Just In
- 10 hrs ago
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
- 11 hrs ago
വരുണിനെ ഇനി മിസ് ചെയ്യും,അഭിനയിക്കുന്നത് നടാഷയ്ക്ക് ഇഷ്ടപ്പെടില്ല, പുരുഷാധിപത്യത്തെ പരിഹസിച്ച് ശ്രദ്ധ ശ്രീനാഥ്
- 12 hrs ago
കരീനയെ പ്രണയിക്കുന്നതിന് റാണി മുഖര്‍ജി പറഞ്ഞ് കൊടുത്ത ഉപദേശങ്ങള്‍; രസകരമായ റിപ്പോര്‍ട്ട് വൈറലാവുന്നു
- 12 hrs ago
കുഞ്ഞതിഥി വന്നതിന് പിന്നാലെ കുടുംബത്തില്‍ മറ്റൊരു സന്തോഷം; മമ്മിയെ കുറിച്ച് വാചാലയായി ഡിംപിള്‍ റോസ്
Don't Miss!
- Automobiles
മോഡൽ നിരയിലുടനീളം 45,000 രൂപ വരെ വിലവർധനയുമായി ഹ്യുണ്ടായി
- News
കൊവിഡ്: കേരളത്തിൽ ഇനി കടുത്ത നിയന്ത്രണം, ഇന്ന് മുതൽ ആർടിപിസിആർ പരിശോധന വർദ്ധിപ്പിക്കാൻ നിർദ്ദേശം
- Lifestyle
റിക്സ് എടുക്കുന്നത് ഒഴിവാക്കണം ഈ രാശിക്കാര്‍ ഇന്ന്
- Sports
ISL 2020-21: വീണ്ടും സമനില കുരുക്കില്‍ ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മലയാളത്തില്‍ രണ്ട് 'ആടു' പടങ്ങള്‍
വളര്‍ത്തുമൃഗങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിനിമ ചെയ്യുന്നത് ഹോളിവുഡ് പോലുള്ള ചലച്ചിത്ര മേഖലകളില്‍ പതിവുള്ള കാര്യമാണ്. നായയെയും പൂച്ചയെയുമെല്ലാം കേന്ദ്ര കഥാപാത്രങ്ങളാക്കി അവിടങ്ങളില്‍ പല ചിത്രങ്ങളും ഇറങ്ങാറും സൂപ്പര്‍ഹിറ്റുകളായി മാറാറുമുണ്ട്. എന്നാല്‍ മലയാളത്തിലും മറ്റും ഇത്തരത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നത് അത്ര പതിവുള്ള കാര്യമായിരുന്നില്ല ഇതുവരെ. എന്നാല്‍ ഇനി കഥ മാറുകയാണ്. മലയാളത്തില്‍ ആട് കേന്ദ്രകഥാപാത്രമാകുന്ന രണ്ട് ചിത്രങ്ങളാണ് തയ്യാറാകുന്നത്.
ആടു പടം, ആട് ഒരു ഭീകരജീവിയാണ് എന്നിങ്ങനെയാണ് രണ്ട് ചിത്രങ്ങളുടെ പേരുകള്‍. പരസ്യചിത്രസംവിധായകനായ ദിലീപ് ജിജെയാണ് ആടു പടം എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. എസ് സുരേഷ് ബാബു, സതീഷ് ബി സതീഷ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. പൃഥ്വിരാജിന്റെ ലണ്ടന്‍ ബ്രിഡ്ജ് എന്ന ചിത്രം നിര്‍മ്മിച്ച ഇവര്‍ തന്നെയാണ് ആടു പടം നിര്‍മ്മിക്കുന്നതും.
ഓം ശാന്തി ഓശാന എന്ന ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ മിഥുന് മാനുവല്‍ തോമസാണ് ആട് ഒരു ഭീകരജീവി ആണ് എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്,
ആട് കേന്ദ്രകഥാപാത്രമാകുന്ന മലയാളത്തിലെ ആദ്യ ചിത്രം ചിരിയുടെ മാലപ്പടക്കങ്ങളാണ് നിങ്ങള്‍ക്ക് സമ്മാനിയ്ക്കുകയെന്നാണ് ഫ്രൈഡേ ഫിലിംസ് അവരുടെ ഫേസ്ബുക്ക് പേജിലൂടെ പറയുന്നത്. പിങ്കി എന്ന് വിളിയ്ക്കുന്ന ഒരു കുഞ്ഞാടാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം.