»   » രണ്ട് ഭാഗങ്ങളുള്ള ചിത്രവുമായി രാകേഷ് ഗോപന്‍

രണ്ട് ഭാഗങ്ങളുള്ള ചിത്രവുമായി രാകേഷ് ഗോപന്‍

Posted By:
Subscribe to Filmibeat Malayalam

സിനിമകള്‍ക്ക് രണ്ടാം ഭാഗമെടുക്കുക ഇപ്പോള്‍ പുതിയകാര്യമല്ല, പലപ്പോഴും ഒരു ചിത്രമിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞായിരിക്കും അതിന്റെ രണ്ടാംഭാഗത്തേക്കുറിച്ച് അതേ ചിത്രത്തിന്റെ അണിയറക്കാരോ, അല്ലെങ്കില്‍ മറ്റുള്ളവരോ ചിന്തിയ്ക്കുന്നത്. ഇത്തരത്തില്‍ മലയാളത്തില്‍ ഒട്ടേറെ രണ്ടാംഭാഗങ്ങള്‍ ഇറങ്ങിയിട്ടുമുണ്ട്. പക്ഷേ ആദ്യം തന്നെ ഒരു ചിത്രത്തെ രണ്ടുഭാഗങ്ങളായി തിരിച്ച് റിലീസിനെത്തിയ്ക്കുകയെന്നത് മലയാളത്തില്‍ പുതിയ കാര്യം തന്നെയാണ്. ഇത്തരത്തിലൊരു ഉദ്യമത്തിനൊരുങ്ങുകയാണ് സംവിധായകന്‍ രാകേഷ് ഗോപന്‍. 100 ഡിഗ്രി സെല്‍ഷ്യസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് രണ്ട് ഭാഗങ്ങളായി തയ്യാറാക്കുന്നത്. ആദ്യം മിറര്‍ എന്നായിരുന്നു ചിത്രത്തിന് പേരിട്ടത്, പിന്നീട് അതുമാറ്റുകയായിരുന്നു.

ശ്വേത മേനോന്‍, ലക്ഷ്മി റായ്, ഭാമ, ഗൗതമി നായര്‍, മേഘ്‌ന രാജ് തുടങ്ങിയവര്‍ വേഷമിടുന്ന ചിത്രം ഒരു സ്ത്രീപക്ഷ ചിത്രംകൂടിയാണ്. രണ്ട് ഭാഗങ്ങളും വ്യത്യസ്തസമയങ്ങളിലാരിക്കും റിലീസ് ചെയ്യുക. ആദ്യം ഒറ്റച്ചിത്രം തന്നെയായിരുന്നു രാകേഷ് പ്ലാന്‍ ചെയ്തത്. പക്ഷേ പിന്നീടാണ് ഒരു പുതുമെയന്ന രീതിയില്‍ രണ്ട് ഭാഗങ്ങളായി ചിത്രീകരിച്ച് രണ്ടായിട്ടുതന്നെ റിലീസ് ചെയ്യാന്‍ തീരുമാനമായത്.

ആദ്യം ഒരുചിത്രം തന്നെയായിരുന്നു മനസ്സില്‍, എന്നാല്‍ തിരക്കഥ പൂര്‍ത്തിയായപ്പോള്‍ അത് ഒരുചിത്രത്തി്ല്‍ ഒതുക്കാന്‍ കഴിയില്ലെന്ന് മനസിലായി, അതോടെ രണ്ട് ഭാഗങ്ങളാക്കാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെ 100 ഡിഗ്രി സെല്‍ഷ്യസ് ഭാഗം ഒന്ന്, ഭാഗം രണ്ട് എന്ന് രണ്ട് ഭാഗങ്ങള്‍ക്ക് പേരിടുകയും ചെയ്തു- സംവിധായകന്‍ പറയുന്നു.

സാധാരണ മലയാളത്തില്‍ ഇറങ്ങാറുള്ള രണ്ടാംഭാഗ ചിത്രങ്ങളെല്ലാം ഒരേ കഥാപാത്രങ്ങളെ വച്ച് പുതിയകഥകള്‍ പറയുകയാണ് ചെയ്യാറുള്ളത്. നാടോടിക്കാറ്റിന്റെയും റാംജിറാവു സ്പീക്കിങ്ങിന്റെയുമെല്ലാം രണ്ടാം ഭാഗങ്ങള്‍ അങ്ങനെയായിരുന്നു. പക്ഷേ ഈ ചിത്രത്തില്‍ ഒരു കഥയുടെ തുടര്‍ച്ചതന്നെയാണ് രണ്ടാംഭാഗത്തില്‍ പറയുന്നത്. അതിനാല്‍ത്തന്നെ ഈ രീതി മലയാളത്തില്‍ ഒരു പുതുമയാകും- രാകേഷ് വിശദീകരിക്കുന്നു.

എന്നുവച്ച് ആദ്യഭാഗത്തിന് ക്ലൈമാക്‌സ് ഇല്ലെന്ന് വിചാരിക്കരുതെന്നും മികച്ച ക്ലൈമാക്‌സിലാണ് ഒന്നാം ഭാഗം അവസാനിക്കുന്നതെന്നും സംവിധായകന്‍ പറയുന്നു. പക്ഷേ ക്ലൈമാക്‌സില്‍ നിന്നും കഥ തുടരുന്ന രീതിയിലാണ് ഒന്നാം ഭാഗം തീരുക. രണ്ടാംഭാഗത്തില്‍ മറ്റ് അഭിനേതാക്കളെ ഉള്‍പ്പെടുത്താനും അണിയറക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

തമിഴ് നടന്‍ ഷാം, ഹിന്ദി തൈരം രാധിക ആപ്‌തെ എന്നിവര്‍ രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്നുണ്ട്. ഇവരുടെ രണ്ടുപേരുടെയും മലയാളത്തിലെ അരങ്ങേറ്റചിത്രം കൂടിയായിരിക്കും 100 ഡിഗ്ര സെല്‍ഷ്യസ് ഭാഗം രണ്ട്. ആദ്യഭാഗത്തെ പ്രമുഖ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ശ്വേത, ലക്ഷ്മി, ഭാമ, ഗൗതമി, മേഘ്‌ന എന്നിവരെ രണ്ടാംഭാഗത്തില്‍ നിലനിര്‍ത്തുകയും ചെയ്യും.

ഒന്നാം ഭാഗം റിലീസ് ചെയ്തുകഴിഞ്ഞ് ആറുമാസം കഴിഞ്ഞാണേ്രത രണ്ടാംഭാഗത്തിന്റെ ചിത്രീകരണം തുടങ്ങുക. രണ്ടാംഭാഗത്തിലേയ്ക്കുള്ള ചില പ്രധാന ഭാഗങ്ങള്‍ ആദ്യഭാഗത്തിന്റെ ചിത്രീകരണത്തിനൊപ്പം ചെയ്തു വെയ്ക്കുമെന്നും അണിയറക്കാര്‍ പറയുന്നു.

English summary
Rakesh Gopan is planning to split his single movie, 100 Degrees Celsius, starring Shwetha Menon, Lakshmi Rai, Bhamaa, Gauthami Nair and Meghana Raj in the lead.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam