For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  2015 ല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പത്ത് സിനിമകള്‍

  By Aswathi
  |

  പ്രേക്ഷകരുടെ അമിത പ്രതീക്ഷയാണ് മലയാള സിനിമകളുടെ പരാജയത്തിന് കാരണം എന്ന വാദം തള്ളിക്കളയുകയല്ല, എന്നാലും ചില കാരണങ്ങള്‍ കൊണ്ട് പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചില ചിത്രങ്ങളുണ്ട് ഈ 2015 ല്‍. സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങളില്‍ അമിത പ്രതീക്ഷ വേണ്ടെന്ന് ആദ്യമേ പറയാം. അതേ സമയം പരീക്ഷണവുമായി പുതിയ സംവിധായകരും യു നടന്മാരും മുന്‍ നിരയിലുണ്ട്.

  പ്രേക്ഷകരുടെ മുന്‍വിധികളെ തകര്‍ത്ത്, ബഹളങ്ങളൊന്നുമില്ലാതെ വന്ന ചിത്രങ്ങള്‍ മികച്ച വിജയം നേടിയ വര്‍ഷമാണ് കഴിഞ്ഞു പോയത്. നിലവില്‍ അനൗണ്‍സ് ചെയ്തതും ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്നതുമായ ചിത്രങ്ങളില്‍ ഈ വര്‍ഷം മലയാള സിനിമ കാത്തിരിക്കുന്ന പത്ത് ചിത്രങ്ങളിതാ താഴേ...

  മിലി

  2015 ല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പത്ത് സിനിമകള്‍

  ട്രാഫിക്ക് എന്ന ചിത്രത്തിന് ശേഷം രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രമെന്നത് തന്നെയാണ് മിലിയില്‍ ഇത്രയധികം പ്രതീക്ഷകളര്‍പ്പിക്കാനുള്ള കാരണം. കൂടാതെ പോയവര്‍ഷം അഭിനയിച്ച നാല് ചിത്രങ്ങളും ഹിറ്റ് പട്ടികയിലെത്തിച്ച നിവിന്‍ പോളി നായകന്‍, ടൈറ്റില്‍ റോളില്‍ അമല പോള്‍, പുതുവര്‍ഷത്തെ ആദ്യഹിറ്റ് ഗാനവും മിലിയില്‍ നിന്ന്, മുന്‍നിര ചിത്രസംയോജകന്‍ മഹേഷ് നാരായണന്റെ തിരക്കഥ ഇതൊക്കെ പ്രതീക്ഷയ്ക്ക് വക നല്‍കുന്നില്ലേ

  ഡബ്ള്‍ ബാരല്‍

  2015 ല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പത്ത് സിനിമകള്‍

  മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ക്കാണ് കേരളത്തിലെ പ്രക്ഷേക മുന്‍ഗണന നല്‍കുന്നതെന്ന് പോയവര്‍ഷത്തെ ഹിറ്റുകള്‍ എടുത്ത് പരിശോധിച്ചാല്‍ മനസ്സിലാവും. ആമേനിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമെന്നത് തന്നെ പ്രതീക്ഷയ്ക്ക് വകയൊരുക്കുന്നു. ഗ്യാങ്സ്റ്റര്‍ കോമഡി സ്വഭാവമുള്ള ചിത്രത്തില്‍ പൃഥ്വിരാജ്, സണ്ണി വെയിന്‍, ആസിഫ് അലി, ഇന്ദ്രജിത്ത് തുടങ്ങിയവര്‍ മുഖ്യകഥാപാത്രങ്ങളായി എത്തുന്നു.

  ലൈല ഓ ലൈല

  2015 ല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പത്ത് സിനിമകള്‍

  റണ്‍ ബേബി റണ്‍ ടീം വീണ്ടുമൊന്നിക്കുന്ന ചിത്രം. കഹാനി, ബാംഗ് ബാഗ് എന്നീ സിനിമകളുടെ രചയിതാവ് സുരേഷ് നായരുടേതാണ് തിരക്കഥ. എന്നീ കാരണങ്ങള്‍ തന്നെ ചിത്രത്തില്‍ പ്രതീക്ഷയര്‍പ്പിക്കാന്‍ ധാരാളം

  ഇവിടെ

  2015 ല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പത്ത് സിനിമകള്‍

  ഭാവന, നിവിന്‍ പോളി, പൃഥ്വിരാജ് തുടങ്ങിവരെ മുഖ്യ കഥാപാത്രങ്ങളാക്കി വാണിജ്യ സ്വഭാവത്തോടെ ശ്യമപ്രസാദ് സംവിധാനം ചെയ്യുന്ന ഇവിടെ എന്ന ചിത്രം. ദൃശ്യപരിചരണത്തിലെ ശ്യാമപ്രസാദ് ശൈലിയും കഥാപാത്രങ്ങളെ ഏറ്റവും മികച്ച പ്രകനങ്ങളിലേക്കുയര്‍ത്താന്‍ സാധിക്കുന്ന സംവിധായകനിലുള്ള പ്രതീക്ഷയും ഈ ചിത്രത്തിനൊപ്പമുണ്ട്.

  ആട് ഒരു ഭീകരജീവിയാണ്

  2015 ല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പത്ത് സിനിമകള്‍

  ഓം ശാന്തി ഓശാന എന്ന ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയ മിഥുന്‍ മാനുവല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രം. പ്രമേയത്തിലെ കൗതുകം കൊണ്ട് ഇതിനകം ശ്രദ്ധനേടിയ ചിത്രത്തില്‍ ജയസൂര്യയാണ് നായകന്‍.

  മണിയറയിലെ ജിന്ന്

  2015 ല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പത്ത് സിനിമകള്‍

  തൊട്ടതെല്ലാം ഹിറ്റാക്കുന്ന അന്‍വര്‍ റഷീദിന്റെ അടുത്ത ചിത്രമാണ് മണിയറയിലെ ജിന്ന്. രഘുനാഥ് പാലേരിയുടെ തിരക്കഥ, ഫഹദ് ഫാസില്‍ നായകന്‍ തുടങ്ങിയ കാര്യങ്ങളൊക്കെകൊണ്ട് സിനിമയ്ക്ക് വിജയം ഉറപ്പിച്ചു കഴിഞ്ഞു.

  ലൈഫ് ഓഫ് ജോസൂട്ടി

  2015 ല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പത്ത് സിനിമകള്‍

  2014 ല്‍ മെമ്മറീസ്, ദൃശ്യം, 2015 ല്‍ ലൈഫ് ഓഫ് ജോസൂട്ടി എന്ന് പ്രേക്ഷകര്‍ എഴുതിക്കഴിഞ്ഞു. ജീത്തു ജോസഫ് എന്ന സംവിധായകനില്‍ പ്രേക്ഷകര്‍ വിശ്വാസമര്‍പ്പിച്ചു കഴിഞ്ഞു എന്ന് സാരം. മൈ ബോസിന് ശേഷം ജീത്തുവും ദിലീപും ഒന്നിക്കുന്ന ചിത്രമാണ് ലൈഫ് ഓഫ് ജോസൂട്ടി.

  റാണി പത്മിനി

  2015 ല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പത്ത് സിനിമകള്‍

  മഞ്ജു വാര്യരും റിമാ കല്ലിങ്കലും ഒന്നിക്കുന്ന ആഷിക് അബുവിന്റെ മള്‍ട്ടിസ്റ്റാര്‍ ചിത്രം. ശ്യാംപുഷ്‌കരനാണ് രചന. റോഡ് മുവീ ഗണത്തിലുള്ള ചിത്രമെന്നാണ് ആദ്യസൂചന. പരസ്പരം പരിചയമില്ലാത്ത റാണിയും പദ്മിനിയും വ്യത്യസ്ത ലക്ഷ്യങ്ങളുമായി കൊച്ചിയില്‍ നിന്നും ഹിമാചലിലേക്ക് നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം

  ഓകെ കണ്‍മണി

  2015 ല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പത്ത് സിനിമകള്‍

  സമീപകാല മണിരത്‌നം ചിത്രങ്ങളിലെ നിരാശയിലും ഓക്കെ കണ്‍മണിക്ക് മണിരത്‌നത്തിന്റെ തിരികെവരവിനുള്ള പ്രേക്ഷകരുടെ ആഗ്രഹമാകുന്നു. മണിരത്‌നം വിഷ്വല്‍ മാജികും ഈണങ്ങളിലെ റഹ്മാന്‍ ടച്ചും ദുല്‍ഖര്‍ സല്‍മാന്‍നിത്യാമേനോന്‍ ജോഡികളുടെ സാന്നിധ്യവും. മെട്രോ ലവ് സ്‌റ്റോറിയായി മണിരത്‌നം ഒരുക്കുന്ന ചിത്രം.

  ചിറകൊടിഞ്ഞ കിനാവുകള്‍

  2015 ല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പത്ത് സിനിമകള്‍

  എന്‍ പി അംബുജാക്ഷന്‍ എന്ന അഴകിയ രാവണനിലെ കഥാപാത്രത്തെയും അദ്ദേഹത്തിന്റെ നോവലിലെ പൈങ്കിളി നായകകഥാപാത്രങ്ങളെയും തിരികെയെത്തിക്കുന്ന ചിത്രം. നവാഗതനായ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രം പ്രതീക്ഷയേകുന്നത് സ്പൂഫ് കോമഡി സ്വഭാവത്തിലാണ് ചിത്രമെന്നതും മലയാളത്തിലെ സൂപ്പര്‍ഹിറ്റ് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനിലുള്ള വിശ്വാസത്തിലും. ശ്രീനിവാസന്‍,കുഞ്ചാക്കോ ബോബന്‍,റിമ എന്നിവരാണ് താരനിരയില്‍.

  കടപ്പാട്: സൗത്ത്‌ലൈവ്

  English summary
  Most Awaiting Malayalam Movies In 2015
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X