»   » കണ്ണൂരില്‍ താരങ്ങളുടെ കല്യാണമേളം

കണ്ണൂരില്‍ താരങ്ങളുടെ കല്യാണമേളം

Posted By:
Subscribe to Filmibeat Malayalam
Samvritha-Akhi and Vineeth-Divya
രണ്ട് ഗംഭീര താരവിവാഹങ്ങള്‍ക്ക് സാക്ഷ്യം വഹിയ്ക്കാന്‍ കണ്ണൂര്‍ ഒരുങ്ങുന്നു. യുവനടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്റെ വിവാഹം 18ന് കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടക്കും. ഇതിന് പിന്നാലെ നവംബര്‍ ഒന്നിന് നടി സംവൃത സുനിലിന്റെ മിന്നുകെട്ടും നടക്കും. ചെന്നൈയില്‍ താമസമാക്കിയ പയ്യന്നൂര്‍ സ്വദേശി ജി നാരായണന്റെയും ഉഷയുടെയും മകള്‍ ദിവ്യയാണ് വിനീതിന്റെ ജീവിതസഖിയാവുന്ന്ത്. ചെന്നൈയില്‍ എന്‍ജിനിയറിങ് പഠനകാലത്തെ പ്രണയമാണ് ഒക്ടോബര്‍ 18ന് പൂവണിയുന്നത്. കോളേജില്‍ വിനീതിന്റെ ജൂനിയറായിരുന്നു ദിവ്യ. കോഴിക്കോട്ടെ ജയരാജിന്റെ മകന്‍ അഖിലാണ് സംവൃതയുടെ കഴുത്തില്‍ താലി ചാര്‍ത്തുന്നത്.

ചെന്നൈയിലെ കെ.സി.ജി. കോളജ് ഓഫ് ടെക്‌നോളജിയില്‍ എന്‍ജിനീയറിങ്ങിന് പഠിയ്ക്കുന്നതിനിടെ കോളെജിലെ മ്യൂസിക് ക്ലബില്‍ വച്ചാണ് ദിവ്യയും വിനീതും അടുക്കുന്നത്. 2004ല്‍ തുടങ്ങിയ പ്രണയം വീട്ടുകാരറിയുന്നത് പിന്നെയും ഏറെക്കാലം കഴിഞ്ഞാണ്. വിനീത് രണ്ടാമതായി സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്തിന്റെ വിജയത്തോടെയാണ് പ്രണയവിശേഷം ഉറ്റവര്‍ അറിയുന്നതും വിവാഹത്തിന് സമ്മതം മൂളുന്നതും.

ഇരുവീട്ടുകാരുടെയും ബന്ധുക്കള്‍ കണ്ണൂര്‍ ജില്ലയില്‍ ആയതിനാലാണ് വിവാഹം ഇവിടെ വച്ചു നടത്തുന്നത്. ശ്രീനിവാസന്റെ വീട് തലശേരി പാട്യത്തും ദിവ്യയുടേത് പയ്യന്നൂരുമാണ്. കണ്ണൂരില്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം വിവാഹം ക്ഷണിക്കുന്ന തിരക്കിലാണ് ശ്രീനിവാസന്റെ കുടുംബം.

കേരളപ്പിറവി ദിനത്തിലാണ് സംവൃതയുടെ ജീവിതത്തിലേക്ക് അഖില്‍ കടന്നുവരുന്നത്. കാലിഫോര്‍ണിയ വോള്‍ട്ട് ഡിസ്‌നി കമ്പനിയില്‍ എന്‍ജിനീയറാണ് അഖില്‍ ജയരാജ്. കോഴിക്കോട്ടുകാരനായ അഖിലുമായുള്ള വിവാഹം ഉറപ്പിച്ചത് ജനുവരിയിലായിരുന്നു.

പിന്നീട് കോഴിക്കോട്ടെ ആര്യസമാജ ത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. വിവാഹശേഷം അഖിലിനൊപ്പം കാലിഫോര്‍ണിയയിലേക്ക് പറക്കാനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ശരിയാക്കാന്‍ വേണ്ടിയായിരുന്നു ആര്യസമാജത്തിലെ വിവാഹം. സംവൃത രഹസ്യമായി വിവാഹിതയായി എന്ന വാര്‍ത്ത പലരുടെയും നെറ്റി ചുളിപ്പിച്ചിരുന്നു.

English summary
The singer-director-actor, who made waves with movies like Traffic, Chappa Kurishu and his directorial Thattathin Marayathu, is all set to marry his long-time girlfriend

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam