Just In
- 21 min ago
ചെമ്പരത്തിയിലെ അരവിന്ദ് ഇനി സ്വാതിക്ക് സ്വന്തം, പ്രബിന് വിവാഹിതനായി, ചിത്രങ്ങള്‍ വൈറല്‍
- 1 hr ago
ചില സിനിമകള്‍ ഒഴിവാക്കാന്‍ ഞാന്‍ കൂടുതല്‍ ചോദിച്ചിട്ടുണ്ട്, തുറന്നുപറഞ്ഞ് ലാല്‍
- 1 hr ago
മലയാളി പ്രേക്ഷകരോട് ഒരു അഭ്യർഥനയുമായി നടി ശരണ്യ ശശി, സ്കിപ് ചെയ്യരുത്, പുതിയ തുടക്കം
- 1 hr ago
വിവാഹത്തിലുള്ള വിശ്വാസം നഷ്ടമായിട്ടില്ലെന്ന് ബാല, ഇപ്പോഴും ആ പേടിയുണ്ട്, ഭക്ഷണമില്ലെങ്കിലും സ്നേഹമുണ്ടാവും
Don't Miss!
- Finance
വെറും 859 രൂപയ്ക്ക് വിമാന ടിക്കറ്റുകളുമായി ഗോ എയർ
- Sports
IPL 2021: മുംബൈ ഇന്ത്യന്‍സ് നോട്ടമിടുന്നത് ആരെ? മൂന്ന് താരങ്ങള്‍ പരിഗണനയില്‍
- Automobiles
2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ
- News
15 സീറ്റുകളിൽ പിസി ജോർജ് 'കിംഗ് മേക്കർ', പിസിയുമായി ചർച്ച നടത്തി ഉമ്മൻചാണ്ടി, ട്വിസ്റ്റ് ഉടൻ
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഒരു ‘നാടന്‍ ത്രില്ലര്‍’ വരുന്നു; വൈറലായി ‘ചങ്ങല’യുടെ മോഷന്‍ പോസ്റ്റര്‍
മുചുകുന്നിലെ ഒരുകൂട്ടം കലാകാരന്മാര് ചേര്‍ന്ന് ഒരുക്കിയ 'ചങ്ങല' ഷോര്‍ട്ട് ഫിലിമിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ക്രിസ്തുമസ് ദിനത്തില്‍ രാവിലെ 10 മണിക്കാണ് കോക്കാമ്പൂച്ച ഫ്രെയിംസിന്റെ ഫേസ്ബുക്ക് പേജിലൂടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. ഹൊറര്‍ പശ്ചാത്തലത്തിലുള്ള മോഷന്‍ പോസ്റ്ററാണ് പുറത്തിറങ്ങിയത്. 'ഒരു നാടന്‍ ത്രില്ലര്‍' എന്ന ടാഗ് ലൈന്‍ കൂടി ഉള്ളതിനാല്‍ ചിത്രം ഒരു ഹൊറര്‍ ത്രില്ലര്‍ ആയിരിക്കും എന്നാണ് സൂചന.
മികച്ച ഗ്രാഫിക്സുകളോടെ എത്തിയ മോഷന്‍ പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. നിരവധി പേരാണ് ഫേസ്ബുക്കില്‍ മോഷന്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തത്. ഷോര്‍ട്ട് ഫിലിമിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ ചങ്ങല തന്നെയാണ് ഇതിലെ പ്രധാന കഥാപാത്രം എന്നാണ് അണിയറക്കാര്‍ പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി സസ്പെന്‍സ് ഇല്ലാതാക്കുന്നില്ലെന്നും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചിത്രം ഉടന്‍ യൂട്യൂബില്‍ റിലീസ് ചെയ്യുമെന്നും അണിയറക്കാര്‍ പറഞ്ഞു.
മുചുകുന്ന് സ്വദേശിയായ ശ്രീപ്രസാദ് ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. കോക്കാമ്പൂച്ച ഫ്രെയിംസ് നിര്‍മ്മിക്കുന്ന ചിത്രം നാഗാ ക്രിയേഷന്‍സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്യുന്നത്.
ഓടുന്നോന്‍, ബിഗ് സല്യൂട്ട്, സഖാവിന്റെ പ്രിയസഖി, അപ്പൂപ്പന്താടി എന്നീ ചിത്രങ്ങളുടെ എഡിറ്ററായിരുന്ന ഹരി ജി. നായര്‍ ആണ് 'ചങ്ങല'യുടെ എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്. നിതീഷ് സാരംഗി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍ സബീഷ് V4U ആണ്.
രാഘവന് മുചുകുന്ന്, ലിനീഷ് മുചുകുന്ന്, ജനാര്ദ്ദനന് നന്തി, നന്ദകുമാര്‍ ചാലില്‍, പ്രശാന്ത് ചില്ല, രമീഷ് പി.കെ, നിമ്യ മീത്തല്‍, മകേശന്‍ നടേരി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നേരത്തേ മുചുകുന്നിലെ കലാകാരന്മാര് ഒരുക്കിയ 'ത്വര' എന്ന ഷോര്‍ട്ട് ഫിലിം ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്കാരങ്ങള്‍ ലഭിച്ചിരുന്നു. വിവിധ ഭാഷകളില്‍ നിന്നുള്ള 140 ഷോര്‍ട്ട് ഫിലിമുകളോട് മത്സരിച്ച 'ത്വര'യ്ക്ക് സെക്കന്റ് റണ്ണര്‍ അപ്പിനുള്ള പുരസ്കാരം ലഭിച്ചു. 'ത്വര'യിലെ അഭിനയത്തിന് രാഘവന് മുചുകുന്നിന് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചിരുന്നു. 'ചങ്ങല'യുടെ അസോസിയേറ്റ് ഡയറക്ടറായ സബീഷ് V4U ആണ് 'ത്വര'യുടെ സംവിധായകന്. ലോക്ക് ഡൗണ്‍ കാലത്ത് മുചുകുന്നിലെ കലാകാരന്മാരെ അണിനിരത്തി മകേശന്‍ നടേരി സംവിധാനം ചെയ്ത 'വിശപ്പ്' എന്ന ഷോര്‍ട്ട് ഫിലിമും ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.
ഗ്ലാമറസ് ലുക്കിൽ നടി, പുതിയ ചിത്രങ്ങൾ വൈറലാകുന്നു