»   » ഒരു റോഡ് മൂവി കൂടി വരുന്നു.. സ്റ്റാറിങ് പൗര്‍ണമി

ഒരു റോഡ് മൂവി കൂടി വരുന്നു.. സ്റ്റാറിങ് പൗര്‍ണമി

Posted By:
Subscribe to Filmibeat Malayalam

കൊച്ചി: നീലാകാശം, പച്ചക്കടല്‍, ചുവന്ന ഭൂമി.... സമീര്‍ താഹിര്‍ അണിയിച്ചൊരുക്കിയ ഈ ദുല്‍ഖര്‍ സല്‍മാന്‍-സണ്ണി വെയ്ന്‍ ചിത്രം മലയാളികളെ ശരിക്കും രസിപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്തിരുന്നു. ചലച്ചിത്ര മേളകളില്‍ മാത്രം കണ്ടിരുന്ന റോഡ് മൂവികളെ ഒരു മോളീവുഡ് സ്‌റ്റൈലില്‍ തന്നെ അവതരിപ്പിക്കാന്‍ സമീറിന് കഴിഞ്ഞിരുന്നു.

ഇപ്പോഴിതാ പുതിയൊരു റോഡ് മൂവി കൂടി പിറക്കുകയാണ് മലാളത്തില്‍. നീലാകാശത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ച സണ്ണി വെയ്ന്‍ ആണ് പുതിയ ചിത്രത്തില്‍ നായകനാകുന്നത്. സ്റ്റാറിങ് പൗര്‍ണമി.... ഇതാണ് ചിത്രത്തിന്റെ പേര്. നവാഗതനായ ആല്‍ബിയാണ് സ്റ്റാറിങ് പൗര്‍ണമി അണിയിച്ചൊരുക്കുന്നത്. എബിസിഡി എന്ന ചിത്രത്തില്‍ മികച്ച അഭിപ്രായം നേടിയ ടോവിനോ തോമസും സണ്ണി വെയ്‌നിനൊപ്പം ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ചരിത്ര കഥ പറയുന്ന സിനിമയാണ് സ്റ്റാറിങ് പൗര്‍ണമി. ഏഴ് സംസ്ഥാനങ്ങളിലായാണ് സിനിമ ചിത്രീകരിക്കുന്നത്. രണ്ട് നായികമാരായിരിക്കും സിനിമയില്‍ ഉണ്ടാകുക. രണ്ട് പേരും പുതുമുഖങ്ങളായിരിക്കും എന്നാണ് അറിവ്.

മലയാളത്തില്‍ വീണ്ടും ഒരു റോഡ് മൂവി

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിക്ക് ശേഷം മലയാളത്തിലേക്ക് ഒരു റോഡ് മൂവി കൂടി എത്തുന്നു. സണ്ണി വെയ്ന്‍ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മലയാളത്തില്‍ വീണ്ടും ഒരു റോഡ് മൂവി

എബിസിഡി എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ ടോവിനോ തോമസും സ്റ്റാറിങ് പൗര്‍ണമിയില്‍ പ്രധാന വേഷത്തിലെത്തുന്നു.

മലയാളത്തില്‍ വീണ്ടും ഒരു റോഡ് മൂവി

ദുര്‍ഖര്‍ സല്‍മാന്റെ കന്നി ചിത്രമായിരുന്നു സെക്കന്റ് ഷോ. വിനി വിശ്വലാല്‍ ആയിരുന്നു സെക്കന്റ് ഷോയുടെ തിരക്കഥ. അതേ വിനി വിശ്വലാല്‍ തന്നെയാണ് സ്റ്റാറിങ് പൗര്‍ണമിക്കും തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മലയാളത്തില്‍ വീണ്ടും ഒരു റോഡ് മൂവി

ഒരു റോഡ് മൂവി ആകുമ്പോള്‍ അതിന്റെ ഛായാഗ്രഹണവും മികച്ചതാകണം. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയില്‍ നാം അത് കണ്ടതാണ്. മികച്ച ഒരു കാഴ്ച വിരുന്നാകണം സ്റ്റാറിങ് പൗര്‍ണമി എന്ന് തന്നെയാണ് അണിയ പ്രവര്‍ത്തകരുടെ ആഗ്രഹം. സിനു സിദ്ധാര്‍ത്ഥ് ആണ് ഈ സിനിമക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.

മലയാളത്തില്‍ വീണ്ടും ഒരു റോഡ് മൂവി


ആര്‍ബര്‍ട്ട് ആന്റണി എന്ന ആല്‍ബിയുടെ ആദ്യ സംവിധായക സംരംഭമാണ് സ്റ്റാറിങ് പൗര്‍ണമി.

മലയാളത്തില്‍ വീണ്ടും ഒരു റോഡ് മൂവി

നാം കേട്ടുകൊണ്ടിരിക്കുന്ന മിക്ക ജനപ്രിയ പരസ്യങ്ങളുടേയും സംഗീതത്തിന് പിറകില്‍ ഒരു മലയാളിയുണ്ട്. കൈലാസ് മേനോന്‍. ആ കൈലാസ് മേനോന്‍ തന്നെയാണ് സ്റ്റാറിങ് പൗര്‍ണമിക്കും സംഗീതം പകരുന്നത്.

English summary
Neelakasham Pachakadal Chuvanna Bhoomi (NPCB) introduced a new category in Malayalam cinema - road movies. After the success of this movie, many road movies are on its way. Sunny Wayne, who was also a part of Neelakasham Pachakadal Chuvanna Bhoomi, is again back with his second road movie. The film is titled Starring Pournami.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam