»   » ഫേസ്ബുക്കില്‍ നസ്രിയയ്‌ക്കെതിരെ സദാചാര പൊലീസിങ്

ഫേസ്ബുക്കില്‍ നസ്രിയയ്‌ക്കെതിരെ സദാചാര പൊലീസിങ്

Posted By:
Subscribe to Filmibeat Malayalam

കഴിവുറ്റ യുവനടിയാണ് താനെന്ന് ചുരുക്കം ചില ചിത്രങ്ങള്‍ കൊണ്ട് നസ്രിയ നസീമിന് തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മലയാളത്തില്‍ നേരം എന്ന ഒറ്റചിത്രം കൊണ്ടുതന്നെ നായികനടിയെന്ന നിലയ്ക്ക് നസ്രിയ സ്വീകരിക്കപ്പെട്ടുകഴിഞ്ഞു. തമിഴകത്ത് ധനുഷിനെപ്പോലെ ഒരു വലിയ താരമൂല്യമുള്ള യുവനടനൊപ്പം നായികയായി അഭിനയിക്കാന്‍ ലഭിച്ച അവസരവും നസ്രിയയും കഴിവിനുള്ള അംഗീകാരം തന്നെയാണ്.

പക്ഷേ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്ന പ്രതികരണങ്ങള്‍ ഒരുപക്ഷേ നസ്രിയയെ അലോസരപ്പെടുത്തുന്നുണ്ടാകണം. ഫേസ്ബുക്കിലും മറ്റും നസ്രിയയ്‌ക്കെതിരെ സദാചാരപൊലീസുകാര്‍ യുദ്ധം നടത്തുകയാണ്. സ്ഥിരമായി ഫേസ്ബുക്കിലും മറ്റും അപ്‌ഡേറ്റുകള്‍ നടത്തുകയും ആരാധകരെ വിഷ് ചെയ്യുകയും ചെയ്യുന്ന താരമാണ് നസ്രിയ.

Nazriya Nazim

പോസ്റ്റ് ചെയ്യുന്ന മിക്ക ഫോട്ടോകള്‍ക്കും വളരെ നെഗറ്റീവായ കമന്റുകളാണ് പലരും ഇടുന്നത്. നസ്രിയ ശിരോവസ്ത്രമില്ലാതെ ഫോട്ടോയ്ക്ക് പോസ്‌ചെയ്യുന്നതും മോഡേണ്‍ വസ്ത്രങ്ങള്‍ ധരിയ്ക്കുന്നതും ശരീരഭാഗങ്ങള്‍ പുറത്തുകാണിയ്ക്കുന്നതുമെല്ലാം വിമര്‍ശിയ്ക്കപ്പെടുകയാണ്. ഇത്തരത്തില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്ത് അത് പ്രസിദ്ധീകരിക്കാതെ നല്ല മതബോധമുള്ള കുട്ടിയായി പര്‍ദ്ദയിട്ട് നടക്കാനാണ് നസ്രിയയോട് ചിലര്‍ ഫേസ്ബുക്കില്‍ പലരും ഫേസ്ഹബുക്കില്‍ ആവശ്യപ്പെടുന്നത്.

മതത്തെയും ആചാരങ്ങളെയും മുന്‍നിര്‍ത്തിത്തന്നെയാണ് ഇത്തരത്തിലുള്ള ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും പലരും നല്‍കുന്നത്. സ്ത്രീയായതിനാല്‍ തലയില്‍ തട്ടമിടാതെ നടന്നാല്‍ നരകത്തില്‍ പോകുമെന്നാണ് ചിലര്‍ പറയുന്നത്. ചിലരെല്ലാം നസ്രിയയുടെ കഴിവിനെയും ലഭിച്ചിരിക്കുന്ന അവസരങ്ങളെയും പ്രശംസിക്കുമ്പോള്‍ ചിലര്‍ വല്ലാതെ അപമാനിയ്ക്കുന്ന തരത്തിലുള്ള കമന്റുകളാണ് ഇടുന്നത്.

English summary
Nazriya Nazim has received very narrow and chauvinistic comments posted about her photos on Facebook

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam