»   » ഒരാഴ്ച കൊണ്ട് മലയാള സിനിമയില്‍ സംഭവിച്ച കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് അറിയാമോ?

ഒരാഴ്ച കൊണ്ട് മലയാള സിനിമയില്‍ സംഭവിച്ച കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് അറിയാമോ?

Posted By:
Subscribe to Filmibeat Malayalam

ഈ വര്‍ഷം മലയാള സിനിമയ്ക്ക് നേട്ടങ്ങളുടെ വര്‍ഷമായിരുന്നു. പ്രമുഖ താരങ്ങളുടെ സിനിമകള്‍ മത്സരിച്ചായിരുന്നു തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നത്. ചിലത് പ്രതീക്ഷ കൈവെടിഞ്ഞ് മോശം അഭിപ്രായം നേടിയപ്പോള്‍ പ്രതീക്ഷിക്കാതെ ഹിറ്റായി മാറിയ സിനിമകളും അക്കൂട്ടത്തിലുണ്ടായിരുന്നു.

മസില്‍മാന്‍ ഞെട്ടിക്കാനുള്ള പുറപ്പാടാണ്! ഒരു രംഗത്തിന് വേണ്ടി 5000 തവണ വെടിവെച്ച് സല്‍മാന്‍ ഖാന്‍!!

ഈ കഴിഞ്ഞ ഒരാഴ്ച മലയാളത്തില്‍ നല്ലതും മോശവുമായി ഒരുപാട് കാര്യങ്ങളായിരുന്നു സംഭവിച്ചിരുന്നത്. മോഹന്‍ലാലിന്റെ വില്ലന്‍ റിലീസ് ചെയ്തതിന്റെ ഓളം എങ്ങും അലയടിക്കുമ്പോള്‍, സംവിധായകന്‍ ഐവി ശശിയുടെ മരണം മലയാള സിനിമയ്ക്ക് നഷ്ടമായി മാറുകയായിരുന്നു.

ഐവി ശശിയുടെ വേര്‍പാട്

മലയാളത്തില്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച പ്രമുഖ സംവിധായകന്‍ ഐവി ശശി ഒക്ടോബര്‍ 24 നായിരുന്നു അന്തരിച്ചത്. ഒരു ബ്രഹ്മാണ്ഡചിത്രം അണിയറയില്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.

വില്ലന്‍ റിലീസ് ചെയ്തു

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത വില്ലന്‍ തിയറ്ററുകളില്‍ റിലീസ് ചെയ്തു. ഒക്ടോബര്‍ 27 നായിരുന്നു ബിഗ് റിലീസായി സിനിമ തിയറ്ററുകളിലേക്കെത്തിയത്.

ഒടിയന് വേണ്ടിയുള്ള പരിശീലനം

വി എ ശ്രീകുമാര്‍ മേനോന്റെ ഒടിയന്‍ തല്‍കാലത്തേക്ക് ചിത്രീകരണം നിര്‍ത്തി വെച്ചിരിക്കുകയാണ്. മൂന്ന് മാസം കൊണ്ട് മോഹന്‍ലാലിന്റെ ശരീരഭാരം 15 കിലോ കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. അതിന് വേണ്ടി ഫ്രഞ്ച് വിദഗ്ധന്മാരാണ് എത്തിയിരിക്കുന്നത്.

മായാനദിയുടെ റിലീസ്

ടൊവിനോ തോമസ് നായകനായി അഭിനയിക്കുന്ന സിനിമ മായാനദി റിലീസിന് വേണ്ടി ദിവസം തീരുമാനിച്ചിരിക്കുകയാണ്. ടൊവിനോയ്ക്ക് ഒപ്പം ഐശ്വര്യ രാഘവന്‍ നായികയായി അഭിനയിക്കുന്ന ചിത്രം ക്രിസ്തുമസിന് മുന്നോടിയായി ഡിസംബര്‍ 22 നായിരിക്കും റിലീസ് ചെയ്യുന്നത്.

മാസ്റ്റര്‍പീസിന്റെ പോസ്റ്റര്‍

മമ്മൂട്ടിയുടെ മാസ് എന്റര്‍ടെയിന്‍മെന്റ് സിനിമയായി നിര്‍മ്മിക്കുന്ന 'മാസ്റ്റര്‍പീസി'ല്‍ നിന്നും പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. ക്രിസ്മസ് റിലീസായിട്ടാണ് മാസ്റ്റര്‍പീസ് അണിയറയില്‍ ഒരുങ്ങുന്നത്.

പൃഥ്വിരാജിന് പകരം ടൊവിനോ

മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ആമി എന്ന ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിക്കുമെന്ന് പറഞ്ഞിരുന്ന കഥാപാത്രം ടൊവിനോ തോമസാണ് അഭിനയിക്കാന്‍ പോവുന്നത്.

English summary
Mohanlal's Training For Odiyan, Poster Of Mammootty's Masterpiece & Other Mollywood News Of The Week

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam