»   » പുരസ്‌കാരം നേടിയ സഹപ്രവര്‍ത്തകരോട് താരങ്ങള്‍ക്കും ചിലത് പറയാനുണ്ട്! മനസില്‍ തട്ടിയ ചില കാര്യങ്ങള്‍..

പുരസ്‌കാരം നേടിയ സഹപ്രവര്‍ത്തകരോട് താരങ്ങള്‍ക്കും ചിലത് പറയാനുണ്ട്! മനസില്‍ തട്ടിയ ചില കാര്യങ്ങള്‍..

Written By:
Subscribe to Filmibeat Malayalam

സിനിമാ പ്രേമികള്‍ കാത്തിരുന്ന 48-ാം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വിതരണം ചെയ്തിരിക്കുകയാണ്. ആളൊരുക്കം എന്ന സിനിമയിലൂടെ ഇന്ദ്രന്‍സാണ് ഇത്തവണത്തെ മികച്ച നടനുള്ള പുരസ്‌കാരം ഏറ്റു വാങ്ങിയത്. ടേക്ക് ഓഫിലൂടെ വീണ്ടും മികച്ച നടിയായി പാര്‍വ്വതിയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

പ്രേക്ഷകര്‍ കാത്തിരുന്ന വിധിയായിരുന്നതിനാല്‍ ഹൃദയപൂര്‍വ്വമായിരുന്നു പലരും പുരസ്‌കാര പ്രഖ്യാപനം സ്വീകരിച്ചത്. മോഹന്‍ലാലും മമ്മൂട്ടിയുമടക്കം യുവതാരങ്ങളും തുടങ്ങി ചലച്ചിത്ര മേഖലയിലെ പലരും ആശംസകളുമായി എത്തിയിരിക്കുകയാണ്. താരങ്ങള്‍ പറയുന്നതിങ്ങനെ..

മമ്മൂട്ടി

മെഗാസ്റ്റാര്‍ മമ്മൂട്ടിയും പുരസ്‌കാരം നേടിയ എല്ലാവര്‍ക്കും ആശംസകളുമായി എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് ചലച്ചിത്ര പുരസ്‌കാരം കിട്ടിയ എല്ലാവര്‍ക്കും താരം ആശംസകള്‍ അറിയിച്ചത്.

മോഹന്‍ലാല്‍

മോഹന്‍ലാലും ചെറിയ വാക്കുകളിലൂടെയാണെങ്കിലും പുരസ്‌കാരം നേടിയ എല്ലാവരോടും ആത്മാര്‍ത്ഥമായി തന്നെയുള്ള ആശംസകള്‍ അറിയിച്ചിരിക്കുകയാണ്.

ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖര്‍ സല്‍മാന്‍ തന്റെ സഹപ്രവര്‍ത്തകരായ എല്ലാവര്‍ക്കും എന്ന് വിശേഷിപ്പിച്ചാണ് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ഇന്ദ്രന്‍സേട്ടന്‍, പ്രസന്ന മാസ്റ്റര്‍, പാര്‍വ്വതി, അലന്‍സിയര്‍, തുടങ്ങി എല്ലാവരോടുമാണ് ദുല്‍ഖറിന്റെ ആശംസകള്‍.

ജയസൂര്യ

അഭിമാനം... അഭിമാനം.. 'മലയാളത്തിന്റെ ഈ നടനം' ഇന്ദ്രന്‍സേട്ടാ.. നിങ്ങളുടെ ഉള്ളിലുള്ള ചെറിയവനാണ് നിങ്ങളെ വലിയവനാക്കുന്നത്. ഞങ്ങള്‍ക്ക് കണ്ടു പഠിക്കാന്‍ ഒത്തിരി കാര്യങ്ങളുണ്ട് നിങ്ങളില്‍ നിന്ന് ...ഒരുപാട് സന്തോഷം.. അതു പോലെ തന്നെ എല്ലാ അവാര്‍ഡ് ജേതാക്കള്‍ക്കും വിജയാശംസകള്‍! എന്നുമാണ് ജയസൂര്യ പറയുന്നത്.

മഞ്ജു വാര്യര്‍

അംഗീകരിക്കപ്പെട്ടവര്‍, അര്‍ഹതപ്പെട്ടവര്‍.. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളാല്‍ ആദരിക്കപ്പെട്ട പ്രതിഭകള്‍ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനം... എന്നും പറഞ്ഞാണ് മഞ്ജു വാര്യര്‍ പുരസ്‌കാരം നേടിയവര്‍ക്കുള്ള ആശംസ അറിയിച്ചത്.

പാര്‍വ്വതിക്ക് പുരസ്കാരം കൊടുക്കാൻ സമ്മതിപ്പിക്കില്ലേ? ഇന്ദ്രന്‍സിന് അര്‍ഹിച്ച അംഗീകാരം കിട്ടി!

ബിഗ് ബജറ്റ് സിനിമകളെയും താരരാജാക്കന്മാരെയും പിന്തള്ളി പുതുമുഖങ്ങള്‍ മുന്നോട്ട് വന്നതിന് കാരണം ഇതാണ്!

English summary
Mollywood celebrities congratulate the Kerala State Film Awards winners!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam