»   » ജുവനൈല്‍ ഹോമില്‍ നിന്ന് കിട്ടിയ പൊട്ടാസ് ബോംബ്

ജുവനൈല്‍ ഹോമില്‍ നിന്ന് കിട്ടിയ പൊട്ടാസ് ബോംബ്

Posted By:
Subscribe to Filmibeat Malayalam

ശിക്ഷ ഏറ്റവും വലിയ കുറ്റമാകുന്ന ഒരു അവസ്ഥയാണ് കുട്ടിക്കുറ്റവാളികള്‍ക്കുള്ള ശിക്ഷ. കുറ്റകൃത്യം ചെയ്തതിന് ശേഷം കുട്ടിക്കുറ്റവാളികളെ നല്ലപാഠത്തിനാണ് ജുവനൈല്‍ ഹോമിലേക്ക് അയക്കുന്നു. 18 വയസ്സിനു ശേഷം പുറത്തിറങ്ങുന്ന ഇവര്‍ പിന്നെ എങ്ങോട്ടു പോകുന്നു, സമൂഹം ഇവരെ എങ്ങനെ നോക്കുന്നു? തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടി പോയപ്പോഴാണ് പരസ്യസംവിധായകനായ സുരേഷ് അച്ചൂസ് തന്റെ ആദ്യ ചിത്രം ഒരുക്കുന്നത്.

കോഴിക്കോട് ജുവനൈല്‍ ഹോമിലേക്ക് വളരെ ചെറുപ്പത്തില്‍ എത്തപ്പെട്ട കുറച്ച് ചെറുപ്പക്കാരിലൂടെ, ഒറ്റപ്പെടലും സൗഹൃദവും പ്രണയവും വിരഹവും പറയുന്ന ചിത്രമാണ് സരേഷ് അച്ചൂസിന്റെ പൊട്ടാസ് ബോംബ്. ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് ജുവനൈല്‍ ഹോമില്‍ നിന്ന് ചാടുന്ന നാല് ചെറുപ്പക്കാരെ പൊലീസ് തമിഴ്‌നാട്ടില്‍ നിന്ന് പിടികൂടുകയും തുടര്‍ന്ന് അവരെ കേരളത്തിലേക്ക് കൊണ്ടുവരുന്നതുമാണ് കഥ.

ടിനി ടോം നായകനാകുന്ന ചിത്രത്തിലെ നായിക പ്രിയങ്കയാണ്. പതിവ് ഹാസ്യ വേഷങ്ങളില്‍ നിന്ന് മാറി ഇന്ദ്രന്‍സ് വില്ലന്‍ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. അച്ചു അരുണ്‍ കുമാര്‍, വിഷ്ണു, രോഹിത്, രാജീവ് രാജന്‍ എന്നീ നാല് പുതുമുഖങ്ങളാണ് ചെറുപ്പക്കാരായ കുട്ടിക്കുറ്റവാളികളെ അവതരിപ്പിക്കുന്നത്.

ജുവനൈല്‍ ഹോമില്‍ നിന്ന് കിട്ടിയ പൊട്ടാസ് ബോംബ്

ജുവനൈല്‍ ഹോമിന്റെ പശ്ചാത്തലത്തില്‍ പറയുന്ന കഥയാണ് പൊട്ടാസ് ബോംബ്.

ജുവനൈല്‍ ഹോമില്‍ നിന്ന് കിട്ടിയ പൊട്ടാസ് ബോംബ്

കോഴിക്കോട്ടെ ഒരു പരസ്യ സംവിധായകനായ സരേഷ് അച്ചൂസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിഷയത്തിന് പിന്നില്‍ വിശദമായ പഠനം നടത്തിയതിന് ശേഷമാണ് സുരേഷ് ചിത്രമൊരുക്കുന്നത്.

ജുവനൈല്‍ ഹോമില്‍ നിന്ന് കിട്ടിയ പൊട്ടാസ് ബോംബ്

തെറ്റ് ചെയ്ത കുട്ടിക്കുറ്റവാളികളെ 18വയസ്സ് തികയും വരെ നല്ലപാഠത്തിന് വേണ്ടിയാണ് ജുവനൈല്‍ ഹോമിലയയ്ക്കുന്നത്. എന്നാല്‍ ഇവിടെ നിന്ന് പുറത്തിറങ്ങുന്നത് അകത്ത് പോയതിനെക്കാള്‍ വലിയ കുറ്റവാളികളാണെന്നതാണ് സത്യം. അല്ലെങ്കില്‍ അവരെ സമൂഹം അങ്ങനെയാക്കി മാറ്റുന്നു.

ജുവനൈല്‍ ഹോമില്‍ നിന്ന് കിട്ടിയ പൊട്ടാസ് ബോംബ്

ഇങ്ങനെ പുറത്തിറങ്ങപ്പെടുന്ന ബാല്യം വലിച്ചെറിയപ്പെടുന്ന അനാഥത്വത്തിലേക്കാണ്. ഈ അനാഥാലയം തീര്‍ക്കുന്നസാമൂഹിക പശ്ചാത്തലവും, അരക്ഷിതാവസ്ഥയും, സമൂഹം അവരില്‍ ചെലുത്തുന്ന സ്വാധീനവും ക്രിമിനല്‍ വത്കരണവുമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്.

ജുവനൈല്‍ ഹോമില്‍ നിന്ന് കിട്ടിയ പൊട്ടാസ് ബോംബ്

ജുവനൈല്‍ ഹോമുകളില്‍ നിന്ന് പുറത്തിറങ്ങുന്ന പ്രായപൂര്‍ത്തിയായ ആണ്‍കുട്ടികള്‍ പിന്നെ എങ്ങോട്ട് പോകുന്നു എന്ന ചോദ്യത്തില്‍ നിന്നാണ് പൊട്ടാസ് ബോംബ് എന്ന ചിത്രം ഒരുങ്ങുന്നത്.

ജുവനൈല്‍ ഹോമില്‍ നിന്ന് കിട്ടിയ പൊട്ടാസ് ബോംബ്

സമൂഹ്യ ക്ഷേമ വകുപ്പിന് വേണ്ടി 2004ല്‍ ജുവനൈല്‍ എന്ന ഡോക്ക്യുമെന്ററി ചെയ്യാനായ കേരളത്തിലെ മുഴുവന്‍ ജുവനൈല്‍ ഹോമുകളും സന്ദര്‍ശിക്കേണ്ടതുണ്ടായിരുന്നു. സര്‍ക്കാറിന് വേണ്ടി ഒരു ഡോക്യുമെന്ററി ഒരുക്കുമ്പോഴുള്ള പരിമിതികളെ മുറിച്ചുകടന്നുകൊണ്ടാണ് സുരേഷ് പൊട്ടാസ് ബോബ് ഒരുക്കുന്നത്.

ജുവനൈല്‍ ഹോമില്‍ നിന്ന് കിട്ടിയ പൊട്ടാസ് ബോംബ്

വിഷയത്തെ കുറിച്ച് പഠിച്ച സുരേഷ് സിനിമ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ കൂട്ടുകാരുമായി ചേര്‍ന്ന് പീപ്പ്ള്‍സ് സിനിമ എന്ന നിര്‍മാണക്കമ്പനി രൂപികരിച്ചു.

ജുവനൈല്‍ ഹോമില്‍ നിന്ന് കിട്ടിയ പൊട്ടാസ് ബോംബ്

കോഴിക്കോട്, കോയമ്പത്തൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.

ജുവനൈല്‍ ഹോമില്‍ നിന്ന് കിട്ടിയ പൊട്ടാസ് ബോംബ്

ടിനി ടോമാണ് ചിത്രത്തില്‍ നായകവേഷത്തിലെത്തുന്നത്. കനിഹയും ടിനിയും ഒന്നിക്കുന്നഗ്രീന്‍ ആപ്പിള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

ജുവനൈല്‍ ഹോമില്‍ നിന്ന് കിട്ടിയ പൊട്ടാസ് ബോംബ്

പ്രിയങ്കയാണ് ചിത്രത്തിലെ നായിക. ഇവിടം സ്വര്‍ഗമാണ്, ഓര്‍മാത്രം, കിച്ചാമണി എംബിഎ തുടങ്ങിയ നിരവധി നല്ല ചിത്രത്തില്‍ വേഷമിട്ട പ്രിയങ്കയ്ക്ക് വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡും ലഭിച്ചു.

ജുവനൈല്‍ ഹോമില്‍ നിന്ന് കിട്ടിയ പൊട്ടാസ് ബോംബ്

പതിവ് ഹാസ്യവേഷങ്ങളില്‍ നിന്ന് വിട്ട് വില്ലന്റെ വേഷത്തിലാണ് ഇന്ദ്രന്‍സ് ചിത്രത്തിലെത്തുന്നത്. രായപ്പന്‍ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്.

ജുവനൈല്‍ ഹോമില്‍ നിന്ന് കിട്ടിയ പൊട്ടാസ് ബോംബ്

അച്ചു അരുണ്‍കുമാര്‍, വിഷ്ണു, രോഹിത്ത്, രാജീവ് രാജന്‍ എന്നീ പുതുമുഖങ്ങളാണ് ചിത്രത്തിലെ കുട്ടി കുറ്റവാളികളായ ചെറുപ്പക്കാരെ അവതരിപ്പിക്കുന്നത്.

ജുവനൈല്‍ ഹോമില്‍ നിന്ന് കിട്ടിയ പൊട്ടാസ് ബോംബ്

മമ്മൂട്ടി ദി ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് എന്ന ഏഷ്യനെറ്റ് റിയാലിറ്റി ഷോയിലെ ഫസ്റ്റ് റണ്ണറപ്പറാണ് രാജീവ് രാജന്‍

ജുവനൈല്‍ ഹോമില്‍ നിന്ന് കിട്ടിയ പൊട്ടാസ് ബോംബ്

ഈ നാല് ചെറുപ്പകകാര്‍ക്കൊപ്പം അനു സിത്താര എന്ന നായികയെയും ചിത്രം പരിചയപ്പെടുത്തുന്നു.

ജുവനൈല്‍ ഹോമില്‍ നിന്ന് കിട്ടിയ പൊട്ടാസ് ബോംബ്

ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് ജുവനൈല്‍ ഹോമില്‍ നിന്ന് ചാടുന്ന നാല് ചെറുപ്പക്കാരെ പൊലീസ് തമിഴ്‌നാട്ടില്‍ നിന്ന് പിടിക്കുകയും തുടര്‍ന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്നതുമാണ് കഥ

ജുവനൈല്‍ ഹോമില്‍ നിന്ന് കിട്ടിയ പൊട്ടാസ് ബോംബ്

അനാഥത്വം, സാമൂഹികാരിക്ഷിതാവസ്ഥ, ക്രിമിനല്‍വത്കരണം, പ്രണയം, സൗഹൃദം തുടങ്ങി വിവിധ മേഖലകളിലൂടെ ചിത്രം സഞ്ചരിക്കുന്നു.

ജുവനൈല്‍ ഹോമില്‍ നിന്ന് കിട്ടിയ പൊട്ടാസ് ബോംബ്

ഒക്ടോബര്‍ 18ന് മഹാദേവ സിനിമാ കമ്പനി ചിത്രം തിയേറ്ററിലെത്തിക്കും.

English summary
Pottas Bomb, The film narrates the story of a juvenile home and the inhabitants there. The film is about four boys who run away from the juvenile home and get involved in a murder.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam