»   » മോഹൻലാൽ ചിത്രത്തിനു ശേഷം സംവിധായകർ വിളിച്ചില്ല!! സിനിമ ലഭിക്കാത്തതിനെ കുറിച്ച് സ്റ്റീഫൻ

മോഹൻലാൽ ചിത്രത്തിനു ശേഷം സംവിധായകർ വിളിച്ചില്ല!! സിനിമ ലഭിക്കാത്തതിനെ കുറിച്ച് സ്റ്റീഫൻ

By Suchithra Mohan
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  കീബോർഡിൽ വിരലുകൾ കൊണ്ട് അത്ഭുത സംഗീതം പൊഴിക്കുന്ന ഒരു സംഗീതജ്ഞനാണ് സ്റ്റീഫൻ ദേവസി. സീഫനും കയ്യിലുളള കീബോർഡും മാത്രം മതി ഒരു വേദിയെ മുഴുവൻ സംഗീതത്തിന്റെ ലഹരിയിൽ ആറാട്ടാൻ. ചുരുങ്ങിയ സമയം കൊണ്ട് സംഗീതത്തിൽ പുതിയ ഒരു അധ്യായം കുറിക്കാൻ സ്റ്റീഫൻ ദേവസി എന്ന കലാകാരാന് കഴിഞ്ഞിരുന്നു. എആർ റഹ്മാൻ, ശങ്കർ മഹാദേവൻ, ഹരിഹരൻ എന്നിവരോടൊപ്പം സ്റ്റേജുകളിൽ തിളങ്ങാനുളള ഭാഗ്യം എല്ലാ കലാകാരന്മാർക്കും ലഭിക്കാറില്ല. എന്നാൽ ആ ഭാഗ്യം ആവോളം സ്റ്റീഫന് ലഭിച്ചിരുന്നു.

  വിജയ് സേതുപതിയെ പരിചയപ്പെട്ടത് ചായക്കടയിൽ വെച്ച്!! സൗഹൃദക്കഥ പങ്കുവെച്ച് ശബരീഷ് വർമ്മ....

  എന്നാൽ സ്റ്റേജ് ഷോകളിലും റിയാലിറ്റി ഷോകളിലും മാസ്കരിക സംഗീതം പൊഴിയിച്ച സ്റ്റീഫന് സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. എല്ലാ കലാകാരന്മാരേയും പോലെ സ്റ്റീഫന്റെ ആഗ്രഹവും സംഗീത സംവിധായകനാവുക എന്നു തന്നെയാണ്. എന്തു കൊണ്ട് സിനിമയിൽ അധികം ശോഭിക്കൻ കഴിഞ്ഞില്ല എന്നതിനെ കുറിച്ച് തുറന്ന് പറയുകയാണ് സ്റ്റീഫൻ ദേവസി. മനോരമ ന്യൂസ് സംപ്രേക്ഷണം ചെയ്യുന്ന നേരേ ചൊവ്വെയിലൂടെയായിരുന്നു സ്റ്റീഫന്റെ തുറന്നു പറഞ്ഞത്.

  ചുവപ്പ് ലെഹങ്കയിൽ അതീവ സുന്ദരിയായി ദീപിക!! പരമ്പരാഗത ലുക്കിൽ രൺവീർ, ദീപ് വീർ വിവാഹ ചിത്രങ്ങൾ

  മൂന്ന് സിനിമകൾ

  ഇന്ത്യയിൽ ഉടനീളം അനേകം ആരാധകരുളള സംഗീതജ്ഞനാണ് സ്റ്റീഫൻ ദേവസി. സ്റ്റീഫന്റെ പ്രോഗ്രാം കാണാൻ നിരവധി പേരാണ് എത്തുന്നത്. അത്രയധികം ആരാധകരാണ് ഈ കലാകാരനുള്ളത്. സംഗീത ലോകത്തെ ഇതിഹാസങ്ങളായ സംഗീതജ്ഞർക്ക് മികച്ച അഭിപ്രായമാണ് സ്റ്റീഫനെ കുറിച്ച്. ഇങ്ങനെയൊക്കെയാണെങ്കിൽ മൂന്ന് ചിത്രങ്ങളിൽ മാത്രമാണ് സ്റ്റീഫൻ സംഗീതം നൽകിയിരിക്കുന്നത്.

  പാട്ടുകൾ സൂപ്പർ ഹിറ്റ്

  2003 ൽ മോഹൻലാൽ നായകനായ ഹരിഹരൻപിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിലാണ് ആദ്യമായി സംഗീതം നൽകിയത്. ചിത്രത്തിലെ പാട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്ന. എന്നാൽ സിനിമ അത്രയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നില്ല. അതിനു ശേഷം 2013 ലാണ് കെ ക്യൂ എന്ന ചിത്രം ചെയ്തത്. പിന്നീട് അ‍ഞ്ച് വർഷങ്ങൾക്ക് ശേഷമാണ് നീരാളിയിൽ സംഗീതം ചെയ്തത്.

  പാട്ടുകൾക്ക് വേണ്ടവിധം ശ്രദ്ധ ലഭിച്ചില്ല

  സിനിമയിലെ സ്റ്റീഫന്റെ പാട്ടുകൾക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. എന്നാൽ ഇവയ്ക്ക് വേണ്ടവിധം ശ്രദ്ധ ലഭിച്ചിരുന്നില്ല. അതിന്റെ കാരണവും സ്റ്റീഫൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സിനിമയ്ക്ക് വിധിയുണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. ഒരിക്കലും പുതുമുഖ സംവിധായകന്മാർക്കൊപ്പം സിനിമ ചെയ്യാൻ കഴിയാഞ്ഞതു കൊണ്ട് പാട്ടിന് വേണ്ടവിധം ശ്രദ്ധ കിട്ടിയില്ല എന്നൊരിക്കലും താൻ പറയില്ല. കാരണം പുതിയതായി സിനിമയിൽ വരുന്ന എത്രയോ പേ‍ർ ചരിത്രം കുറിച്ചിട്ടുണ്ട്. സിനിമയുടെ കാര്യം നമുക്ക് പറയാൻ കഴിയില്ല. ചിലപ്പോള്‍ അങ്ങനെയായിരിക്കും ആ സിനിമയുടെ വിധിയെന്നും സ്റ്റീഫൻ അഭിമുഖത്തിൽ പറഞ്ഞു.

  സിനിമ സംവിധായകർ വിളിച്ചില്ല

  ഹരിഹരൻ പിളള ഹാപ്പിയാണ് എന്ന ചിത്രത്തിനു ശേഷം മദ്രസിലേയ്ക്ക് പോകുകയായിരുന്നു. അവിടെയെത്തിയതിനു ശേഷം എന്നെ എല്ലാവരും അറിഞ്ഞത് കീ ബോർഡ് പ്ലേയർ ആയിട്ടായിരുന്നു. അതേസമയം മ്യൂസിക്ക് മാത്രമായിരുന്നു തന്റെ ലക്ഷ്യമെങ്കിൽ ഒരിക്കലും താൻ എറണാകുളത്ത് നിന്ന് മാറി നിൽക്കില്ലായിരുന്നെന്നും സ്റ്റീഫൻ പറഞ്ഞു. പല സംവിധായകന്മാരുടെ അടുത്തും ചാൻസ് തേടി പോയിട്ടുണ്ട്. എന്നാൽ എല്ലാവർക്കും എന്റെ പ്രേഗ്രാമിനെ കുറിച്ചാണ് പറയാനുളളത്. എല്ലാവർക്കും തന്റെ പ്രോഗ്രാം ഇഷ്ടമാണെന്നാണ് പറയുക. എല്ലാവരും എന്നെ കണ്ടിരിക്കുന്നത് പ്രേഗ്രാമാറായിട്ടാണെന്നും സ്റ്റീഫൻ പറ‍ഞ്ഞു.

  അവസരം വരുമ്പോൾ അറിയിക്കാം

  തനിയ്ക്ക് ഇഷ്ടമുള്ള സംവിധായകരുടെ അടുത്തേയ്ക്കാണ് താൻ അധികവും പോയിട്ടുള്ളത്. പല ഡയറക്ടർക്കും ഹെഡ് ഫോൺവെച്ച് തന്റെ പാട്ട് കേൾപ്പിച്ചു കൊടുത്തിട്ടുണ്ട്. എന്തെങ്കിലും അവസരം ഉണ്ടെങ്കിൽ കിട്ടുമെന്ന് കരുതിയായിരുന്നു ഇത്. എല്ലാവരുടേയും അടുത്ത് താൻ സിനിമയ്ക്ക് പോയിട്ടില്ലെന്നും സ്റ്റീഫൻ പറഞ്ഞു. തനിയ്ക്ക് ഇഷ്ടമുള്ള സംവിധായകരെ കാണുമ്പോൾ പറയും സിനിമ ചെയ്യാൻ താൽപര്യമുണ്ടെന്ന്. നല്ല മ്യൂസിക്കൽ സിനിമ വരുമ്പോൾ അറിയിക്കാമെന്നാണ് അവരുടെ മറുപടി. ചിലപ്പോൾ പെട്ടെന്ന് സിനിമ വരും. അങ്ങനെ വന്ന ചിത്രമാണ് അജോയ് വർമയുടെ നീരാളി.

  English summary
  movie directors not call me says stephen devassy

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more