twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കേരളത്തിൽ ഇന്ന് മുതല്‍ സിനിമാ ടിക്കറ്റുകള്‍ക്ക് വില കൂടി! പുതുക്കിയ ടിക്കറ്റ് നിരക്ക് ഇങ്ങനെയാണ്

    |

    സിനിമാപ്രേമികള്‍ക്ക് നിരാശ നല്‍കുന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്. ഇന്ന് മുതല്‍ സംസ്ഥാനത്ത് സിനിമാ ടിക്കറ്റുകള്‍ക്കും വിലവര്‍ദ്ധനവ്. 10 രൂപ മുതല്‍ 30 രൂപ വരെയാണ് വിവിധ ക്ലാസുകളിലെ ടിക്കറ്റുകള്‍ക്ക് വില കൂടും. സാധാരണ ടിക്കറ്റിന് 130 രൂപയാണ്. ജിഎസ്ടിയ്ക്കും ക്ഷേമനിധി തുകയ്ക്കും പുറമേ വിനോദ നികുതിയും ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനത്തിന് തല്‍കാലം വഴങ്ങാന്‍ തിയറ്ററര്‍ സംഘടനകള്‍ തീരുമാനം എടുത്തതോടെയാണിത്.

    theatre

    ഇതുമായി ബന്ധപ്പെട്ട് സംഘടനകള്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും നടപടികള്‍ നീണ്ടു പോകുകയാണ്. കോടതിവിധി സര്‍ക്കാരിന് അനുകൂലമാകുന്ന സാഹചര്യമുണ്ടായാല്‍ മുന്‍കാല പ്രാബല്യത്തോടെ തിയറ്ററുകള്‍ വിനോദ നികുതി അടയ്‌ക്കേണ്ടി വരും. അതേ സമയം ചില തിയറ്ററുകളില്‍ ശനിയാഴ്ച മുതല്‍ വിനോദ നികുതി ഉള്‍പ്പെടെ പുതിയ നിരക്ക് ഈടാക്കി തുടങ്ങിയിരുന്നു.

    ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയായി! താരപുത്രിയുടെ വിവാഹ ചിത്രങ്ങള്‍ പുറത്ത്, കാണൂജഗതിയുടെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയായി! താരപുത്രിയുടെ വിവാഹ ചിത്രങ്ങള്‍ പുറത്ത്, കാണൂ

    സംസ്ഥാനത്ത് സാധാരണ ടിക്കറ്റ് തുക 95 രൂപയാണ്. ഇതിനൊപ്പം 3 രൂപ ക്ഷേമനിധി തുകയും 2 രൂപ സര്‍വീസ് ചാര്‍ജും ചേര്‍ത്ത് 100 രൂപയാക്കി. ഇതിന്റെ കൂടെ 12 ശതമാനം തുകയും ജിഎസ്ടിയും 1 ശതമാനം പ്രളയസെസും ചുമത്തിയതോടെ ടിക്കറ്റ് നിരക്ക് 113 രൂപയിലെത്തി.

    English summary
    Movie Ticket Price To Rise In Kerala
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X