»   » ഒരു ദിവസം അമ്മയെ പോലെ ഞാനും ആകും; ലിസിയെ കുറിച്ച് മകള്‍ കല്യാണി പ്രിയദര്‍ശന്‍ പറയുന്നത്

ഒരു ദിവസം അമ്മയെ പോലെ ഞാനും ആകും; ലിസിയെ കുറിച്ച് മകള്‍ കല്യാണി പ്രിയദര്‍ശന്‍ പറയുന്നത്

Posted By: Rohini
Subscribe to Filmibeat Malayalam

ഇന്നലെ, മെയ് 14 ലോക മാതൃതദിനമായിരുന്നു. അമ്മമാര്‍ക്ക് വേണ്ടി പ്രത്യേകം ഒരു ദിവസം മാത്രം മാറ്റിയ്ക്കുന്നത് ആഭാസത്തരമാണ്. എന്നിരുന്നാലും അമ്മയ്‌ക്കൊപ്പമുള്ള അനുഭവങ്ങള്‍ തുറന്ന് പറയാനും പങ്കുവയ്ക്കാനും മാതൃദിനത്തെ ഉപയോഗിക്കാം.

പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ കല്യാണി സിനിമയിലേക്ക്, മകന്‍ സിദ്ധാര്‍ത്ഥ് ഉടന്‍ എത്തും

അങ്ങനെ അമ്മയെ കുറിച്ച് നല്ല രണ്ട് വാക്ക് പറയാന്‍ കല്യാണി പ്രിയദര്‍ശനും രംഗത്തെത്തി. അമ്മയെ പോലെ ഒരു ദിവസം താനും ആയിത്തീരുമെന്നാണ് പ്രതീക്ഷ എന്ന് കല്യാണി പ്രിയദര്‍ശന്‍ ഫേസ്ബുക്കിലെഴുതി..

കല്യാണി എഴുതിയത്

അനുകരണമാണ് മുഖസ്തുതിയുടെ മികച്ച മാതൃക. അമ്മയുടെ സൗന്ദര്യവും കൃപയും ശോഭയും നേടുക എന്ന നിരന്തര പരിശ്രമമാണ് എന്റെ ജീവിതം ഒരു നാള്‍ അത് ലഭിയ്ക്കുമെന്നാണ് പ്രതീക്ഷ എന്ന് കല്യാണി എഴുതി.

ഈ ഫോട്ടോയ്ക്കുള്ള പ്രത്യേകത

ലിസിയുടെ ഫോട്ടോയ്‌ക്കൊപ്പം ചേര്‍ത്ത് വച്ച ഒരു ചിത്രത്തിനൊപ്പമാണ് കല്യാണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുരേഷ് ചന്ദ്ര മേനോന്‍ പകര്‍ത്തിയതാണ് ബ്ലാക്ക് ആന്റ് വൈറ്റ് നിറത്തിലുള്ള ലിസിയുടെ ഫോട്ടോ. 20 വര്‍ഷങ്ങള്‍ക്ക് ശേഷം കല്യാണിയുടെ ഈ ഫോട്ടോ പകര്‍ത്തിയതും സുരേഷാണത്രെ.

ഇനിയെന്ത് വേണം

ഇപ്പോള്‍ തന്നെ കല്യാണി പ്രിയദര്‍ശന്‍ അമ്മയോളം സുന്ദരിയാണ്. ഇതില്‍ കൂടുതല്‍ എന്ത് സൗന്ദര്യവും ശോഭമയുമാണ് പ്രിയദര്‍ശന്‍ - ലിസി ദമ്പതികളുടെ മകള്‍ക്ക് വേണ്ടത് എന്നാണ് ആരാധകരുടെ ചോദ്യം.

സിനിമയിലേക്ക് വരുന്നു

അതിനിടയില്‍ ലിസിയുടെ വഴിയെ കല്യാണിയും സിനിമയില്‍ അഭിനയിക്കുന്നതായ വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നുണ്ട്. വിക്രം നായകനായ ഇരുമുഖന്‍ എന്ന തമിഴ് ചിത്രത്തിന്റെ അസിസ്റ്റന്റ് ആര്‍ട്

English summary
Mothers Day Message By Kalyani Priyadarshan to Lissy

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam