»   » ദിലീപിന്റെ അറസ്റ്റ്; ശ്രീനാഥിന്റെ ആത്മഹത്യയിലെ ദുരൂഹതയും പുറത്ത് വരുന്നു.. കൊന്നതാണോ?

ദിലീപിന്റെ അറസ്റ്റ്; ശ്രീനാഥിന്റെ ആത്മഹത്യയിലെ ദുരൂഹതയും പുറത്ത് വരുന്നു.. കൊന്നതാണോ?

Posted By: Rohini
Subscribe to Filmibeat Malayalam

നടന്‍ ദിലീപ് അറസ്റ്റിലായ ശേഷം താരസംഘടനയായ അമ്മയ്‌ക്കെതിരെയും ആരോപണങ്ങളുയരുന്നു. അവസാന നിമിഷം വരെ അമ്മ ദിലീപിനെ പിന്തുണച്ചുകൊണ്ടിരുന്നു. അമ്മയുടെ ട്രഷററായ ദിലീപിനെയും ദിലീപിനെ ശക്തമായി പിന്തുണച്ച അമ്മ പ്രസിഡന്റ് ഇന്നസെന്റിനെയും വിമര്‍ശിക്കുന്നതിനിടെ താരസംഘടനയില്‍ മുമ്പ് ഒളിച്ചു വച്ച പല കഥകളും പുറത്തുവരുന്നു.

മഞ്ജുവിന് എന്ത് ടെന്‍ഷന്‍! മഞ്ജു വാര്യര്‍ക്കെതിരെയും വിമര്‍ശനങ്ങള്‍ തലപൊക്കുന്നു, അതിന് കാരണം ഇതാണ്!

നടന്‍ ശ്രീനാഥിന്റെ ആത്മഹത്യയിലെ ദുരൂഹത പുറത്ത് വരാന്‍ കാരണവും ദിലീപിന്റെ അറസ്റ്റാണ്. മുന്‍പൊരു അഭിമുഖത്തില്‍ ശ്രീനാഥിന്റേത് ആത്മഹസ്യ അല്ല എന്ന തിലകന്‍ പറഞ്ഞിരുന്നു. ആ ദുരൂഹ മരണം അമ്മ ഒളിച്ചുവച്ചതാണെന്ന് തിലകന്‍ ആരോപിയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്നതോടെ ശ്രീനാഥിന്റെ മരണം വീണ്ടും ചര്‍ച്ചയാകുന്നു.

ദിലീപിനെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയുടെ പ്രചരണം! അവസാന രക്ഷ ഇതാണോ?

അതിനിടയില്‍ ശ്രീനാഥ് മരണപ്പെട്ട ഹോട്ടലിലെ ജനറല്‍ മാനേജര്‍ ജോയയിയുടെ മൊഴി മനോരമ ന്യൂസ് പുറത്ത് വിട്ടു. നടന്‍ മരണപ്പെട്ട ദിവസം രണ്ട് പേര്‍ അദ്ദേഹത്തിന്റെ മുറിയില്‍ കയറി പോയിരുന്നു. ഈ മൊഴിയും തിലകന്റെ വാക്കുകളും കൂട്ടിവായിക്കുമ്പോഴാണ് മരണത്തിലെ ദുരൂഹത വീണ്ടും ചര്‍ച്ചയാകുന്നത്. കൊലപാതകമാണെന്ന് പറഞ്ഞ് ശ്രീനാഥിന്റെ അനുജന്‍ രംഗത്തെത്തി.

ദിലീപ് ഒരു വിഷമാണ്.. അമ്മയെ പറ്റിയും ദിലീപിനെ പറ്റിയും അന്ന് തിലകന്‍ പറഞ്ഞത്??

ശ്രീനാഥിന്റെ മരണം

2010- ഏപ്രില്‍ 23 നാണ് ശ്രീനാഥ് മരണപ്പെടുന്നത്. മോഹന്‍ലാലിനെ നായകനാക്കി എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ശിക്കാര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു ശ്രീനാഥ്. അവസരങ്ങള്‍ കുറഞ്ഞതിനെ തുടര്‍ന്ന് ശ്രീനാഥ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് അന്ന് പ്രചരിച്ച വാര്‍ത്തകള്‍.

ആത്മഹത്യ അല്ല എന്ന്

എന്നാല്‍ അന്നേ തിലകന്‍ പറഞ്ഞിരുന്നു, ശ്രീനാഥ് ആത്മഹത്യ ചെയ്തതല്ല.. കൊല്ലപ്പെട്ടതാണ് എന്ന്. അമ്മ സംഘടന അത് മൂടി വച്ചു. ആ മരണ കാരണം പുറത്ത് പറഞ്ഞാല്‍ പറയുന്നവരുടെ അവസരം കുറയുന്ന അവസ്ഥയുണ്ടായിരുന്നുവത്രെ. ഇപ്പോള്‍ ജോയിയുടെ മൊഴിയും കൂടെ ആയപ്പോള്‍ ശ്രീനാഥിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണം എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ജോയിയുടെ മൊഴി

ശ്രീനാഥ് മരിച്ച ഏപ്രില്‍ 23 ന് രാവിലെ എട്ടിന് ശിക്കാര്‍ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് സഞ്ജു വൈക്കം, പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ മനോജ് എന്നിവര്‍ ശ്രീനാഥിന്റെ മുറിയില്‍ എത്തിയതായി ജോയിയുടെ മൊഴിയില്‍ പറയുന്നു.

20 മിനിട്ടിനുള്ളില്‍

ഏകദേശം 20 മിനിട്ടിന് ശേഷം അവര്‍ റിസപ്ഷനിലെത്തി ശ്രീനാഥിനെ സിനിമയില്‍ നിന്നും മാറ്റിയെന്നും, ഉച്ചയോടെ മുറി ഒഴിയുമെന്ന് പറയുകയും ചെയ്തു. വീണ്ടും ഒരു 20 മിനിട്ടിനുള്ളില്‍ ശ്രീനാഥിന്റെ മുറിയില്‍ നിന്ന് റിസപ്ഷനിലേക്ക് ഫോണ്‍ കോള്‍ വന്നു. ഫോണെടുത്തപ്പോള്‍ മറുതലയ്ക്ക് നിന്ന് ഒരു ഞരക്കമാണ് കേട്ടത്.

മുറിയില്‍ കണ്ട കാഴ്ച

ഓടി ശ്രീനാഥിന്റെ മുറിയില്‍ എത്തി നോക്കുമ്പോള്‍ അദ്ദേഹം വാതിലിന്റെ പുറകിലായി വീണു കിടക്കുന്നതാണ് കണ്ടത്. ദേഹത്തും മുറിയിലും രക്തം ഒലിച്ചിരുന്നതായും മൊഴിയില്‍ പറയുന്നു. ഒരു സാധാരണക്കാരന്‍ ഇതില്‍ നിന്ന് എന്ത് മനസ്സിലാക്കണം?

തിലകന്‍ പറഞ്ഞത്

ശ്രീനാഥിന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് വിളിച്ച് പറഞ്ഞത് ഞാന്‍ മാത്രമാണ്. അദ്ദേഹത്തിന്റെ മൃതദേഹം വീട്ടില്‍ കൊണ്ടു വന്നപ്പോള്‍ ആ സിനിമയുടെ ലൊക്കേഷനില്‍ നിന്നും താര സംഘടനയായ അമ്മയില്‍ നിന്നും ആരും വന്നിരുന്നില്ല. 'ശ്രീനാഥിനെ കൊണ്ടു പോയത് പോലെ അമ്മ സംഘടന തിരിച്ച് തരണം' എന്ന് പറഞ്ഞ് ഭാര്യ കരയുമ്പോള്‍ അവരെ മയക്കിയിടാന്‍ അമ്മ സംഘടനയോട് അടുപ്പമുള്ള ഒരു പൂജപ്പുരക്കാരന്‍ പറഞ്ഞിരുന്നുവത്രെ.

തിലകന്റെ സംശയം

കോതമംഗലത്ത് വച്ച് മരിച്ചയാളെ പോസ്റ്റ് പോര്‍ട്ടം ചെയ്യണമെങ്കില്‍ ഏറ്റവും അടുത്ത മെഡിക്കല്‍ കോളേജായ കോട്ടയത്ത് കൊണ്ടു പോവാം. അതല്ല എങ്കില്‍ തൃശ്ശൂരാണ്. പക്ഷെ ശ്രീനാഥിന്റെ പോസ്റ്റുമോര്‍ട്ടം നടന്നത് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വച്ചാണ്. ആലപ്പുഴയില്‍ അമ്മയുടെ ട്രഷററുടെ ഭാര്യ ജോലി ചെയ്യുന്നുണ്ട്. അതും ഫോറന്‍സിക് വിഭാഗത്തില്‍. ഇതാണ് എന്നെ സംശയത്തിലാക്കിയത്. എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് അമ്മയിലെ അംഗങ്ങള്‍ എന്നും തിലകന്‍ പറഞ്ഞു.

വീഡിയോ കാണൂ..

ശ്രീനാഥിന്റെ മരണത്തെ കുറിച്ച് തിലകന്‍ സംസാരിക്കുന്ന വീഡിയോ കാണാം. കടപ്പാട്; മെട്രോമാറ്റിനി.

ജോയിയുടെ മൊഴി

ഇനി മനോരമ ന്യൂസ് പുറത്ത് വിട്ട ജോയിയുടെ മൊഴിയുടെ പകര്‍പ്പ് കൂടെ കാണൂ..

English summary
More trouble for AMMA? Actor Sreenath death was a murder, alleges brother

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam