി എതിര്‍ക്കുന്നവരുമായി ചിലരുമായി സഹകരിച്ചുവെന്ന് കാരണമാണ് വിലക്കിന് കാരണമായി പറയപ്പെടുന്നത്.

വിനയന്റെ പുതിയ ചിത്രമായ ഡ്രാക്കുളയുമായാണ് സാലു സഹകരിച്ചത്. ഗുരുതരമായ സംഘടനാവിരുദ്ധ പ്രവര്‍ത്തനമാണിതെന്നാണ് ഫെഫ്ക്കയുടെ നിലപാട്.

എന്നാല്‍ വിനയന്റെ ചിത്രത്തില്‍ പ്രവര്‍ത്തിയ്ക്കുന്നതില്‍ എാണ് തെറ്റെന്ന് തനിയ്ക്ക് മനസ്സിലാവുന്നില്ലെന്ന് സാലു ചോദിയ്ക്കുന്നത്. ഈ തീരുമാനം സിനിമയ്ക്ക് ഗുണകരമാവില്ല. മേജര്‍ രവിയെ ഫോണില്‍ വിളിച്ച് തന്നെ സഹകരിപ്പിയ്്ക്കരുതെന്ന് ഫെഫ്ക്ക നേതാക്കള്‍ ആവശ്യപ്പെട്ടതായും സാലു ആരോപിച്ചു.

അതേസമയം സാലുവിനെ വിലക്കിയിട്ടില്ലെന്ന പരസ്യനിലപാടിലാണ് ഫെഫ്ക്ക. വിനയന്‍ ചിത്രവുമായി സഹകരിയ്ക്കരുതെന്ന് പറഞ്ഞിരുന്നു. സംഘടനാപരമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് സാലുവിനെതിരെ നിലപാട് സ്വീകരിച്ചതെന്നാണ് അവരുടെ നിലപാട്.

English summary
A fresh row has broken out in Mollywood with veteran art director, Salu K. George being banned by the directors’ union, FEFKA,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam