»   » സിനിമയെ രക്ഷിക്കുന്നത് ചാനലുകള്‍

സിനിമയെ രക്ഷിക്കുന്നത് ചാനലുകള്‍

Posted By:
Subscribe to Filmibeat Malayalam

സിനിമ നിര്‍മിക്കുന്നതിനു മുമ്പു തന്നെ ലാഭകരമാകുന്ന സ്ഥിതിയാണ് ഇപ്പോള്‍. കൂടുതല്‍ ചാനലുകള്‍ വരുന്നത് ഗുണം ചെയ്യുന്നത് സിനിമാ നിര്‍മാതാക്കള്‍ക്കു തന്നെ. ഒരു കാലത്ത് ടെലിവിഷനെതിരെ തിരിഞ്ഞിരുന്ന സിനിമാ നിര്‍മാതാക്കളെ ഇന്ന് നിലനിര്‍ത്തുന്നതു തന്നെ ടെലിവിഷനുകളാണ്.

സൂര്യ, മഴവില്‍ മനോരമ, ഏഷ്യാനെറ്റ്, അമൃത, കൈരളി എന്നീ ചാനലുകളാണ് വന്‍ സാറ്റലൈറ്റ് റൈറ്റ് നല്‍കി സിനിമ വാങ്ങാന്‍ മല്‍സരിക്കുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് എന്നിവരുടെ ചിത്രങ്ങള്‍ക്ക് എത്ര ഉയര്‍ന്ന വില നല്‍കാനും ചാനലുകള്‍ക്ക് മടിയില്ല. മമ്മൂട്ടിയും ദിലീപും ഒന്നിച്ച് അഭിനയിക്കുന്ന കമ്മത്ത് ആന്‍ഡ് കമ്മത്തിന് 4.75 കോടി രൂപയാണ് ഒരു ചാനല്‍ നല്‍കിയിരിക്കുന്നത്.

സിനിമയുടെചിത്രീകരണം തീരും മുമ്പു തന്നെ സാറ്റലൈറ്റ് റൈറ്റ് വിറ്റുപോകുന്ന സ്ഥിതിയെത്തി. മോഹന്‍ലാല്‍, ആസിഫ് അലി, ഫഹദ് ഫാസില്‍ എന്നിവര്‍ അഭിനയിക്കുന്ന റെഡ് വൈനും ഏകദേശം ഇതേ വിലയാണ് ഇപ്പോള്‍ ചാനലുകള്‍ പറയുന്നത്. മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങള്‍ക്കാണ് ഇപ്പോള്‍ ചാനലുകള്‍ കൂടുതല്‍ വില പറയുന്നത്. തിയറ്ററിലെ വിജയം ചാനലുകളിലെ വിലയെ ബാധിക്കുന്നേയില്ല എന്നതാണ് പുതിയ ട്രന്‍ഡ്.
വി.കെ. പ്രകാശ് സംവിധാനം ചെയ്ത പോപ്പിന്‍സ് തിയറ്ററില്‍ ഒരാഴ്ച പോലും തികച്ചോടിയിരുന്നില്ല. എന്നാല്‍ രണ്ടുകോടി രൂപയ്ക്കാണ് ഇതിന്റെ സാറ്റലൈറ്റ് റൈറ്റ് കൊടുത്തത്.

ലാല്‍ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിന് 3.15 കോടിയും ട്രിവാന്‍ഡ്രം ലോഡ്ജിന് രണ്ടു കോടിയും സാറ്റലൈറ്റ് കിട്ടി. ഏറെ ജനശ്രദ്ധ നേടിയ ഈ അടുത്തകാലത്തിന്90 ലക്ഷംരൂപ മാത്രമേ സാറ്റലൈറ്റ് കിട്ടിയുള്ളൂ. തിയറ്ററില്‍ തകര്‍ന്ന ബാച്ചിലര്‍ പാര്‍ട്ടി ഏഷ്യാനെറ്റ് വാങ്ങിയത് 2.75 കോടി രൂപയ്ക്കും.

തിയറ്ററിലെ ഹിറ്റു നോക്കിയല്ല ചാനലുകള്‍ വാങ്ങുന്നത്. താരം, സംവിധായകന്‍ എന്നിവയൊക്കെ നോക്കിയാണ്. ലാല്‍ജോസിനും ജോഷിയ്ക്കും രഞ്ജിത്തിനുമാണ് കൂടുതല്‍ റേറ്റുള്ളത്. നടന്‍മാരില്‍ ലാല്‍, മമ്മൂട്ടി, ദിലീപ്, ജയസൂര്യ, ഫഹദ് ഫാസില്‍ എന്നിവര്‍ക്കും. ഇവരുടെ ചിത്രങ്ങള്‍ തിയറ്ററില്‍ എത്തും മുമ്പേ വില്‍പ്പന നടന്നിരിക്കും.

പുതിയ ചിത്രങ്ങളുടെ നിര്‍മാതാക്കളെല്ലാം സാറ്റലൈറ്റ് റൈറ്റ് നോക്കിയാണ് നിര്‍മാണത്തിനു വരുന്നത്. സാറ്റലൈറ്റ് റൈറ്റുള്ള നടന്‍മാരെ വച്ച് ചിത്രമെടുക്കാനാണ് കൂടുതല്‍ പേര്‍ക്കും താല്‍പര്യം.

English summary
Satellite rights helping Malayalam movie industry.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam