»   » ഒരാഴ്ച കൊണ്ട് മലയാള സിനിമയില്‍ ഇത്രയധികം കാര്യങ്ങള്‍ സംഭവിച്ചോ? എല്ലാം സന്തോഷമുള്ള കാര്യങ്ങളാണ്!

ഒരാഴ്ച കൊണ്ട് മലയാള സിനിമയില്‍ ഇത്രയധികം കാര്യങ്ങള്‍ സംഭവിച്ചോ? എല്ലാം സന്തോഷമുള്ള കാര്യങ്ങളാണ്!

Posted By:
Subscribe to Filmibeat Malayalam
ബിലാല്‍, തീവ്രം! ഒരാഴ്ച മലയാളസിനിമയില്‍ സംഭവിച്ചത് | filmibeat Malayalam

2017 മലയാള സിനിമയ്ക്ക് വിജയ സിനിമകളാണ് സമ്മാനിച്ചിരുന്നത്. അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നതും സൂപ്പര്‍ ഹിറ്റ് സിനിമകളുമാണ്. എന്നാല്‍ കഴിഞ്ഞ ഒരാഴ്ച മലയാള സിനിമയ്ക്ക് സന്തോഷിക്കാനുള്ള ഒട്ടനവധി കാര്യങ്ങളായിരുന്നു സംഭവിച്ചിരുന്നത്. മമ്മൂട്ടിയുടെ ഹിറ്റ് സിനിമ ബിഗ് ബിയുടെ രണ്ടാം ഭാഗം വരുന്നു, ഒപ്പം ദുല്‍ഖറിന്റെ തീവ്രം എന്ന സിനിമയ്ക്കും രണ്ടാം ഭാഗം വരികയാണ്.

ഇനി എങ്ങനെ ട്രോളുണ്ടാക്കും! പൂമരം റിലീസ് ചെയ്യാന്‍ പോവുന്നു, അതും ഈ ദിവസമായിരിക്കും!!

അതിനൊപ്പം സന്തോഷം തരുന്ന കാര്യമായിരുന്നു നടന വിസ്മയം മോഹന്‍ലാലിന് ആന്ധാ സര്‍ക്കാര്‍ കൊടുക്കുന്ന നന്തി അവാര്‍ഡില്‍ മികച്ച സഹനടനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു. അത് മാത്രമല്ല കഴിഞ്ഞ ഒരാഴ്ച മലയാള സിനിമയില്‍ സംഭവിച്ച കാര്യങ്ങള്‍ ഇതൊക്കെയാണ്.

ബിലാല്‍ വീണ്ടും വരുന്നു


മമ്മൂട്ടിയുടെ ഹിറ്റ് സിനിമയായിരുന്ന ബിഗ് ബിയുടെ രണ്ടാം ഭാഗം വരാന്‍ പോവുകയാണ്. സംവിധായകന്‍ അമല്‍ നീരദ് തന്നെ സിനിമയെ കുറിച്ചുള്ള വിവരങ്ങടക്കം ചിത്രത്തിന്റെ പോസ്റ്ററും പുറത്ത് വിട്ടിരുന്നു. 2018 ല്‍ തിയറ്ററുകളിലേക്ക് എത്താന്‍ പാകത്തിനായിരിക്കും ബിഗ് ബി 2 അണിയറയില്‍ ഒരുങ്ങുന്നത്.

മോഹന്‍ലാലിന് പുരസ്‌കാരം

ആന്ധ്രാ സര്‍ക്കാര്‍ നല്‍കുന്ന നന്തി അവാര്‍ഡില്‍ മികച്ച സഹനടനുള്ള പുരസ്‌കാരം നടന്‍ മോഹന്‍ലാലിനെ തേടി എത്തിയിരുന്നു. 2016 ല്‍ റിലീസ് ചെയ്ത ജനതാ ഗ്യാരേജ് എന്ന സിനിമയിലെ പ്രകടനത്തിലൂടെയായിരുന്നു താരത്തിന് പുരസ്‌കാരം ലഭിച്ചിരുന്നത്.

തീവ്രം വരുന്നു


ദുല്‍ഖര്‍ സല്‍മാന്‍ നായകനായി 2012 ല്‍ റിലീസ് ചെയ്ത സിനിമയായിരുന്നു തീവ്രം. സിനിമ റിലീസ് ചെയ്ത് അഞ്ച് വര്‍ഷം പൂര്‍ത്തിയായതിന്റെ ഭാഗമായി പുറത്ത് വിട്ട പോസ്റ്ററില്‍ സിനിമയുടെ രണ്ടാം ഭാഗം വരുന്നതിനെ കുറിച്ചും സംവിധായകന്‍ സൂചിപ്പിച്ചിരിക്കുകയാണ്.

കുഞ്ചാക്കോ ബോബന്റെ നായികയായി നിമിഷ സജയന്‍

ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷികളും എന്ന സിനിമയിലൂടെ നായികയായി അഭിനയിച്ച നിമിഷ സജയന്‍ കുഞ്ചാക്കോ ബോബന്റെ നായികയാവാന്‍ പോവുകയാണ്. ദേശീയ പുരസ്‌കാര ജേതാവ് സൗമ്യ സദാനന്ദന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കാന്‍ പോവുന്നത്.

ഒടിയന്‍ ചിത്രീകരണം തുടങ്ങി


മോഹന്‍ലാലിന്റെ ശരീരഭാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചിത്രീകരണം നിര്‍ത്തി വെച്ചിരുന്ന ഒടിയന്റെ ഷൂട്ടിങ്ങ് വീണ്ടും ആരംഭിച്ചിരിക്കുകയാണ്. മോഹന്‍ലാല്‍ ശരീരഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി സ്‌പെഷ്യല്‍ പരിശീലനത്തിലാണ്.

റാണ ദഗ്ഗുപതി മലയാളത്തിലേക്ക്


ബാഹുബലിയിലൂടെ ശ്രദ്ധിക്കപ്പെട്ട റാണ ദഗ്ഗുപതി മലയാളത്തിലും അഭിനയിക്കാന്‍ പോവുകയാണ്. കെ മധു സംവിധാനം ചെയ്യുന്ന മാര്‍ത്താണ്ഡ വര്‍മ്മയുടെ ജീവിത കഥ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയില്‍ നായകനായിട്ടാണ് റാണ അഭിനയിക്കാന്‍ പോവുന്നത്.

English summary
Earlier, a lot of rumours had surfaced regarding a sequel to Big B and the return of the character Bilal. In the past week, there came a big announcement which in turn assured a big gift for all Big B fans. Meanwhile, Mohanlal with a big win at a recently announced film awards, brought laurels to the state of Kerala. Read about all these in the latest edition of Mollywood News Of The Week..

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam