TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
മലയാളസിനിമയിലെ താരസഹോദരങ്ങള്‍
മലയാളസിനിമയില്‍ ഇപ്പോള്‍ മക്കള്‍വാഴ്ചയുടെ കാലമാണ്. കഴിവുതെളിയിച്ച മുതിര്‍ന്ന നടന്മാരുടെയും സംവിധായകരുടെയുമെല്ലാം മക്കളാണ് ഇപ്പോള്‍ തട്ടകം വാഴുന്നത്. പലരും കരിയറിന്റെ മികച്ച സമയത്ത് നില്‍ക്കുന്നവരാണ്. ഇക്കൂട്ടത്തില്‍ത്തന്നെ ചിലര്‍ക്ക് സിനിമയെന്നത് കൂടുതല്‍ കുടുംബകാര്യമായി മാറുകയാണ്. ഒരേ കുടുംബത്തില്‍ നിന്നുതന്നെ അച്ഛനും മകനും, സഹോദരന്മാരും സഹോദരിമാരുമെല്ലാം സിനിമയില്‍ സജീവമാവുകയാണ്.
ഒരേ കുടുംബത്തില്‍ നിന്നെത്തുന്ന പല താരങ്ങളും പല രീതിയില്‍ മികവു പ്രകടിപ്പിക്കുന്നവരാണ്. ഇതാ മലയാളചലച്ചിത്രലോകത്ത് ശ്രദ്ധനേടിക്കഴിഞ്ഞ ചില സഹോദരങ്ങള്‍
മലയാളസിനിമയിലെ താരസഹോദരങ്ങള്‍
നടന് സുകുമാന്റെയും നടി മല്ലിക സുകുമാരന്റെയും മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാരങ്ങളാണ്. രണ്ടുപേരും രണ്ട് തരത്തിലുള്ള അഭിനയശൈലികൊണ്ട് പേരെടുത്തവരാണ്. കൂട്ടത്തില്‍ താരപരിവേഷം അല്പം കൂടുതലുള്ളത് പൃഥ്വിരാജനാണെങ്കിലും വ്യത്യസ്തയുള്ള ചിത്രങ്ങളും അഭിനയശൈലിയുമായി ഇന്ദ്രജിത്തും ഒപ്പമുണ്ട്.
മലയാളസിനിമയിലെ താരസഹോദരങ്ങള്‍
പ്രമുഖ സംവിധായകനായ ഫാസിലിന്റെ കുടുംബത്തില്‍ നിന്നും മലയാളസിനിമയ്ക്ക് ലഭിച്ചിരിക്കുന്നത് രണ്ട് നടന്മാരെയാണ്. ജ്യോഷ്ഠന്‍ ഫഹദ് ഫാസിലും ്അനിയന് ഫര്ഹാന് ഫാസിലും. ഫഹദ് നടനെന്ന നിലയില്‍ കഴിവുതെളിയിച്ചുകഴിഞ്ഞ താരമാണ്. ഫര്‍ഹാന്റെ ആദ്യ ചിത്രം റീലിസെത്താന് പോവുകയാണ്.
മലയാളസിനിമയിലെ താരസഹോദരങ്ങള്‍
മലയാളത്തില്‍ ഏറെനാള്ക്കുമുമ്പേയെത്തിയ സഹോദരങ്ങളാണ് മഞ്ജുവും മധുവും. മഞ്ജുവാര്യര്‍ സിനിമയില്‍ പേരെടുത്തുകഴിഞ്ഞാണ് ജ്യേഷ്ഠന് മധു സിനിമയിലെത്തുന്നത്. സഹനടന്‍, വില്ലന്‍ വേഷങ്ങളിലെല്ലാം തിളങ്ങിയിട്ടുള്ള മധു ഇപ്പോള്‍ ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്.
മലയാളസിനിമയിലെ താരസഹോദരങ്ങള്‍
ബാലതാരമായി സിനിമയിലും സീരിയലുകളിലും അഭിനയിച്ച സനുഷ ഇന്ന് മലയാളികളുടെ ഇഷ്ടനായികരുടെ കൂട്ടത്തിലാണ്. തമിഴിലും മലയാളത്തിലും നായികയായി അഭിനയിച്ചുകഴിഞ്ഞ സനുഷയുടെ സഹോദരന് സനൂപും ഇപ്പോള്‍ കൊച്ചു താരമാണ്. ഫിലിപ്സ് ആന്റ് ദി മങ്കി പെന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച സനൂപ് ഇപ്പോള്‍ സിനിമയിലും പരസ്യങ്ങളിലുമെല്ലാം സജീവമാണ്.
മലയാളസിനിമയിലെ താരസഹോദരങ്ങള്‍
മമ്മൂട്ടിയുടെ മകന് ദുല്‍ഖര്‍ സല്‍മാനെക്കുറിച്ച് മലയാളികളോട് പ്രത്യേകിച്ച പറയേണ്ടകാര്യമില്ല. മമ്മൂട്ടിയുടെ കുടുംബത്തില്‍ നിന്നുതന്നെയുള്ള മറ്റൊരുതാരമാണ് മഖ്ബൂല്‍. ദുല്‍ഖറിന്റെ കസിനാണ് മഖ്ബൂല്‍.
മലയാളസിനിമയിലെ താരസഹോദരങ്ങള്‍
നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ കുടുംബവും മലയാളത്തിന് രണ്ട് പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. വിനീത് ശ്രീനിവാസന് നടന്, ഗായകന്, സംവിധായകന് എന്നീ നിലകളിലെല്ലാം പ്രശസ്തി നേടിക്കഴിഞ്ഞു. ചേട്ടന്റെ ചിത്രത്തിലൂടെ അരങ്ങേറിയ ധ്യാനും കരിയറില്‍ പുത്തന്‍ ഉയരങ്ങള്‍ കീഴടക്കാനുള്ള ഒരുക്കത്തിലാണ്.
മലയാളസിനിമയിലെ താരസഹോദരങ്ങള്‍
മലയാളത്തിലെ ആദ്യകാല നായികമാരായിരുന്നു അംബികയും രാധികയും ഒട്ടേറെ ചിത്രങ്ങളില്‍ നായികമാരായിട്ടുള്ള ഇവര്‍ രണ്ടുപേരുടെയും സഹോദരനാണ് സുരേഷ് നായര്‍. സുരേഷ് ഇപ്പോള്‍ മലയാളത്തില്‍ സജീവമാണ്. ലാല്‍ ജോസ് ഒരുക്കിയ നീലത്താമരയിലൂടെയാണ് സുരേഷ് അഭിനയത്തില്‍ ്അരങ്ങേറ്റ്ം നടത്തിയത്. സംവിധായകന്, നിര്‍മ്മാതാവ് എന്നീ നിലകളിലെല്ലാം സുരേഷ് സജീവമാണ്.
മലയാളസിനിമയിലെ താരസഹോദരങ്ങള്‍
മലയാളത്തിന്റെ പ്രിയനായിക നടി ഉര്‍വശിയും സ്വഭാവനടിമാരായ കല്‍പ്പനയും കലാരഞ്ജിനിയും സഹോദരമാരാണ്. ഇവര്‍ മൂവരും ഇപ്പോഴും സിനിമയില്‍ സജീവമാണ്. ഉര്‍വശി ഇപ്പോഴും നായികാപ്രാധാന്യമുള്ള ചിത്രങ്ങള്‍ ചെയ്യുന്നുണ്ട്. സഹനടിയായി കല്‍പ്പനയും തിരക്കിലാണ്, അമ്മവേഷങ്ങളില്‍ കലാരഞ്ജിനിയുമുണ്ട്.
മലയാളസിനിമയിലെ താരസഹോദരങ്ങള്‍
രണ്ടാം ഭാവം എന്ന ചിത്രത്തിലൂടെ അരങ്ങേറിയ പൂര്‍ണിമ ഇപ്പോള്‍ ഇന്ദ്രജിത്തിന്റെ ഭാര്യയാണ്. അഭിനയത്തില്‍ സജീവമല്ലെങ്കിലും അവതാരകയെന്ന നിലയില്‍ പൂര്‍ണിമ രംഗത്തുണ്ട്. പൂര്‍ണിമയുടെ സഹോദരിയായ പ്രിയയും വിനോദരംഗത്ത് സജീവസാന്നിധ്യമാണ്. പ്രിയയും വിവാഹിതയാണ്.
മലയാളസിനിമയിലെ താരസഹോദരങ്ങള്‍
ഒരുകാലത്ത് മലയാളത്തില്‍ പലചിത്രങ്ങളിലും നായികയായി എത്തിയ ദിവ്യ ഉണ്ണി ഇപ്പോള്‍ കുടുംബിനിയായി കഴിയുകയാണ്. കുറച്ചുകാലം മുമ്പാണ് ദിവ്യയുടെ സഹോദരി വിദ്യ സിനിമയിലെത്തിയത്. ദിവ്യ ടിവി അവതാരകയെന്ന നിലയിലും ശ്രദ്ധേയയാണ്.