»   » കഴിഞ്ഞ ആഴ്ച മലയാള സിനിമയ്ക്ക് സങ്കടവും സന്തോഷവും നിറഞ്ഞതായിരുന്നു! എന്താണ് സംഭവിച്ചതെന്ന് കാണാം!!

കഴിഞ്ഞ ആഴ്ച മലയാള സിനിമയ്ക്ക് സങ്കടവും സന്തോഷവും നിറഞ്ഞതായിരുന്നു! എന്താണ് സംഭവിച്ചതെന്ന് കാണാം!!

Posted By:
Subscribe to Filmibeat Malayalam

കഴിഞ്ഞ ഒരാഴ്ച മലയാള സിനിമയ്ക്ക് സന്തോഷിക്കാനുള്ള വാര്‍ത്തകള്‍ ഉണ്ടായിരുന്നു. മലയാളത്തിന്റെ പ്രിയനടി പാര്‍വതി തനിക്ക് സിനിമയിലുള്ള കഴിവ് വീണ്ടും തെളിയിച്ചിരിക്കുകയാണ്. ടേക്ക് ഓഫ് എന്ന സിനിമയിലെ അഭിനയത്തിന് ഗോവ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടിയിരുന്നു.

സായി പല്ലവിയ്ക്ക് ഇത്രയും അഹങ്കാരമോ? സിനിമ വിജയപ്പിച്ച നിര്‍മാതാവിനോട് തന്നെ ഇങ്ങനെ വേണമായിരുന്നോ?

അതിനൊപ്പം മറ്റ് പല സന്തോഷ വാര്‍ത്തകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും മിമിക്രി താരം അബിയുടെ മരണം ഉണ്ടാക്കിയ നടുക്കത്തിലായിരുന്നു സിനിമാ ലോകം. രക്ത സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അബി പെട്ടെന്ന് മരണത്തിന് കീഴടങ്ങിയിരുന്നത്. ശേഷം കഴിഞ്ഞ ആഴ്ച സിനിമയിലുണ്ടായ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

അബിയുടെ മരണം


മിമിക്രി കൊണ്ട് വര്‍ഷങ്ങളായി വേദികളെ കീഴക്കിയ താരം അബിയുടെ മരണമായിരുന്നു കഴിഞ്ഞ ആഴ്ച മലയാള സിനിമാ ലോകത്തിനുണ്ടായ തീരാനഷ്ടം. രക്ത സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു ചികിത്സയിലിരിക്കെയാണ് അബി പെട്ടെന്ന് മരണത്തിന് കീഴടങ്ങിയിരുന്നത്. നവംബര്‍ 30 നായിരുന്നു അബി മരിച്ചത്.

ഈ മ യൗ

ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ സിനിമയായ ഈ മ യൗ ഡിസംബര്‍ 1 ന് തിയറ്ററുകളിലേക്ക് റിലീസ് ചെയ്യാനിരുന്ന സിനിമയായിരുന്നു. എന്നാല്‍ സിനിമയുടെ റിലീസ് മാറ്റി വെച്ചിരുന്നെങ്കിലും നവംബര്‍ 29 ന് സിനിമയുടെ പ്രീവ്യൂ നടന്നിരുന്നു. മികച്ച അഭിപ്രായങ്ങളായിരുന്നു ഈ മ യൗ വിന്റെ പ്രീവ്യുന് കിട്ടിയിരിക്കുന്നത്.

പാര്‍വതിയ്ക്ക് പുരസ്‌കാരം

നടി പാര്‍വതി മേനോന് ഗോവ ഫിലിം ഫെസ്റ്റിവലില്‍ നിന്നും പുരസ്‌കാരം കിട്ടിയിരിക്കുകയാണ്. മനേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫ് എന്ന സിനിമയിലെ അഭിനയത്തിലൂടെയായിരുന്നു പാര്‍വതിയ്ക്ക് മികച്ച നടിയ്ക്കുള്ള പുരസ്‌കാരം കിട്ടിയിരിക്കുന്നത്.

പൃഥ്വിയുടെ വിമാനത്തിന്റെ ടീസര്‍

അടുത്ത് തന്നെ റിലീസിനൊരുങ്ങുന്ന പൃഥിരാജിന്റെ സിനിമയാണ് വിമാനം. സിനിമയില്‍ നിന്നും പുതിയ ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്. ടീസര്‍ പുറത്ത് വന്ന് വെറും 20 മണിക്കൂറുകള്‍ പിന്നിടുമ്പോഴെക്കും 5.5 ലക്ഷത്തിലധികം ആളുകളാണ് ടീസര്‍ കണ്ടിരിക്കുന്നത്.

റോസപ്പൂ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍


ബിജു മേനോന്‍ നായകനായി അഭിനയിക്കുന്ന റോസപ്പൂ എ്ന്ന സിനിമയില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
പുറത്ത് വിട്ടിരിക്കുകയാണ്. നടന്‍ നീരജ് മാധവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ വിനു ജോസാണ് സംവിധാനം ചെയ്യുന്നത്.

English summary
Parvathy's Big Win At IFFI 2017, Vimaanam's Intro Teaser & Other Mollywood News Of The Week!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam