»   » കാത്തിരിയ്ക്കാം ഉത്സവകാലത്തെ താരയുദ്ധത്തിന്

കാത്തിരിയ്ക്കാം ഉത്സവകാലത്തെ താരയുദ്ധത്തിന്

Posted By:
Subscribe to Filmibeat Malayalam

റംസാന്‍, ഓണം ആഘോഷകാലമാണ് വരുന്നത്. പുതിയചിത്രങ്ങളെല്ലാം റിലീസിന് തയ്യാറായിക്കൊണ്ടിരിക്കുകയാണ്. സൂപ്പര്‍താരമത്സരം കാണാനാകില്ലെങ്കിലും മികച്ച മത്സരം തന്നെയാണ് പുത്തന്‍ റിലീസുകള്‍ക്കിടയില്‍ റംസാന്‍, ഓണക്കാലത്ത് നടക്കാനിരിക്കുന്നതെന്ന് ഉറപ്പാണ്.

റംസാന് പിന്നാലെ ഓഗസ്റ്റ് മാസത്തില്‍ വരാനിരിക്കുന്ന ചിത്രങ്ങളുടെ എണ്ണം ഏഴാണ്. മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരാണ് മത്സരത്തിനുണ്ടാവുക.

കാത്തിരിയ്ക്കാം ഉത്സവകാലത്തെ താരയുദ്ധത്തിന്

2010ല്‍ ഇറങ്ങിയ രഞ്ജിത്ത് ചിത്രം പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് ആയിരുന്നു ഏറ്റവും ഒടുവില്‍ മമ്മൂട്ടിയ്ക്ക് ലഭിച്ച ഉത്സവകാല ഹിറ്റ്. 2011ലെ റംസാന് മമ്മൂട്ടിയ്ക്ക് സിനിമുണ്ടായിരുന്നില്ല. 2011ല്‍ ഇറങ്ങിയ താപ്പാന ശരാശരി വിജയം മാത്രം നേടിയ ചിത്രമായിരുന്നു. എന്നാല്‍ 2013 ഉത്സവകാലത്ത് രഞ്ജിത്തും മമ്മൂട്ടിയും വീണ്ടുമെത്തുകയാണ്. കടല്‍ കടന്നൊരു മാത്തുക്കുട്ടിയെന്ന ചിത്രം വലിയ വിജയമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ ചിത്രത്തില്‍ മോഹന്‍ലാല്‍, ദിലീപ് എന്നിവര്‍ അതിഥി താരങ്ങളായി എത്തുന്നുണ്ട്.

കാത്തിരിയ്ക്കാം ഉത്സവകാലത്തെ താരയുദ്ധത്തിന്

ഉത്സവകാലങ്ങളില്‍ വലിയ വിജയങ്ങള്‍ നേടാറുണ്ട് ദിലീപിന്റെ ചിത്രങ്ങള്‍. മറ്റേത് നടന്മാരേക്കാളും കുടുംബപ്രേക്ഷകരുടെ പിന്തുണയുള്ള താരമാണ് ദിലീപ്. 2011ല്‍ ദിലീപിന്റേതായി റംസാന്‍-ഓണം കാലത്ത് എത്തിയ ചിത്രം മിസ്റ്റര്‍ മരുമകന്‍ ആയിരുന്നു. മോശമല്ലാത്ത വിജയം നേടാന്‍ ആ ചിത്രത്തിന് കഴിഞ്ഞിരുന്നു. 2013ലെ ഉത്സവകാലത്ത് എത്താന്‍ പോകുന്ന ദിലീപ് ചിത്രങ്ങള്‍ രണ്ടാണ്. നാടോടി മന്നനും ശിങ്കാരവേലനും. വിജി തമ്പി സംവധാനം ചെയ്ത നാടോടി മന്നന്‍ ഇറങ്ങുന്നതിന് പിന്നാലെ ഒരുമാസത്തെ ഇടവേളയില്‍ ശിങ്കാരവേലനും പുറത്തിറങ്ങും.

കാത്തിരിയ്ക്കാം ഉത്സവകാലത്തെ താരയുദ്ധത്തിന്

പൃഥ്വിരാജിന്റെ ഇതുവരെയുള്ള സിനിമാജീവതത്തിലെ മികച്ച കാലമാണ് ഇപ്പോള്‍. തുടരെത്തുടരെ ഹിറ്റുകളാണ് പൃഥ്വി സൃഷ്ടിക്കുന്നത്. സാമ്പത്തിക വിജയം നേടുന്നതിനൊപ്പം തന്നെ നിരൂപകരുടെ മികച്ച അഭിപ്രായം നേടാനും പൃഥ്വി ചിത്രങ്ങള്‍ക്ക് കഴിയുന്നുണ്ട്. റംസാന്‍-ഓണം കാലത്ത് പൃഥ്വിയെത്തുന്നത് ജിത്തു ജോസഫിന്റെ മെമ്മറീസുമായിട്ടാണ്. 2013ലെ പൃഥ്വിരാജിന്റെ മൂന്നാമത്തെ പൊലീസ് വേഷമാണ് മെമ്മറീസിലേത്. മൈ ബോസ്, മമ്മി ആന്റ് മി എന്നീ ചിത്രങ്ങളിലൂടെ കുടംബപ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ സംവിധായകനാണ് ജിത്തു ജോസഫ്. ജിത്തുവും പൃഥ്വിയും ഒന്നിയ്ക്കുന്ന മെമ്മറീസും മികച്ച വിജയം നേടുമെന്ന് പ്രതീക്ഷിയ്ക്കാം.

കാത്തിരിയ്ക്കാം ഉത്സവകാലത്തെ താരയുദ്ധത്തിന്

കുഞ്ചാക്കോ ബോബന്‍ വ്യത്യസ്ത റോളുകളുമായി മികച്ച ഫോമിലാണെങ്കിലും ചില ചിത്രങ്ങള്‍ അപ്രതീക്ഷിതമായി പരാജയപ്പെട്ടതോടെ ഒരു ഹിറ്റ് അനിവാര്യമായിരിക്കുകയാണ്. ഹിറ്റ് മേക്കറായ ലാല്‍ ജോസിന്റെ ചിത്രമായ പുള്ളിപ്പുലികളും ആട്ടന്‍കുട്ടിയും എന്ന ചിത്രമാണ് ചാക്കോച്ചന്റേതായി ഈ ഉത്സവകാലത്ത് എത്തുന്നത്. ചിത്രത്തില്‍ ഒരു ഹൗസ്‌ബോട്ട് ഉടമയായിട്ടാണ് ചാക്കോച്ചന്‍ എത്തുന്നത്. കുട്ടനാടിന്റെ സൗന്ദര്യം പരമാവധി പകര്‍ത്തിയ ചിത്രമാണിത്.

കാത്തിരിയ്ക്കാം ഉത്സവകാലത്തെ താരയുദ്ധത്തിന്

ഈ ഉത്സവകാലത്ത് അച്ഛന്‍ മകന്‍ മത്സരം കാണാന്‍ പോവുകയാണ് പ്രേക്ഷകര്‍. മമ്മൂട്ടി രഞ്ജിത്ത് ചിത്രവുമായി എത്തുമ്പോള്‍ ദുല്‍ഖര്‍ എത്തുന്നത് ആദ്യ ട്രാവല്‍ മൂവിയെന്ന വിശേഷണമുള്ള നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയുമായിട്ടാണ്. സമീര്‍ താഹിറിന്റെ ചിത്രത്തില്‍ സണ്ണി വെയ്‌നും ദുല്‍ഖറിനൊപ്പമുണ്ട്. കോഴിക്കോട് മുതല്‍ നാഗാലാന്റ് വരെയുള്ള സ്ഥലങ്ങളുടെ വളരെ മനോഹരമായ സീനുകളാണ് ചിത്രത്തിലുള്ളതെന്നാണ് സമീര്‍ താഹിര്‍ പറയുന്നത്.

കാത്തിരിയ്ക്കാം ഉത്സവകാലത്തെ താരയുദ്ധത്തിന്

ബ്ലോഗര്‍മാരുടെ കഥ പറയുന്ന ഒളിപ്പോര് എന്ന ചിത്രമാണ് ഫഹദിന്റെ ഉത്സവകാല റിലീസ്. വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തില്‍ ഫഹദിന്റെ കാണാന്‍ കഴിയുക. നവാഗതനായ എവി ശശിധരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ നായിക പുതുമുഖമാണ്.

കാത്തിരിയ്ക്കാം ഉത്സവകാലത്തെ താരയുദ്ധത്തിന്

വിവാദങ്ങള്‍ കാരണം ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ട കളിമണ്ണ് എന്ന ചിത്രവുമായിട്ടാണ് ബ്ലസ്സി ഉത്സവകാലത്ത് എത്തുന്നത്. ശ്വേത മനോനും ബിജു മേനോനും വേഷമിടുന്ന ചിത്രത്തില്‍ സുനില്‍ ഷെട്ടിയും സംവിധായകന്‍ പ്രിയദര്‍ശനും അതിഥി താരങ്ങളായി എത്തുന്നുണ്ട്. ശ്വേതയുടെ പ്രസവം ചിത്രീകരിച്ചുവെന്ന പ്രത്യേകതയും മകള്‍ സബൈന അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

കാത്തിരിയ്ക്കാം ഉത്സവകാലത്തെ താരയുദ്ധത്തിന്

തമിഴകം പ്രതീക്ഷിയ്ക്കുന്ന അടുത്ത വമ്പന്‍ റീലിസാണ് വിജയുടെ തലൈവ. ഏറ്റവും ഒടുവില്‍ റിലീസായ സൂര്യയുടെ ബിഗ് ബജറ്റ് ചിത്രം സിങ്കം 2 കേരളത്തില്‍ 142 കേന്ദ്രങ്ങളിലായിരുന്നു റിലീസ് ചെയ്തത്. തലൈവയുടെ കാര്യവും മറിച്ചാവാന്‍ തരമില്ല. ഓണത്തിന് തൊട്ടുപിന്നാലെയാണ് തലൈവ തിയേറ്ററുകളിലെത്തുക. പല മലയാള പടങ്ങളും മൂക്കും കുത്തി വീണപ്പോള്‍ വിജയ് ചിത്രങ്ങള്‍ പണം വാരുന്നത് കേരളം ഇതിന് മുമ്പ് കണ്ടിട്ടുണ്ട്. വിജയിയ്ക്കാണെങ്കില്‍ കേരളത്തില്‍ അരാധകരുമേറെയുണ്ട്. എന്തായാലും വിജയ് ചിത്രം മറ്റു പല ചിത്രങ്ങള്‍ക്കും ചെറിയൊരു ഭീഷണി സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary
The festival season of Eid and Onam sees Mollywood's much-awaited releases and this year, with seven Malayalam films scheduled to hit the screens in August after the month of Ramzan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam