»   » സല്‍മാന്‍ ഖാനെതിരെ വീണ്ടും കേസ്

സല്‍മാന്‍ ഖാനെതിരെ വീണ്ടും കേസ്

Posted By:
Subscribe to Filmibeat Malayalam

മുംബൈ: സല്‍മാന്‍ ഖാനെതിരെ പരാതിയുമായി സാമൂഹിക പ്രവര്‍ത്തകന്‍ രംഗത്ത്. സല്‍മാന്‍ തന്റെ പുതിയ വെബ്‌സൈറ്റില്‍ 2002 ല്‍ താന്‍ കാറിടിച്ച് ഒരാളെ കൊല്ലുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസിന്റെ ഇത് വരയെയുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി. കോടതി വിധി പറയാത്ത ഒരു കേസിന്റെവിവരങ്ങള്‍ ഇത്തരത്തില്‍ വെബ്‌സൈറ്റിലൂടെ പ്രചരിപ്പിക്കുന്നത് നിയമലംഘനമാണെന്ന് കാട്ടിയാണ് സല്‍മാനെതിരെ പരാതി നല്‍കിയത്. 2013 ജൂലൈ 10 നാണ് സല്‍മാനെതിരെ പരാതി നല്‍കിയത്. സാമൂഹിക പ്രവര്‍ത്തകനായ ഹേമന്ദ് പാട്ടീല്‍ ആണ് പരാതിക്കാരന്‍.

Salman Khan

കോടതി നിയമങ്ങളുടെ കടുത്ത ലംഘനമാണ് നടന്നതെന്ന് പരാതിക്കാരനായ ഹേമന്ദ് പട്ടീല്‍ പറയുന്നു. കോടതി വിധി പറയാത്ത കേസില്‍ മുന്‍വിധികളോട് കൂടിയാണ് സല്‍മാന്‍ ഓരോ കാര്യങ്ങളും വെബ്‌സൈറ്റില്‍ എഴുതിയിരിക്കുന്നതെന്നും ഹേമന്ദ് പറഞ്ഞു. salmankhanfiles.com എന്ന വെബ്‌സൈറ്റിലാണ് കേസിലെ കോടതി നടപടികള്‍ കാലഗണനാക്രമത്തില്‍ സല്‍മാന്‍ വിവരിച്ചിരിക്കുന്നത്.

കേസിലെ വിവരങ്ങളെ മുന്‍വിധിയോട് കൂടി എഴുതുകമാത്രമല്ല, കോടതിയുടെ പരിഗണനയില്‍ ഇരിയ്ക്കുന്ന ഒരു കേസിനെപ്പറ്റി പൊതുജനങ്ങളുടെ അഭിപ്രായം ആരായുകയും ചെയ്തു. 2008 ലാണ് സബര്‍ബന്‍ ബന്ദ്രയിലെ ഒരു ബേക്കറിയ്ക്കുള്ളിലേക്ക് അര്‍ദ്ധരാത്രി സല്‍മാന്‍ തന്റെ കാര്‍ ഇടിച്ച് കയറ്റിയത്. സംഭവത്തില്‍ ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കടയില്‍ ഉറങ്ങിക്കിടന്നവര്‍ക്കാണ് അപകടം പറ്റിയത്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് സല്‍മാനെതിരെ മുംബൈ സെഷന്‍സ് കോടതിയില്‍ കേസ് ഉണ്ട്.

English summary
There seems to be no end to tensions for Bollywood actor Salman Khan as social activist Hemant Patil has filed a complaint in a local court seeking action him for launching a website with information on the 2002 hit-and-run case involving him, alleging that it was contempt of court

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam