»   » കിടപ്പറ പങ്കിടല്‍ വിവാദം, നവാസുദ്ദീന്‍ സിദ്ദിഖിക്കെതിരെ ആഞ്ഞടിച്ച് ആദ്യ കാമുകി!

കിടപ്പറ പങ്കിടല്‍ വിവാദം, നവാസുദ്ദീന്‍ സിദ്ദിഖിക്കെതിരെ ആഞ്ഞടിച്ച് ആദ്യ കാമുകി!

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ മികച്ച അഭിനയ പ്രതിഭകളിലൊരാളും സൂപ്പര്‍ താരവുമായ നവാസുദ്ദീന്‍ സിദ്ദിഖിയുടെ ആത്മകഥയിലെ വെളിപ്പെടുത്തലില്‍ പുകയുകയാണ് സിനിമാലോകം. ആന്‍ ഓര്‍ഡിനറി ലൈഫ് എ മെമ്മോയര്‍ എന്ന പുസ്തകത്തിലൂടെയാണ് അദ്ദേഹം കാര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്.

വിമര്‍ശകരെപ്പോലും ക്യൂവില്‍ നിര്‍ത്തി.. ദിലീപ് കാണിച്ചത് കട്ടഹീറോയിസം.. ശരിക്കും ജനപ്രിയനായോ?

വില്ലനില്‍ അഭിനയിക്കേണ്ടിയിരുന്നില്ലെന്ന തുറന്നുപറച്ചിലുമായി സിദ്ദിഖ്.. ഇങ്ങനെ തോന്നാനുള്ള കാരണം?

100 ശതമാനം തൃപ്തി തരുന്ന ഇമോഷണല്‍ ത്രില്ലറായ വില്ലനെ ഞെരിച്ച് കൊല്ലുന്നു.. ആഞ്ഞടിച്ച് സംവിധായകന്‍!

സിദ്ദിഖിയുടെ വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണവുമായി നിഹാരിക സിങ്ങ് രംഗത്തെത്തിയിരുന്നു. നിഹാരികയുമായി ശാരീരിക ബന്ധത്തിലായിരുന്നുവെന്നും അവരുടെ സ്‌നേഹത്തെ തിരിച്ചറിയാതെ ശാരീരിക സുഖത്തിനായിരുന്നു താന്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയതെന്നും സിദ്ദിഖി ആത്മകഥയില്‍ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി നിഹാരിക എത്തിയത്. സിദ്ദിഖി ആദ്യ കാമുകിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന സുനിത രാജ്‌വറാണ് ഇപ്പോള്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളത്.

അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍

സിദ്ദിഖിയുടെ ആത്മകഥയില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരമാര്‍ശങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് സുനിത പറയുന്നു. സിദ്ദിഖി ആദ്യ കാുമകിയെന്നാണ് സുനിതയെ വിശേഷിപ്പിച്ചിട്ടുള്ളത്.

പ്രണയത്തിലായിരുന്നു

താന്‍ സുനിതയുമായി പ്രണയത്തിലായിരുന്നുവെന്നാണ് സിദ്ദിഖി പറയുന്നത്. പണക്കാരനല്ലാത്തതിനാലാണ് സുനിത തന്നെ ഒഴിവാക്കിയതെന്നും അദ്ദേഹം പറയുന്നുണ്ട്.

പ്രണയമൊന്നും ഇല്ലായിരുന്നു

പരസ്പര വിരുദ്ധമായ കാര്യങ്ങളെക്കുറിച്ചാണ് അദ്ദേഹം വിവരിച്ചിട്ടുള്ളത്. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ വെച്ചാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. പരസ്പരം കാണാറുണ്ടായിരുന്നുവെന്നല്ലാതെ പ്രണയത്തിലായിരുന്നില്ല.

സഹതാപം നേടാന്‍

മറ്റുള്ളവരുടെ മുന്നില്‍ സഹതാപം നേടുന്നതിനായി അദ്ദേഹം എന്ത് മാര്‍ഗവും പരീക്ഷിക്കും. ഇടയ്ക്കിടെ താന്‍ വംശീയ വിദ്വേഷത്തിന് പാത്രമായിട്ടുണ്ടെന്ന് പറയുന്നതും ഇതിന്റെ ഭാഗമാണ്.

പണം തേടിപ്പോകുന്ന ആളായിരുന്നുവെങ്കില്‍

സ്വന്തമായി വീട് പോലുമില്ലാത്തയാളാണ് ഞാന്‍. പണത്തിന് പുറകെ പോകുന്ന വ്യക്തിയായിരുന്നുവെങ്കില്‍ എന്നേ തനിക്കതിന് കഴിഞ്ഞേനെയെന്നും സുനിത പറയുന്നു.

English summary
More revelations on Nawazuddin Siddiqui’s love life from his biography.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X