Just In
- 1 min ago
മെഗാസ്റ്റാർ മമ്മൂട്ടി അമല്‍ നീരദ് ചിത്രം ഫെബ്രുവരിയില്‍ ആരംഭിക്കും, ബിലാൽ അല്ല
- 5 min ago
പ്രണയപരാജയം നേരിട്ടിട്ടുണ്ട്, വിവാഹം വൈകുന്നതിന് പിന്നിലെ കാരണം അതല്ലെന്ന് സുബി സുരേഷ്
- 26 min ago
പ്രായം കുറഞ്ഞത് പോലെ, മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന് കമന്റുമായി ആരാധകര്‍
- 42 min ago
കാര്‍ത്തികദീപത്തിലെ പവിത്ര വിവാഹിതയായി, അമൃത ഇനി പ്രശാന്തിന് സ്വന്തം, ചിത്രങ്ങള്‍ വൈറലാവുന്നു
Don't Miss!
- Sports
IND vs AUS: ഇന്ത്യക്കു ജയിക്കാന്‍ ഓസീസിനെ എത്ര റണ്‍സിന് എറിഞ്ഞിടണം? ഗവാസ്കര്‍ പറയുന്നു
- Finance
വാവെയ് ചൈനയ്ക്ക് പുറത്തേക്ക്; സൗദിയില്‍ കൂറ്റന്‍ സ്റ്റോര്‍ സ്ഥാപിക്കുന്നു, ലക്ഷ്യം ഗള്‍ഫ് മേഖല
- News
കുടുംബശ്രീയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മലയാളത്തില്‍ ' രുചിയൂറും' ചിത്രങ്ങള്‍
വൈവിധ്യമാര്‍ന്ന ഭക്ഷണവിഭവങ്ങളോട് താല്പര്യമില്ലാത്തവര് അധികംപേരുണ്ടാകില്ല. പുതിയ രുചികള്‍ തേടാനും പരീക്ഷിയ്ക്കാനുമെല്ലാം ആളുകള്‍ക്ക് എന്നും ആവേശമാണ്. ഇന്ന് നാട്ടിലെല്ലാം രുചി വൈവിധ്യങ്ങളുട വേലിയേറ്റമാണ്. നാടന്‍ രുചികള്‍ക്കൊപ്പം വിദേശരീതിയിലുള്ള പാചവും വിഭവങ്ങളുമെല്ലാം കേരളത്തിലും ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ മലയാളസിനിമയിലും വന്നുകൊണ്ടിരിക്കുന്നു. സിനിമയുടെ കഥയിലും കഥ പറയല്‍ രീതിയിലും അതിന്റെ പരിസരങ്ങളിലുമെല്ലാം മാറ്റങ്ങള്‍ വന്നുകൊണ്ടേയിരിക്കുകയാണ്. വൈവിധ്യമുള്ള വിഷയങ്ങളാണ് എല്ലാവരും തേടുന്നത്. സ്ഥിരം കഥകള്‍ തന്നെയാണെങ്കിലും അത് വൈവിധ്യമാര്‍ന്ന രീതിയിലും അന്തരീക്ഷത്തിലും പറയുകയെന്നതും പുത്തന്‍ ശൈലിയിലെ പ്രത്യേകതയാണ്. അത്തരത്തിലൊരു പരിസരമായിട്ടാണ് ഇപ്പോള്‍ രുചിയും ഭക്ഷണവും സിനിമയില്‍ വന്നുകൊണ്ടിരിക്കുന്നത്.
മലയാളത്തില്‍ ഭക്ഷണത്തിന്റെ രുചിയ്ക്കൊപ്പം പ്രണയവും സൗഹൃദവും വളരുന്നതാണ് പലചിത്രങ്ങളിലും നമ്മള് കാണുന്നത്. പാചകം, ഭക്ഷണം കഴിയ്ക്കല്‍, കൊടുക്കല്‍ ഇങ്ങനെ പലചിത്രങ്ങളിലും ഭക്ഷണവുമായി ബന്ധപ്പെട്ട പല ആശയങ്ങളാണ് കഥാപരിസരമായി എത്തുന്നത്. സിനിമകണ്ടിറങ്ങുമ്പോള്‍ നേരേ വീട്ടിലേയ്ക്ക് പോകുന്നതിന് പകരം അടുത്തുള്ള റസ്റ്റോറന്റിലേയ്ക്ക് വച്ചുപിടിയ്ക്കാന്‍ തോന്നുന്ന തരത്തിലാണ് മലയാളത്തിലെ പല പുതിയ ചിത്രങ്ങളിലും രുചിപരീക്ഷണങ്ങള്‍ നടക്കുന്നത്.

മലയാളത്തില്‍ 'രുചിയൂറും' ചിത്രങ്ങള്‍
ഭക്ഷണത്തിനും പാചകത്തിനുമെല്ലാം ഇത്രയധികം പ്രാധാന്യം നല്‍കിയൊരു ചിത്രമുണ്ടോയെന്നുതന്നെ സംശയമാണ്. ആഷിക് അബുവിന്റെ സാള്‍ട്ട് ആന്റ് പെപ്പര്‍ ന്യൂജനറേഷനിലെ രുചി മൂവികളുടെ ചിത്രങ്ങളില്‍ ആദ്യത്തേതാണെന്ന് പറയാം. ഭക്ഷണപ്രിരായ നായകനും നായികയുമായി സാള്‍ട്ട് ആന്റ് പെപ്പറിലെ ഹൈലൈറ്റ്.

മലയാളത്തില്‍ 'രുചിയൂറും' ചിത്രങ്ങള്‍
തട്ടില്‍കുട്ടി ദോശയ്ക്ക് വേണ്ടിയുള്ള അന്വേഷണത്തിലൂടെയാണ് നായിക നായകനുമായി പരിചയപ്പെടുന്നത്. പിന്നീട് ഇവര്‍ രുചിയോര്‍മ്മകള്‍ പങ്കുവെയ്ക്കുകയും അപ്പുറത്തും ഇപ്പുറത്തുമായി പാചകം ചെയ്യുകയും ചെയ്യുമ്പോള്‍ അവര്‍ പോലുമറിയാതെ പ്രണയം മുളയ്ക്കുകയും വളരുകയുമാണ്.

മലയാളത്തില്‍ 'രുചിയൂറും' ചിത്രങ്ങള്‍
സാള്‍ട്ട് ആന്റ് പെപ്പര്‍ കണ്ടിറങ്ങിയാല്‍ ആര്‍ക്കും നാവിലൂറുന്ന കൊതിയെ മറികടക്കാന്‍ കഴിയില്ലെന്നതാണ്സത്യം. അതിലെ ടൈറ്റില്‍ സോങായ ചെമ്പാവ് പുന്നെല്ലിന്‍ ചോറോ.. എന്ന പാട്ടു കഴിയുമ്പോഴേയ്ക്കും സിനിമകഴിഞ്ഞാലുടന് എന്തെങ്കിലും കഴിയ്ക്കണമെന്നൊരു തീരുമാനത്തില്‍ പ്രേക്ഷകര്‍ എത്തിക്കഴിഞ്ഞിരിക്കും.

മലയാളത്തില്‍ 'രുചിയൂറും' ചിത്രങ്ങള്‍
പചാകകലയ്ക്കൊപ്പം അന്നദാനത്തിന്റെ മഹത്വവും കൂടി വിളിച്ചോതുന്ന ചിത്രമായിരുന്നു ഉസ്താദ് ഹോട്ടല്‍. സമൂഹത്തില്‍ ദരിദ്രര്‍ക്ക് ഭക്ഷണം വിളമ്പുക ജീവിതവ്രതമായി സ്വീകരിച്ച പലരുടെയും ചിത്രങ്ങള്‍ തുന്നിച്ചേര്‍ത്താണ് അജ്ഞലി മേനോനും അന്‍വര്‍ റഷീദും തിലകന് അവതരിപ്പിച്ച ഉസ്താദ് എന്ന കഥാപാത്രത്തെ സൃഷ്ടിച്ചെടുത്തത്.

മലയാളത്തില്‍ 'രുചിയൂറും' ചിത്രങ്ങള്‍
ഉസ്താദില്‍ നിന്നും പാചകമെന്ന വെറും കലയുടെ മനുഷ്യത്വത്തിന്റെ അംശം കൂടി സ്വാംശീകരിക്കുകയാണ് ഫൈസിയെന്ന കൊച്ചുമകന് ചെയ്യുന്നത്. ഇതില്‍ കടലിന്റെ പശ്ചാത്തലത്തില്‍ തിലകനും ദുല്‍ഖറും ചേര്‍ന്ന് സുലൈമാനിയെയും പ്രണയത്തെയും കുറിച്ച് സംസാരിക്കുന്നത് ചിത്രം കണ്ടവരൊന്നും മറക്കാനേയിടയില്ല.

മലയാളത്തില്‍ 'രുചിയൂറും' ചിത്രങ്ങള്‍
ദോശയായിരുന്നു കമ്മത്ത് ആന്റ് കമ്മത്തിലെ താരം. കമ്മത്ത് വിഭാഗത്തില്‍പ്പെട്ട ജ്യേഷ്ഠാനുജന്മാരുടെ പാചകത്തിന്റെയും ഹോട്ടല്‍ ബിസിനസിന്റെയും കഥ പറഞ്ഞ ചിത്രവും നാവില്‍ കൊതിയൂറാന്‍ പോന്നതായിരുന്നു.

മലയാളത്തില്‍ 'രുചിയൂറും' ചിത്രങ്ങള്‍
കമ്മത്ത് ആന്റ് കമ്മത്തിലെ ദോശപ്പാട്ട് കഴിയുമ്പോഴേയ്ക്കും പടം കഴിഞ്ഞാലൊരു ദോശയാവാമെന്ന അവസ്ഥയിലേയ്ക്ക് ചില പ്രേക്ഷകരെയെങ്കിലും എത്തിക്കുന്നുണ്ട്.

മലയാളത്തില്‍ 'രുചിയൂറും' ചിത്രങ്ങള്‍
രുചിസിനിമകളുടെ കൂട്ടത്തിലേയ്ക്ക് അടുത്തതായി എത്തുന്ന ചിത്രമാണ് രസം. മോഹന്‍ലാലും ഇന്ദ്രജിത്തും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ രാജീവ് നാഥ് പറയാന്‍ പോകുന്നത് ഒരു പരമ്പരാഗത ദേഹണ്ണക്കാരന്റെ കഥയാണ്. ഇന്ദ്രജിത്ത് ഒരു കാറ്ററിംങ് കമ്പനി നടത്തിപ്പുകാരനായും മോഹന്‍ലാല്‍ പാചകത്തിന് മേല്നോട്ടത്തിനെത്തുന്നയാളുമായുമാണ് അഭിനയിക്കുന്നത്. രുചികള്പലത് ചേര്‍ത്താണ് രാജീവ് നാഥ് ചിത്രത്തിന്റെ തിരക്കഥയും ഒരുങ്ങുന്നത് എന്നാണ് സൂചന.