»   » മലയാള സിനിമയുടെ ദോഷം മാറിയോ? കഴിഞ്ഞ ഒരാഴ്ച കേരളത്തിലെ സിനിമാ മേഖലയില്‍ നടന്നത് സന്തോഷ വാര്‍ത്തകള്‍!!

മലയാള സിനിമയുടെ ദോഷം മാറിയോ? കഴിഞ്ഞ ഒരാഴ്ച കേരളത്തിലെ സിനിമാ മേഖലയില്‍ നടന്നത് സന്തോഷ വാര്‍ത്തകള്‍!!

Posted By: Teresa John
Subscribe to Filmibeat Malayalam

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ നടന്ന പ്രശ്‌നങ്ങള്‍ കൊണ്ട് മലയാള സിനിമയ്ക്ക് അത്ര നല്ല കാലമല്ല ഇപ്പോള്‍. വിവാദങ്ങള്‍ ഒന്ന് തീരുമ്പോള്‍ മറ്റൊന്ന് തുടങ്ങും. അത്തരത്തില്‍ പ്രശ്‌നങ്ങള്‍ക്ക് മേല്‍ പ്രശ്‌നങ്ങളുമായിട്ടാണ് മലയാള സിനിമ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ആഴ്ച സിനിമ മേഖലയില്‍ ചില സന്തോഷ കാര്യങ്ങളും നടന്നിരുന്നു.

പട്ടിണി കിടക്കുന്ന കുട്ടികള്‍ക്ക് പണം കൊടുത്ത് പറ്റിക്കുന്നോ? ഹോളിവുഡ് നടിയ്‌ക്കെതിരെ വിമര്‍ശനം!!!

കഴിഞ്ഞ ദിവസം മലയാളത്തിന്റെ കുഞ്ഞിക്ക തന്റെ മുപ്പതാം പിറന്നാള്‍ ആഘോഷിച്ചതും അതിനെ തുടര്‍ന്ന് ദുല്‍ഖറിന്റെ മൂന്ന് സിനിമകളുടെ പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. ഒപ്പം നടി അയ്മ സെബാസ്റ്റ്യന്‍ വിവാഹിതയാകാന്‍ പോവുന്നു എന്നിങ്ങനെ ഒരുപാട് നല്ല വാര്‍ത്തകളും കഴിഞ്ഞ ദിവസങ്ങളില്‍ സംഭവിച്ചിരുന്നു.

ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍


ദുല്‍ഖര്‍ സല്‍മാന്‍ തന്റെ മുപ്പതാം പിറന്നാള്‍ ആഘോഷിച്ചത് ജൂലൈ 28 നായിരുന്നു. പിറന്നാള്‍ സമ്മാനമായി ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിക്കുന്ന മൂന്ന് സിനിമകളുടെ പോസ്റ്ററായിരുന്നു പുറത്തിറങ്ങിയിരുന്നത്.

മൂന്ന് സിനിമകളുടെ പോസ്റ്റര്‍


തമിഴിലും മലയാളത്തിലുമായി നിര്‍മ്മിക്കുന്ന സോളോ എന്ന ചിത്രത്തിന്റെയും സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്യുന്ന പറവ എന്ന സിനിമയുടെയും തമിഴില്‍ പഴയകാല നടി സാവിത്രിയുടെ ജീവിതാകഥ പറയുന്ന മഹാനദി എന്ന തെലുങ്ക് ചിത്രത്തിന്റെയും പോസ്റ്ററുകളായിരുന്നു പുറത്തിറക്കിയത്.

അയ്മ സെബാസ്റ്റിന്‍ വിവാഹിതയാകുന്നു

ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം എന്ന സിനിമയിലുടെ ശ്രദ്ധേയമായ നടി അയ്മ സെബാസ്റ്റ്യന്‍ വിവാഹിതയാകാന്‍ പോവുന്നു എന്നതായിരുന്നു മറ്റൊരു വാര്‍ത്ത. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവിന്റെ മകനുമായിട്ടാണ് അയ്മയുടെ വിവാഹം.

വേലു തമ്പി ദളവയായി പൃഥ്വിരാജ്


വേലു തമ്പി ദളവയുടെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിക്കാന്‍ പോവുന്നു എന്നാണ് മറ്റൊരു പ്രധാന വാര്‍ത്ത. വിജി തമ്പി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. രഞ്ജി പണിക്കര്‍ തിരക്കഥയെഴുതുന്ന ചിത്രം 2019 ല്‍ തിയറ്ററുകളിലേക്കെത്തിക്കാനാണ് ഒരുങ്ങുന്നത്.

മമ്മുട്ടിയുടെ സിനിമയുടെ പേര്


മമ്മുട്ടിയെ നായകനാക്കി അജയ് വാസുദേവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് പേരിട്ടിരിക്കുകയാണ്. ജൂലൈ 28 നായിരുന്നു സിനിമയുടെ പേര് പുറത്തിറക്കിയിരുന്നത്.

Appunni Has Arrived Finally

ട്രാന്‍സ് വരുന്നു

ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് എന്ന സിനിമയുടെ പൂജ കഴിഞ്ഞിരിക്കുകയാണ്. ജൂലൈ 25 നായിരുന്നു ചിത്രത്തിന്റെ പൂജ കഴിഞ്ഞിരുന്നത്.

English summary
Dulquer Salmaan's B'day Special Posters, Prithviraj's Next Biggie & Other Mollywood News Of The Week

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam