»   » പേര് മാത്രമല്ല മോഷന്‍ പോസ്റ്ററും കലക്കി! ആന അലറലോടലറല്‍ മോഷന്‍ പോസ്റ്റര്‍...

പേര് മാത്രമല്ല മോഷന്‍ പോസ്റ്ററും കലക്കി! ആന അലറലോടലറല്‍ മോഷന്‍ പോസ്റ്റര്‍...

By: Karthi
Subscribe to Filmibeat Malayalam

വിനീത് ശ്രീനിവാസന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ആന അലറലോടലറല്‍. സംവിധാന സംരംഭങ്ങള്‍ക്ക് ഒരു ഇടവേള നല്‍കി അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് വിനീത് ഇപ്പോള്‍. എബി, ഒരു സിനിമാക്കാരന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിനീത് നായകനാകുന്ന ചിത്രമാണ് ആന അലറലോടലറല്‍. ഒരു വടക്കന്‍ സെല്‍ഫി ഒരുക്കിയ ജി പ്രജിത്തിന്റെ അസിസ്റ്റന്റായിരുന്ന ദിലീപ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനു സിത്താരയാണ് ചിത്രത്തിലെ നായിക.

aana alaralodalaral

സ്‌പൈഡര്‍ കാണാതിരിക്കരുത്, തിയറ്ററില്‍ തന്നെ പോയി കാണണം... അതിനുള്ള കാരണങ്ങള്‍ ഇതാണ്!

മമ്മൂട്ടിക്ക് പണികൊടുത്ത പൃഥ്വിരാജിന്റെ കര്‍ണന്‍ ഇപ്പോള്‍ എവിടെ? പൃഥ്വിരാജിന് മൗനം, പെട്ടത് ആര്???

ഫഹദ് ഫാസിലാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. ഹാഷിം ജലാലുദ്ദീന്‍ എന്ന കഥാപാത്രത്തെയാണ് വിനീത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നവാഗതനായ ശരത് ബാലന്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ വിജയ രാഘവന്‍, സുരാജ് വെഞ്ഞാറമ്മൂട്, ഹരീഷ് പേരാടി, മമ്മൂക്കോയ തുടങ്ങി വന്‍ താരനിര തന്നെയുണ്ട്. ഷാന്‍ റഹ്മാന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രം നിര്‍മിക്കുന്നത് സിബി തോട്ടുപുറവും നാവിസ് സേവ്യറും ചേര്‍ന്നാണ്.

English summary
Here’s the motion poster of Vineeth Sreenivasan’s Aana Alaralodalaral. The motion poster of this fun entertainer was released today via actor Fahadh Faasil’s official Facebook page.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam