»   » കഴിഞ്ഞ ചിത്രങ്ങള്‍ പരാജയപ്പെട്ടതുകൊണ്ടോ ഫഹദിന്റെ മണ്‍സൂണ്‍ മാംഗോസിനെ മൈന്റ് ചെയ്യാത്തത്

കഴിഞ്ഞ ചിത്രങ്ങള്‍ പരാജയപ്പെട്ടതുകൊണ്ടോ ഫഹദിന്റെ മണ്‍സൂണ്‍ മാംഗോസിനെ മൈന്റ് ചെയ്യാത്തത്

Posted By: Rohini
Subscribe to Filmibeat Malayalam

കഴിഞ്ഞ കുറച്ച് ചിത്രങ്ങള്‍ പരാജയപ്പെട്ടതുകൊണ്ടാണോ ഫഹദ് ഫാസിലിന്റെ പുതിയ ചിത്രത്തെ ആരും മൈന്റ് ചെയ്യാത്തത്. മണ്‍സൂണ്‍ മാംഗോസിനെ കുറിച്ച് ആരും ഒന്നും അധികം പറഞ്ഞു കേള്‍ക്കുന്നില്ലല്ലോ... എന്നാല്‍ കേട്ടോളൂ ചിത്രം ജനുവരി 13 ന് തിയേറ്ററുകളിലെത്തും

അക്കരക്കാഴ്ചകള്‍ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയനായ എബി വര്‍ഗീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൂര്‍ണമായും യുഎസ്എയിലെ ന്യൂ ഓര്‍ലിയന്‍സിന്‍ ചിത്രീകരിച്ച മലയാള സിനിമയെന്ന പ്രത്യേകതയുമുണ്ട്.

കഴിഞ്ഞ ചിത്രങ്ങള്‍ പരാജയപ്പെട്ടതുകൊണ്ടോ ഫഹദിന്റെ മണ്‍സൂണ്‍ മാംഗോസിനെ മൈന്റ് ചെയ്യാത്തത്

ഡിപി പള്ളിക്കല്‍ എന്ന യുഎസ് മലയാളിയുടെ വേഷത്തിലാണ് ചിത്രത്തില്‍ ഫഹദ് ഫാസില്‍ എത്തുന്നത്.

കഴിഞ്ഞ ചിത്രങ്ങള്‍ പരാജയപ്പെട്ടതുകൊണ്ടോ ഫഹദിന്റെ മണ്‍സൂണ്‍ മാംഗോസിനെ മൈന്റ് ചെയ്യാത്തത്

ഒരു സിനിമ സംവിധാനം ചെയ്യണം എന്ന ആഗ്രഹവുമായി അലയുന്ന ഡിപി പള്ളിക്കലിന്റെ കഥയാണ് മണ്‍സൂണ്‍ മാംഗോസ് എന്ന ചിത്രം.

കഴിഞ്ഞ ചിത്രങ്ങള്‍ പരാജയപ്പെട്ടതുകൊണ്ടോ ഫഹദിന്റെ മണ്‍സൂണ്‍ മാംഗോസിനെ മൈന്റ് ചെയ്യാത്തത്

ചിത്രത്തില്‍ മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളായി വിനയ് ഫോര്‍ട്ടും സഞ്ജു ശിവറാമും എത്തുന്നു. ഡിപി പള്ളിക്കലിന്റെ സ്വപ്‌ന സാക്ഷാത്കാരത്തിന് കൂടെ നില്‍ക്കുന്ന കഥാപാത്രങ്ങളായിട്ടാണ് ഇവരെത്തുന്നത്

കഴിഞ്ഞ ചിത്രങ്ങള്‍ പരാജയപ്പെട്ടതുകൊണ്ടോ ഫഹദിന്റെ മണ്‍സൂണ്‍ മാംഗോസിനെ മൈന്റ് ചെയ്യാത്തത്

ബോളിവുഡ് താരം വിജയ് റാസ് ചിത്രത്തില്‍ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്

കഴിഞ്ഞ ചിത്രങ്ങള്‍ പരാജയപ്പെട്ടതുകൊണ്ടോ ഫഹദിന്റെ മണ്‍സൂണ്‍ മാംഗോസിനെ മൈന്റ് ചെയ്യാത്തത്

ടൊവിനോ തോമസും ജാക്കോബ് ഗ്രിഗറിയുമാണ് മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്

കഴിഞ്ഞ ചിത്രങ്ങള്‍ പരാജയപ്പെട്ടതുകൊണ്ടോ ഫഹദിന്റെ മണ്‍സൂണ്‍ മാംഗോസിനെ മൈന്റ് ചെയ്യാത്തത്

മണ്‍സൂണ്‍ മാംഗോസ് ഫഹദ് ഫാസിലിന്റെ തിരിച്ചുവരവായിരിക്കും എന്ന് പ്രതീക്ഷിക്കാം. ചിത്രത്തിന്റെ ട്രെയിലറിന് പോസിറ്റീവ് റിവ്യുവാണ് ലഭിച്ചത്. ചിത്രം ജനുവരി 13 ന് തിയേറ്ററുകളിലെത്തും

English summary
Fahadh Faasil's much anticipated movie Monsoon Mangoes will hit theatres on January 15. The film is directed by Abi Varghese of Akkarakazhchakal fame and was extensively shot in New Orleans, USA.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam