»   » ഇനി വേണ്ടത് മള്‍ട്ടിപ്ലക്‌സുകള്‍

ഇനി വേണ്ടത് മള്‍ട്ടിപ്ലക്‌സുകള്‍

Posted By:
Subscribe to Filmibeat Malayalam
Multiplex Theatre
റിലീസിംഗിനു തിയറ്ററുകള്‍ കിട്ടാതെ കാലം തെറ്റി ഇറങ്ങേണ്ടിവരുന്ന സിനിമകളുടെ ഭാവി എന്താകുമെന്ന് പറയാനാകില്ല. ആയിരവും അധിലധികവും പേരെ ഉള്‍ക്കൊള്ളുന്ന പുതിയ തിയറ്ററുകള്‍ ഇനി പ്രതീക്ഷിക്കേണ്ടതില്ല. എന്നാല്‍ ഇന്ന് നഗരങ്ങളില്‍ നടപ്പില്‍ വന്നുകൊണ്ടിരിക്കുന്ന ഇരുനൂറുപേരെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായ രീതിയില്‍ ആധുനിക സൗകര്യങ്ങളോടുകൂടി മള്‍ട്ടിപ്‌ളക്‌സുകള്‍ സാര്‍വ്വത്രികമായാല്‍ ഈ പ്രതിസന്ധിക്കുപരിഹാരമാകും.

കൊച്ചിയിലും കോഴിക്കോട്ടുമൊക്കെ നഗരങ്ങളെ കേന്ദ്രീകരിച്ചാണ് മള്‍ട്ടിപ്‌ളക്‌സുകള്‍ പ്രവര്‍ത്തിക്കുന്നത്. വലിയ ഷോപ്പിംഗ് മാളുകളോടുകൂടിയ കോംപ്‌ളക്‌സുകളില്‍ ഈ സൌകര്യം ഓരോ പഞ്ചായത്തിലും ആലോചിക്കാവുന്ന കാര്യമാണ്. ചുരുങ്ങിയ സ്ഥല പരിമിതിയില്‍ നടപ്പിലാക്കാവുന്ന കാര്യമാണ്.

അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ ഗ്രാമങ്ങള്‍ക്ക് ഇന്ന് മറ്റെല്ലാ കാര്യങ്ങളിലും നഗരത്തിന്റെ മുഖഛായ വന്നു കഴിഞ്ഞു. വര്‍ഷങ്ങള്‍ക്കുമുമ്പ് കേരളത്തിന്റെ ഗ്രാമങ്ങളിലാകെ ടാക്കീസുകള്‍ ഉണ്ടായിരുന്നു. പ്രേക്ഷകന് അഞ്ചുകിലോമീറ്ററിനുള്ളില്‍ സിനിമ കാണാനുള്ള അവസരം.

ഇന്ന് ഇവയില്‍ മുക്കാല്‍ പങ്കും രൂപമാറ്റം സംഭവിച്ച് മറ്റ് ധനസമ്പാദനത്തിന്റെ വേഷം കെട്ടികഴിഞ്ഞു. പരിമിതമായ സീറ്റുകളോടുകൂടിയ സൌകര്യപ്രദമായ ചെറുതിയറ്ററുകള്‍ ഇന്നീ ചെറുനഗരങ്ങള്‍ക്ക് എളുപ്പം സാദ്ധ്യമാണ്.ഹാളുകളും കല്യാണ മണ്്ഡപങ്ങളും നഷ്ടത്തിലോടി കൊണ്ടിരിക്കുമ്പോഴും ഈ ചിന്ത ആരും മുന്നോട്ടു വെക്കുന്നില്ല.

ഉയര്‍ന്നു വരുന്ന പുതിയ കെട്ടിട സമുച്ചയത്തിനുള്ളില്‍ ഒരു കുഞ്ഞു തിയറ്ററിനുള്ള സാദ്ധ്യത ഇനിയുള്ള കാലം ഗുണകരമായിരിക്കും. ഓരോ പഞ്ചായത്തിലും ഇതുനടപ്പിലായാല്‍ സിനിമയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ സാധിക്കും. കുടുംബം വീണ്ടും സിനിമകാണാന്‍ തിയറ്ററുകളെ ആശ്രയിക്കും.ഇതിന് അതാത് പ്രദേശത്തെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും സ്ഥലവും സൌകര്യവുമുള്ള ആളുകളുംമുന്‍കൈയ്യെടുത്താല്‍ നിഷ്പ്രയാസം നടപ്പിലാക്കാന്‍ സാധിക്കും.

ഒരേ ദിവസം കേരളം മുഴുവന്‍ സിനിമ റിലീസ് ചെയ്യാം, ലക്ഷങ്ങള്‍ ഒരേ ഷോ കാണും. പഴയ തിയറ്ററുകള്‍ പുതിയ രൂപത്തിലേക്കു മടങ്ങി വരാന്‍ നിര്‍ബന്ധിതമാകും. നീക്കം ചെയ്യപ്പെയുന്ന തിയറ്ററുകളുടെ സ്ഥാനത്ത് ഒരു ചെറുതീയേറ്റര്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിനു തയ്യാറാവണം.സാധാരണക്കാരനിണങ്ങുന്ന ടിക്കറ്റ് നിരക്കും അനിവാര്യമാകണം.

English summary
Multiplex has been conceived in the city targeting the high-income groups, including young professionals.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam