»   » പുലിമുരുകനെ പേടിച്ച് രണ്ട് മലയാള സിനിമകളുടെ റിലീസ് നീട്ടി വച്ചു!!

പുലിമുരുകനെ പേടിച്ച് രണ്ട് മലയാള സിനിമകളുടെ റിലീസ് നീട്ടി വച്ചു!!

Posted By: Rohini
Subscribe to Filmibeat Malayalam

റിലീസ് ചെയ്ത് 22 ദിവസം കഴിഞ്ഞുവെങ്കിലും പുലിമുരുകന്റെ അലകള്‍ അടങ്ങിയില്ല. ഇപ്പോഴും തിയേറ്ററുകളില്‍ വലിയ ജനത്തിരക്കാണ്. പുലിമുരുകന് ശേഷം റിലീസ് ചെയ്ത ആനന്ദവും മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്നു.

പുലിമുരുകനെ പിന്നിലാക്കി കോളേജ് പയ്യന്മാരുടെ ആനന്ദം; ഏഴാം നാള്‍ കലക്ഷന്‍


എന്തായാലും പുലിമുരുകന്റെ ഈ ഒഴുക്ക് ഇനിയുള്ള ദിവസങ്ങളിലും തുടരും. ഇക്കാരണത്താല്‍ രണ്ട് മലയാള സിനിമകളുടെ റിലീസ് നവംബര്‍ രണ്ടാം വാരത്തിന് ശേഷം റിലീസ് ചെയ്യാം എന്ന തീരുമാനത്തില്‍ എത്തിയിരിയ്ക്കുകയാണ്.


സ്വര്‍ണ്ണക്കടുവ

ബിജു മേനോന്‍ നായകനായി എത്തുന്ന സ്വര്‍ണ്ണക്കടുവയാണ് ഒരു ചിത്രം. ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ണ്ണമായും കുടുംബത്തിന് പ്രധാന്യം നല്‍കിയാണ് ഒരുക്കിയിരിയ്ക്കുന്നത്.


കുട്ടികളുണ്ട് സൂക്ഷിയ്ക്കുക

കലവൂര്‍ രവികുമാര്‍ സംവിധാനം ചെയ്യുന്ന കുട്ടികളുണ്ട് സൂക്ഷിയ്ക്കുക എന്ന ചിത്രമാണ് റിലീസ് ഡേറ്റ് നീട്ടിവച്ച മറ്റൊരു ചിത്രം. അനൂപ് മേനോനും ഭാവനയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.


പുലിമുരുകന്‍ കുതിയക്കുന്നു

കേരളത്തില്‍ ഇപ്പോഴും പുലിമുരുകന്‍ ഹൗസ് ഫുള്ളായി ഓടിക്കൊണ്ടിരിയ്ക്കുകയാണ്. നവംബര്‍ ആദ്യവാരത്തോടെ ഇന്ത്യയ്ക്ക് പുറത്തേക്കും പുലിമുരുകന്‍ റിലീസ് ചെയ്യും


ദീപാവലി ചിത്രങ്ങള്‍

ഇതിനൊക്കം പുറമെ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി എത്തുന്ന അന്യഭാഷ ചിത്രങ്ങളും കേരളത്തില്‍ നിറഞ്ഞു കവിഞ്ഞോടുകയാണ്. ഇക്കാരണത്താലൊക്കെയാണ് സ്വര്‍ണ്ണക്കടുവ, കുട്ടികളുണ്ട് സൂക്ഷിക്കുക എന്നീ ചിത്രങ്ങള്‍ റിലീസ് ഡേറ്റ് മാറ്റി വയ്ക്കുന്നത്.


English summary
Pulimurugan's blockbuster success has made several movies, which were scheduled to be released this week, reconsider. Movies such as Swarnakaduva and Kuttikalund Sookshikuka have been postponed to mid November to avoid clash with the Pulimurugan juggernauth.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam