»   » സാറ്റലൈറ്റ് നോക്കി പടമെടുത്താല്‍ പെട്ടിയിലിരിക്കും

സാറ്റലൈറ്റ് നോക്കി പടമെടുത്താല്‍ പെട്ടിയിലിരിക്കും

Posted By:
Subscribe to Filmibeat Malayalam

സാറ്റലൈറ്റ് റൈറ്റ് മുന്നില്‍ കണ്ട് സിനിമയെടുക്കാനെടുക്കുന്നവര്‍ രണ്ടാവര്‍ത്തി ചിന്തിച്ചിട്ട് മുന്നിട്ടിറങ്ങിയാല്‍ മതി. സാറ്റലൈറ്റ് ലാഭം കണ്ട് സിനിമയെടുത്ത അന്‍പതോളം നിര്‍മാതാക്കള്‍ ഇപ്പോള്‍ തെക്കുവടക്കു നടക്കുകയാണ്. ഏതെങ്കിലും ചാനല്‍ കുറഞ്ഞ പൈസക്കെങ്കിലും വാങ്ങിയിരുന്നെങ്കില്‍ എന്നാണ് ഈ നിര്‍മാതാക്കള്‍ പറയുന്നത്.

താരമൂല്യമുള്ള സംവിധായകരും താരങ്ങളും മാത്രമുള്ള സിനിമയെടുക്കാനാണ് ചാനലുകള്‍ക്ക് താല്‍പര്യം. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വി, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ആസിഫ് അലി, നിവിന്‍ പോളി, ഫഹദ് ഫാസില്‍, ജയറാം തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങള്‍ക്കു മാത്രമേ ഇപ്പോള്‍ സാറ്റലൈറ്റ് ഇന്‍ഡസ്ട്രിയില്‍ ഡിമാന്‍ഡുള്ളൂ. ഇവരുടെ ചിത്രങ്ങള്‍ക്ക് എത്ര കോടികള്‍ മുടക്കാനും ചാനലുകള്‍ തയ്യാറാണ്. എന്നാല്‍ കുഞ്ഞു ചിത്രങ്ങളാണെങ്കില്‍ റൈറ്റ് വില്‍ക്കാന്‍ നടന്ന് ചെരിപ്പു തേഞ്ഞുപോകും.

കഴിഞ്ഞ വര്‍ഷം വരെ മികച്ച കഥയാണെങ്കില്‍ ഏതു ചെറിയ ചിത്രവും തിയറ്ററിലെത്തും. അതിലേറെ ചാനല്‍ റൈറ്റ് കിട്ടുകയും ചെയ്യും. എന്നാല്‍ വന്‍തുകയ്ക്ക് വാങ്ങിയ ധാരാളം ചിത്രങ്ങള്‍ തിയറ്ററില്‍ മോശം പ്രകടനമായിരുന്നു കാണിച്ചത്. അത് ചാനലുകള്‍ക്ക് വന്‍ നഷ്ടവുമുണ്ടാക്കി. അതുകൊണ്ട് കൈപ്പൊള്ളുന്ന കച്ചവടത്തിനു നില്‍ക്കേണ്ട എന്നാണ് ചാനലുകളുടെ തീരുമാനം. അതോടെ ചെറുപ്പക്കാരായ കുറേ പേരുടെ സിനിമാ മോഹങ്ങള്‍ പെട്ടിയിലായി.

ആകാശം കണ്ട് കൊതിക്കേണ്ട

പല കുഞ്ഞന്‍ ചിത്രങ്ങളും ഇനിയും വിതരണത്തിനെടുക്കാന്‍ ആളില്ലാതെപെട്ടിയില്‍ കിടക്കുകയാണ്. താരമൂല്യമുള്ളവ മാത്രമേ ഇപ്പോള്‍ തിയറ്ററില്‍ വരുന്നുള്ളൂ. അവയ്ക്കു മാത്രമേ ചാനല്‍ വില്‍പ്പന നന്നായി നടക്കുന്നുള്ളൂ.

ആകാശം കണ്ട് കൊതിക്കേണ്ട

മമ്മൂട്ടിയുടെ ഇമ്മാനുവലിന് 3.8 കോടിയാണ് സാറ്റലൈറ്റ് റൈറ്റ്. ചിത്രത്തിനാകെ 4.3 കോടി രൂപ മാത്രമേ ചെലവു വന്നിട്ടുള്ളൂ. ബാക്കി തുക തിയറ്ററില്‍ നിന്നും വിദേശ വിപണിയില്‍ നിന്നും കസറ്റ് വില്‍പ്പനയില്‍ നിന്നും ലഭിച്ചാലും കോടികള്‍ നിര്‍മാതാവിന് ലാഭമായി വരും.

ആകാശം കണ്ട് കൊതിക്കേണ്ട

ദിലീപിന്റെ സൗണ്ട് തോമയ്ക്ക് നിര്‍മാണ ചെലവ് 6.25 കോടി രൂപയാണെങ്കില്‍ സാറ്റലൈറ്റ് വിറ്റത് 5.10 കോടി രൂപയാണ്. ഇപ്പോഴും ബി, സി കഌസ് തിയറ്ററില്‍ നിറഞ്ഞോടുന്ന ചിത്രം നിര്‍മാതാക്കള്‍ക്ക് പത്തുകോടിയിലധികം ലാഭമുണ്ടാക്കികൊടുത്തിട്ടുണ്ടാകും.

ആകാശം കണ്ട് കൊതിക്കേണ്ട

ലാലിന്റെ ലേഡീസ് ആന്‍ഡ് ജന്റില്‍മാനിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന് അല്‍പം കൈ പൊള്ളിയിട്ടുണ്ടാകും. 10 കോടി നിര്‍മിച്ച ചിത്രത്തിന് സാറ്റലൈറ്റ് റൈറ്റ് ആയി 4.5 കോടി രൂപ കിട്ടിയെങ്കിലും തിയറ്ററില്‍ നിന്നുള്ള വരുമാനം കുറവായിരുന്നു.

ആകാശം കണ്ട് കൊതിക്കേണ്ട

റിമാ കല്ലിങ്കല്‍ പ്രധാനവേഷത്തില്‍ അഭിനയിച്ച ആഗസ്ത് ക്‌ളബ് തിയറ്ററില്‍ മോശം പ്രകടനമായിരുന്നെങ്കിലും സാറ്റലൈറ്റായി 1.1 കോടി രൂപയാണ് ലഭിച്ചത്. നിര്‍മാണ ചെലവ് ആകെ 1.4 കോടി രൂപ മാത്രമേ വന്നിട്ടുള്ളൂ.

English summary
Television channels and networks competing with each other to acquire Satellite Rights of Movies. But they only targeting some actors.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam