»   » ബണ്ടി ചോര്‍ 11ന് തിയേറ്ററിലെത്തും

ബണ്ടി ചോര്‍ 11ന് തിയേറ്ററിലെത്തും

Posted By:
Subscribe to Filmibeat Malayalam

ഹൈടെക്ക് മോഷ്ടാവ് ബണ്ടി ചോറിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രം ഒക്ടോബര്‍ 11ന് തിയേറ്ററുകളിലെത്തും. ബണ്ടി ചോര്‍ എന്ന് തന്നെയാണ് ചിത്രത്തിനും പേര്‍ നല്‍കിരിക്കുന്നത്.

നവാഗതനായ മാത്യ എബ്രഹാം സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് വിആര്‍ ബാല ഗോപാലും തോമസും ചേര്‍ന്നാണ്. ഷെബിയുടേതാണ് കഥ. ദില്ലിയിലെ മോഡലായ പുതുമുഖം നിക്‌സണാണ് ബണ്ടി ചോറായി എത്തുന്നത്.

Movie Bandi Chor

അതിനിടെ കഴിഞ്ഞ ദിവസം, തനിക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് കോടതിയില്‍ ധരിപ്പിച്ച ബണ്ടി ചോറിനെ കോടതി ഉത്തരവ് പ്രകാരം ഊളംപാറ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതിന് രണ്ട് ദിവസം മുമ്പ് ജയില്‍ച്ചാടാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഏകാന്തതടവറയിലായിരുന്നു ബണ്ടി ചോര്‍.

ദില്ലി സ്വദേശിയായ ബണ്ടി ചോറിനെ കഴിഞ്ഞ ജനുവരിയില്‍ തിരുവനന്തപുരം സ്വദേശിയായ ഒരു ഗള്‍ഫ് മലയാളിയുടെ വീട്ടില്‍ മോഷണം നടത്തിയതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തത്. 500ല്‍ ഏറെ കേസുകളില്‍ പ്രതിയായ ബണ്ടി ചോറിന്റെ യഥാര്‍ത്ഥ പേര് ദേവീന്ദര്‍ സിങ് എന്നാണ്.

ബണ്ടി അവസാനമായി മോഷണം നടത്തിയ തിരുവനന്തപുരത്തെ വീടു തന്നെയായിരുന്നു പ്രധാന ലൊക്കേഷന്‍. നിക്‌സണ് പുറമെ ശ്രീജിത്ത് വിജയ്, പ്രവീണ്‍ പ്രേം, കൊച്ചു പ്രേമന്‍, തെസ്‌നി ഖാന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

English summary
The story of the high-tech thief Bandi Chor is to be filmed in Malayalam. The movie titled 'Bandi Chor' will release on October 11th.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam