»   » ദേശാടനം ചെയ്യുന്ന മലയാളസിനിമ

ദേശാടനം ചെയ്യുന്ന മലയാളസിനിമ

Posted By: Super
Subscribe to Filmibeat Malayalam

ഓരോ ഫ്രെയിമിലും പുതുമുകള്‍ തേടുകയാണ് മലയാളസിനിമ, കഥയിലും കഥാപാത്രങ്ങളിലും പുതുമകള്‍ നിറയുമ്പോള്‍ കഥാപരിസരങ്ങളിലും മാറ്റങ്ങള്‍ വരുകയാണ്.

മലയാളി കേരളത്തില്‍ നടക്കുന്ന കഥകള്‍ മാത്രം കണ്ടാല്‍ പോരാ എന്ന രീതിയിലാണ് അന്യദേശത്തെ കഥകള്‍ പറയുന്ന സിനിമകള്‍ വന്നുകൊണ്ടിരിക്കുന്നത്.

ദേശാടനം ചെയ്യുന്ന മലയാളസിനിമ

കീര്‍ത്തിചക്ര മുതല്‍ കാണ്ഡഹാര്‍ വരെയുള്ള തന്റെ ചിത്രങ്ങളെല്ലാം മുംബൈയില്‍ വച്ചും ഷൂട്ട് ചെയ്ത് മുംബൈയെ ഒരു സ്ഥിരം ലൊക്കേഷനാക്കി സംവിധായകനാണ് മേജര്‍ രവി.

ദേശാടനം ചെയ്യുന്ന മലയാളസിനിമ

ഇപ്പോള്‍ ബിജു ഭാസ്‌കറും സിമിയെ നാടുകടത്തുകയാണ്. മുംബൈയിലെ അന്ധേരിയിലെ മലയാളികളെക്കുറിച്ചുള്ള തന്റെ പുതിയചിത്രമായ @അന്ധേരിയില്‍ ബിജു അധോലോകവും ചുവന്നതെരുവുമല്ലാത്ത മുംബൈയെയാണ് കാണിയ്ക്കുന്നത്. ഒട്ടേറെക്കാലം മുംബൈയില്‍ ജീവിച്ച ബിജുവിന് ഈ നഗരത്തോട് പ്രത്യേക ഇഷ്ടവുമുണ്ട്, അതുകൊണ്ടുതന്നെയാണത്രേ അന്ധേരിമലയാളികളെക്കുറിച്ചുള്ള സിനിമ മുഴുവനായും അന്ധേരിയില്‍ത്തന്നെ ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചത്.

ദേശാടനം ചെയ്യുന്ന മലയാളസിനിമ

ചിത്രത്തിന്റെ ഏറിയകൂറും പഞ്ചാബില്‍ വച്ച് ചിത്രീകരിച്ചാണ് സംവിധായകന്‍ വൈശാഖ് വ്യത്യസ്തത കൊണ്ടുവന്നത്. ക്യാമറമാന്‍ ഷാജി പഞ്ചാബിന്റെ സൗന്ദര്യം മല്ലു സിങ്ങിന് വേണ്ടി പൂര്‍ണമായും പകര്‍ത്തുകയും ചെയ്തു.

ദേശാടനം ചെയ്യുന്ന മലയാളസിനിമ

അടുത്തൊരു ചിത്രം തയ്യാറാവുന്നത് ഗുജറാത്തിലാണ്. പൂര്‍ണമായും ഗുജറാത്തില്‍വച്ച് ഷൂട്ട് ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സേതുനാഥിന്റേതാണ്. ഗുജറാത്തിലെ ഒരു ഹവേലിയില്‍ നടക്കുന്ന കഥയാണ് ചിത്രത്തിലേത്, വേഷഭൂഷാദികളെല്ലാം തനി ഗുജറാത്തി സ്റ്റൈലില്‍ ചിത്രത്തില്‍ കാണാം.

ദേശാടനം ചെയ്യുന്ന മലയാളസിനിമ

എം പത്മകുമാര്‍ തന്റെ ചിത്രം ചെയ്യുന്നത് ഒറീസയിലാണ്. ഒരു പെണ്‍കുട്ടിയുടെ ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട കഥ ഒറീസയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ് നടക്കുന്നത്. ഒറീസയിലെ കുന്നിന്‍പ്രദേശങ്ങളും പരന്നുകിടക്കുന്ന പാടങ്ങളുമെല്ലാം പത്മകുമാറിന്റെ ഈ ചിത്രത്തില്‍ കാണാമെന്ന് പ്രതീക്ഷിയ്ക്കാം.

English summary
:Bid adieu to geographical boundaries in Malayalam films. Filmmakers are not only going to other States to shoot their films, but also taking up scripts which are entirely based in that particular region.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam