For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റിലായിറ്റി ഷോ വഴിവന്ന നായികമാര്‍

  By Lakshmi
  |

  മലയാളസിനിമയിലെ വിവിധ രംഗങ്ങളില്‍ പുതുമുഖങ്ങളുടെ അരങ്ങേറ്റം മുമ്പൊന്നുമില്ലാത്ത വിധത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. അഭിനയത്തിലും സംവിധാനത്തിലും സംഗീതസംവിധാനത്തിലും എല്ലാം പുതുമുഖങ്ങള്‍ വന്നുകൊണ്ടേയിരിക്കുന്നു. പുറത്തിറങ്ങുന്ന ഓരോ സിനിമയിലും ഒരു പുതുമുഖത്തിന്റെയെങ്കിലും സാന്നിധ്യം കാണും. പുത്തന്‍നായികമാര്‍ ഏറെയാണ് മലയാളത്തില്‍. പലരംഗങ്ങളില്‍ നിന്നും സിനിമയിലെത്തുന്നവരാണ് ഇവരില്‍ പലരും. ചിലര്‍ തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് സിനിമയുടെ വെള്ളിവെളിച്ചത്തിലേയ്ക്ക് എത്തുന്നത്. ചിലര്‍ക്കാകട്ടെ ചിരകാലമായി കൊണ്ടുനടക്കുന്ന മോഹം സാക്ഷാത്കാരമാണ് സിനിമയിലെ പുത്തന്‍ അവസരം.

  നായികമാരില്‍ ചിലര്‍ ഒന്നോ രണ്ടോ ചിത്രങ്ങളില്‍ വന്നുപോകുമ്പോള്‍ ചിലര്‍ മികച്ച അഭിനേത്രിയെന്ന പേരെടുത്ത് കൂടുതല്‍ കാലം സിനിമയില്‍ നില്‍ക്കുന്നു. മുമ്പ് മലയാളസിനിമയ്ക്ക് വര്‍ഷാവര്‍ഷം പുത്തന്‍ നടിമാരെയും നടന്മാരുടെയും സമ്മാനിച്ചുകൊണ്ടിരുന്നത് സ്‌കൂള്‍ യുവജനോത്സവങ്ങളായിരുന്നു. എന്നാല്‍ ആ സ്ഥാനം ഇന്ന് റിയാലിറ്റിഷോകള്‍ക്കും മോഡലിങ്ങിനുമാണ്. ഈ രണ്ടു രംഗങ്ങളില്‍ നിന്നാണ് ഇപ്പോള്‍ മലയാളത്തിന് കൂടുതല്‍ പുതുനായികമാരെ ലഭിയ്ക്കുന്നത്.

  റിയാലിറ്റിഷോകളില്‍ നിന്നും സിനിമയിലെത്തിയ ഒട്ടേറെ നായികമാരുണ്ട് നമുക്ക്. ഇതാ അവരില്‍ ചിലര്‍

  സ്‌നേഹ ഉണ്ണികൃഷ്ണന്‍

  റിലായിറ്റി ഷോ വഴിവന്ന നായികമാര്‍

  മഴവില്‍ മനോരമയിലെ മിടുക്കി എന്ന റിയാലിറ്റിഷോയിലെ വിജയിയാണ് സ്‌നേഹ ഉണ്ണികൃഷ്ണന്‍. ബിരുദ വിദ്യാര്‍ത്ഥിയായ സ്‌നേഹയെസംബന്ധിച്ച് സിനിമയിലെ അവസരം ഏറെക്കാലമായുള്ള ആഗ്രഹത്തിന്റെ സഫലീകരണമാണ്. ജോജോ കെ വര്‍ഗ്ഗീസ് ഒരുക്കുന്ന നീയും പിന്നെ ഞാനും എന്ന ചിത്രത്തിലൂടെയാണ് സ്‌നേഹ സിനിമയിലേയ്‌ക്കെത്തുന്നത്. സനേഹ കരാറായിരിക്കുന്ന രണ്ടാമത്തെ ചിത്രം ബാക് ടു ലൈഫ് ആണ്.

  പാര്‍വ്വതി നമ്പ്യാര്‍

  റിലായിറ്റി ഷോ വഴിവന്ന നായികമാര്‍

  മറ്റൊരു പ്രമുഖ ചാനലിലെ ആക്ടിങ് റിയാലിറ്റിഷോയില്‍ നിന്നും സിനിമയിലേയ്‌ക്കെത്തുന്ന താരമാണ് പാര്‍വ്വതി നമ്പ്യാര്‍. ലാല്‍ ജോസാണ് പാര്‍വ്വതിയ്ക്ക് ആദ്യാവസരം നല്‍കുന്നത്. ദിലീപ് നായകനാകുന്ന ഏഴ് സുന്ദര രാത്രികള്‍ എന്ന ചിത്രത്തിലെ രണ്ടാം നായികയാണ് പാര്‍വ്വതി. ചിത്രത്തില്‍ ഒരു മോഡലിന്റെ വേഷമാണ് പാര്‍വ്വതിയ്ക്ക്.

  സ്വര്‍ണ തോമസ്

  റിലായിറ്റി ഷോ വഴിവന്ന നായികമാര്‍

  ഡാന്‍സ് റിയാലിറ്റിഷോയിലൂടെയാണ് സ്വര്‍ണ തോമസ് സിനിമയിലെത്തിയത്. ബഡ്ഡിയെന്ന ചിത്രത്തിലൂടെയാണ് സ്വര്‍ണ സിനിമയില്‍ അരങ്ങേറ്റം നടത്തിയത്. വലിയൊരു അപകടത്തെത്തുടര്‍ന്ന് ആറുമാസത്തോളം ചികിത്സയിലായിരുന്ന സ്വര്‍ണ പ്രണയകഥ, ഫഌറ്റ് നമ്പര്‍ 4ബി എന്നീ ചിത്രങ്ങളിലൂടെ വീണ്ടുമെത്തുകയാണ്.

  ഷംന കാസിം

  റിലായിറ്റി ഷോ വഴിവന്ന നായികമാര്‍

  മലയാളത്തിലും തമിഴിലും ശ്രദ്ധിക്കപ്പെടുന്ന താരമായി മാറിയ ഷംന കാസിം ഒരു ഡാന്‍സ് റിയാലിറ്റിഷോയുടെ സംഭാവനയാണ്. കമലിന്റെ മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഷംന കാസിം അടുത്തിടെ മലയാളത്തില്‍ ചെയ്ത ചിത്രങ്ങള്‍ ചട്ടക്കാരി, ആറു സുന്ദരിമാരുടെകഥ എന്നിവയായിരുന്നു. തെലുങ്കിലും, കന്നഡയിലും ഷംന ഭാഗ്യപരീക്ഷണം നടത്തിയിട്ടുണ്ട്. മലയാളത്തില്‍ ഷംന കാസിം എന്നാണ് അറിയപ്പെടുന്നതെങ്കിലും തമിഴിലും തെലുങ്കിലുമെന്നാണ് പൂര്‍ണയെന്നാണ് ഷംന അറിയപ്പെടുന്നത്.

   അനുശ്രീ

  റിലായിറ്റി ഷോ വഴിവന്ന നായികമാര്‍

  ലാല്‍ ജോസ് ജൂറിയംഗമായിരുന്ന പ്രമുഖ ചാനലിലെ റിയാലിറ്റിഷോയിലൂടെ സിനിമയിലെത്തിയ താരമാണ് അനുശ്രീ. ലാല്‍ ജോസിന്റെ തന്നെ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലെ കലാമണ്ഡലം രാജശ്രീയെന്ന ആദ്യ കഥാപാത്രം തന്നെ അനുശ്രീയുടെ ഭാഗ്യമായി മാറുകയായിരുന്നു. ഇതിന് ശേഷം റെഡ് വൈന്‍, വെടിവഴിപാട്, നാകു പെന്റ നാകു ടാക തുടങ്ങിയ ചിത്രങ്ങളിലും അനുശ്രീയ്ക്ക് മികച്ച വേഷങ്ങള്‍ ലഭിച്ചു.

  മീര നന്ദന്‍

  റിലായിറ്റി ഷോ വഴിവന്ന നായികമാര്‍

  റിയാലിറ്റിഷോയിലെ മത്സരാര്‍ത്ഥിയായിട്ടല്ലെങ്കിലും റിയാലിറ്റി ഷോ വേദിയില്‍ നിന്നുതന്നെയാണ് മീര നന്ദന്‍ സിനിമയില്‍ എത്തിയത്. 2007ല്‍ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന റിയാലിറ്റിഷോയില്‍ രഞ്ജിനി ഹരിദാസിനൊപ്പം അവതാരകയായി എത്തിയ മീരയെ പിന്നീട് നമ്മള്‍ കണ്ടത് ലാല്‍ ജോസിന്റെ മുല്ലയെന്ന ചിത്രത്തിലാണ്. പിന്നീട് മലയാളത്തിന്റെ പ്രിയതാരമായി മീര മാറുകയായിരുന്നു.

  അഖില

  റിലായിറ്റി ഷോ വഴിവന്ന നായികമാര്‍

  റിയാലിറ്റി ഷോ വേദിയില്‍ നിന്നുതന്നെയാണ് അഖിലയും സിനിമയിലെത്തിയത്. വോഡഫോണ്‍ തകധിമിയെന്ന ഡാന്‍സ് റിയാലിറ്റിഷോയിലെ വിജയിയായ അഖില പിന്നീട് റിയാലിറ്റിഷോ അവതാരകായി. തുടര്‍ന്നാണ് 2010ല്‍ ദിലീപിന്റെ നായികയായി കാര്യസ്ഥന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇതിനുശേഷം പൃഥ്വിരാജിന്റെ നായികയായി തേജ ഭായ് ആന്റ് ഫാമിലിയെന്ന ചിത്രത്തിലും അഭിനയിച്ചു.

  English summary
  Mollywood has been witnessing a host of fresh faces of late, and for many of them, reality shows on television have been the stepping stone to M-Town
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X