»   » സിനിമകൊണ്ടു മാത്രം ജീവിക്കാനാകില്ല: ഇന്നസെന്റ്

സിനിമകൊണ്ടു മാത്രം ജീവിക്കാനാകില്ല: ഇന്നസെന്റ്

Posted By:
Subscribe to Filmibeat Malayalam
Innocent
താരങ്ങളെ സ്‌റ്റേജ് ഷോകളില്‍ നിന്നും ചാനലുകളില്‍ നിന്നും വിലക്കാനുള്ള ഫിലിം ചേംബര്‍ തീരുമാനത്തിനെതിരെ അമ്മ പ്രസിഡന്റ് ഇന്നസെന്റ്. വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് മുന്‍പ് താരസംഘടനയായ അമ്മയുമായി ആലോചിക്കണമായിരുന്നു.

സിനിമാരംഗത്തെ നല്ലൊരു ശതമാനം നടീനടന്‍മാര്‍ക്കും സിനിമ കൊണ്ടു മാത്രം ജീവിക്കാനാകില്ല. സ്‌റ്റേജ് ഷോകളും ചാനലുകളും അവര്‍ക്ക് ഒരു ജീവിതമാര്‍ഗ്ഗമാണ്. ഇത് കണ്ടില്ലെന്ന് നടിയ്ക്കാനാവില്ല. ഏപ്രിലില്‍ നടക്കാനിരിയ്ക്കുന്ന അമ്മയുടെ സ്റ്റേജ്് ഷോ ഒരു കാരണവശാലും മാറ്റിവയ്ക്കില്ല. മലയാള സിനിമയില്‍ പുതിയൊരു ഉണര്‍വുണ്ടാകുന്ന ഇക്കാലത്ത് വെറുതേ ഒരു വിവാദമുണ്ടാക്കാന്‍ അമ്മ ആഗ്രഹിക്കുന്നില്ലെന്നും ഇന്നസെന്റ് പറഞ്ഞു.

സിനിമകള്‍ വാങ്ങുന്നത് താത്കാലികമായി നിര്‍ത്തിവച്ച ചാനലുകളുടെ നടപടിയ്ക്ക് തിരിച്ചടി നല്‍കാനായി ചാനലുകളുടെ ജനപ്രിയ പരിപാടികളായ അവാര്‍ഡ് നിശകളിലും ടെലിവിഷന്‍ പരിപാടികളിലും പങ്കെടുക്കുന്നതിന് നടീനടന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ഫിലിം ചേമ്പര്‍ തീരുമാനമെടുത്തിരുന്നു.

ഇതിന് പുറമെ ടെലിവിഷന്‍ പരിപാടികളില്‍ താരങ്ങള്‍ അവതാരകരാകുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ചാനലുകളില്‍ പരിപാടി അവതരിപ്പിക്കുന്ന താരങ്ങള്‍ക്ക് വിലക്ക് ബാധകമല്ല. ഇക്കാര്യം സംബന്ധിച്ച് താരസംഘടനയായ അമ്മയ്ക്ക് ഫിലിം ചേമ്പര്‍ കത്ത് നല്‍കും.

ഓഗസ്റ്റ് ഒന്ന് മുതല്‍ തീരുമാനം നടപ്പാക്കാനാണ് ഫിലിം ചേമ്പര്‍ തീരുമാനിച്ചിരിക്കുന്നത്. വിലക്ക് ലംഘിക്കുന്ന താരങ്ങളെ തങ്ങളുടെ സിനിമകളുമായി സഹകരിപ്പിക്കില്ലെന്നും ഫിലിം ചേമ്പര്‍ അറിയിച്ചു.

ടെലിവിഷന്‍ ഷോകളിലും അവാര്‍ഡ് നിശകളിലും താരങ്ങള്‍ പങ്കെടുക്കുന്നതിന് നേരത്തെ തന്നെ വിലക്കുണ്ടായിരുന്നു. എന്നാല്‍ സിനിമകള്‍ക്ക് ചാനലുകള്‍ വന്‍തുക നല്‍കി തുടങ്ങിയതോടെ വിലക്കില്‍ നിന്നും ഫിലിം ചേമ്പര്‍ പിന്നോട്ട് പോയി. സിനിമകളുടെ മുടക്കുമുതല്‍ സാറ്റലൈറ്റ് റൈറ്റിലൂടെ തിരിച്ചുകിട്ടാനാരംഭിച്ചതോടെ ചാനലുകരെ പിണക്കേണ്ടെന്ന് ഫിലിം ചേമ്പര്‍ തീരുമാനിയ്ക്കുകയായിരുന്നു

English summary
AMMA President Innocent said that money from cinema is not enough for many actors.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam