twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാനൊരു സിനിമ സംവിധാനം ചെയ്യും

    By Aswathi
    |

    കപ്പ ചാനലിലെ അവതാരികയായി കരിയര്‍ തുടങ്ങിയ സൗമ്യ സദാനന്ദനും അങ്ങനെ സിനിമയിലെത്തി. ആങ്കറിങ് വഴി സിനിമയിലെത്തിയ താരങ്ങളില്‍ അവസാന നിരയില്‍ നില്‍ക്കുന്നു ഇനി സൗമ്യയും.

    അന്‍വര്‍ സാദിഖ് സംവിധാനം ചെയ്ത 'ഓര്‍മയുണ്ടോ ഈ മുഖം' എന്ന ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തിയ നമിതയുടെ അനുജത്തിയുടെ വേഷമാണ് സൗമ്യയ്ക്ക്. മുമ്പ് പല ചിത്രങ്ങളിലും അഭിനയിച്ചെങ്കിലും സൗമ്യയുടെ വരവറിയിച്ച ചിത്രം ഓര്‍മയുണ്ടോ ഈ മുഖം തന്നെ.

    soumya-sadanandan

    എങ്ങനെ സിനിമയിലെത്തി എന്ന ചോദ്യം പൊതുവേ എല്ലാ പുതുമുഖങ്ങളോടും ചോദിക്കുന്നതാണ്. ചിലര്‍ വന്നുപെട്ടത്, മറ്റ് ചിലര്‍ ആഗ്രഹത്തിന്റെ പുറത്ത് വന്നത്, ഇതിലൊന്നും പെടാത്ത ചിലര്‍ പാഷനോടെ വന്നു. അക്കൂട്ടത്തിലാണ് സൗമ്യ. സിനിമയോട് തനിക്കെന്നും പാഷനായിരുന്നു എന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സൗമ്യ പറഞ്ഞു.

    'ഡേവിഡ് ആന്റ് ഗോലിയാത്ത്' എന്ന ചിത്രത്തിലും നേരത്തെ സൗമ്യ വേഷമിട്ടിട്ടുണ്ട്. അഭിനയത്തിന് പുറമേ അസിസ്റ്റന്റ് ഡയറക്ടര്‍, അസോസിയേറ്റ് ഡയറക്ടര്‍ എന്ന നിലയിലും സൗമ്യ ശ്രദ്ധേയയാണ്. ഇനി ഒരു സിനിമ സംവിധാനം ചെയ്യാനാണ് സൗമ്യയുടെ തീരുമാനം. അധികം വൈകാതെ താനൊരു സിനിമ സംവിധാനം ചെയ്യുമെന്ന് സൗമ്യ പറഞ്ഞു.

    English summary
    TV personality and actress Soumya Sadanandan's character as Namitha Pramod's sister, a student in her late teens, in Anwar Sadik's film Orma Undo Ee Mugham has garnered her appreciation. In a recent interview, the former IT professional confides that movies are always her passion.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X