»   » ഷംന പേടിക്കുന്നതാരെ?

ഷംന പേടിക്കുന്നതാരെ?

Posted By:
Subscribe to Filmibeat Malayalam

ഷംന കാസിം എന്ന മുസ്ലീം പെണ്‍കുട്ടി ചട്ടക്കാരിയിലൂടെ ഒരു ചാട്ടക്കാരിയായി മാറിയെന്ന് തെറ്റിദ്ധരിക്കുമെന്നോര്‍ത്താണോ എന്തോ, തന്റെ വസ്ത്രങ്ങളെകുറിച്ച് വാചാലയാകുന്നത്. സുന്ദരിയും നല്ല നര്‍ത്തകിയും ഇളമുറക്കാരിയുമായ ഷംനകാസിം എന്ന പൂര്‍ണ്ണയ്ക്ക് മലയാളത്തില്‍ ഒന്നു പെര്‍ഫോം ചെയ്യാന്‍ കിട്ടിയവേഷമാണ് ചട്ടക്കാരി.

തമിഴില്‍ നല്ല ഗ്ലാമര്‍ വേഷം ചെയ്ത് പൂര്‍ണ്ണയായിരിക്കുമ്പോഴും മലയാളം തന്നെ വേണ്ട വിധം പരിഗണിക്കുന്നില്ല എന്നായിരുന്നു പരാതി. മലയാളത്തിലെ പ്രശസ്തനായ കെ.എസ്സ് സേതുമാധവന്റെ സിനിമയുടെ പുനരാവിഷ്‌കാരം സംവിധായകന്റെ മകന്‍ തന്നെ ഏറ്റെടുക്കുന്നു. പ്രശസ്ത നടി ലക്ഷ്മി ചെയ്ത് വേഷം. ഇങ്ങനെ എല്ലാം കൊണ്ടും ആര്‍ക്കും ഇത്തിരി അസൂയ തോന്നിപ്പിക്കുന്ന സെറ്റപ്പില്‍ സാക്ഷാല്‍ മേനക സുരേഷിന്റെ നിര്‍മ്മാണത്തിലിറങ്ങുന്ന ചട്ടക്കാരിയിലാണ് ഷംന നിറഞ്ഞു നില്ക്കുന്നത്.

ഇറക്കം കുറഞ്ഞ ഫ്രോക്കിനുവേണ്ടി ന്യായം പറഞ്ഞ് ന്യായീകരിച്ച് മടുത്തപോലെയാണ് ഷംന വീണ്ടും വീണ്ടും തന്റെ ഡ്രസ് പാറ്റേണ്‍ പ്രശ്‌നം പറഞ്ഞു കൊണ്ടേയിരിക്കുന്നത്. മൂന്ന് പതിറ്റാണ്ട് മുമ്പ് ലക്ഷ്മി അണിഞ്ഞ് വിഖ്യാതമാക്കിയ ചട്ടക്കാരിയുടെ ഫ്രോക്കിന് ഇനിയുള്ള കാലത്ത് പുതിയ ന്യായീകരണത്തിന്റെ ആവശ്യമില്ല.

ചട്ടക്കാരികളുടെ രീതി അതാണ്, ഇതിലും കുറഞ്ഞ ഡ്രസില്‍ കൊച്ചിയിലെ റോഡില്‍ ആളെ കാണാം.
എന്നൊക്കെ പൂര്‍ണ്ണ കാര്യങ്ങള്‍ നിരത്തുമ്പോള്‍ ഈ കൊച്ചിനെന്താവല്ല പ്രാന്തു മുണ്ടോ എന്നേ ആളുകള് ചിന്തിക്കൂ. സെക്‌സ്, ഗ്ലാമര്‍ വേഷങ്ങളും കഥാപാത്രങ്ങളും നിര്‍ണ്ണയിക്കപ്പെടുന്നത് കേവലം ഉടുത്തിരിക്കുന്ന
വസ്ത്രത്തിന്റെ അളവിലല്ല. മറിച്ച് അവ ധ്വനിപ്പിക്കുന്ന പ്രകടന പരതയിലാണ്. ഇതൊക്കെ ആര്‍ക്കും മനസ്സിലാവും.

ചട്ടക്കാരിയിലെ ജൂലിയെക്കുറിച്ച് ചില ധാരണകള്‍ തലമുതിര്‍ന്ന പ്രേക്ഷകര്‍ക്കുണ്ട്. ആ കഥാപാത്രത്തെ
വിജയിപ്പിക്കണമെങ്കില്‍ ഷംനയും ചില സമര്‍പ്പണങ്ങള്‍ ചെയ്യേണ്ടതുണ്ട്. അഭിനയത്തിന്റെ ഏരിയകളില്‍ അതു വിജയിച്ചിട്ടുണ്ടെങ്കില്‍ ഷംനയും ജൂലിയും രക്ഷപ്പെട്ടുവെന്നു കരുതിയാല്‍ മതി. നിഷ്‌കളങ്കയായ
താന്‍ വലിയ തെറ്റു ചെയ്തു പോയി എന്ന നിലയില്‍ മുന്‍കൂര്‍ ജാമ്യമെടുക്കും പോലെയുള്ള ഈ അടവുനയങ്ങളാണ് ചേരാതെ നില്ക്കുന്നത്. ചട്ടക്കാരി വരട്ടെ, ജനം കാണട്ടെ. ചട്ടക്കാരി ചാട്ടക്കാരിയായോ എന്ന് അതിനുശേഷം വിലയിരുത്താം അതു വരെ ഷംനയ്ക്ക് മൗനമാണ് ഭൂഷണം.

English summary
Shamna Kasim says her next here, Chattakari, couldn't be timed better.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam