twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മിസ്റ്റര്‍ ഫ്രോഡ്: സംഘടനകള്‍ തമ്മിലടി തുടങ്ങി

    By Lakshmi
    |

    ബി ഉണ്ണികൃഷ്ണന്റെ മോഹന്‍ലാല്‍ നായകനായ മിസ്റ്റര്‍ ഫ്രോഡ് എന്ന ചിത്രത്തിന്റെ റിലീസിനെച്ചൊല്ലി ചലച്ചിത്രസംഘടനകള്‍ തമ്മില്‍ തര്‍ക്കം. ചിത്രം മെയ് 8ന് റിലീസ് ചെയ്തില്ലെങ്കില്‍ മലയാളചിത്രങ്ങളൊന്നും റിലീസിന് നല്‍കില്ലെന്നാണ് ഫെഫ്ക നിലപാടെടുത്തിരിക്കുന്നത്. എന്നാല്‍ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് നിര്‍മ്മാതാക്കളാണെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിന്റ് ലിബര്‍ട്ടി ബഷീര്‍ തിരിച്ചടിച്ചു.

    ബി ഉണ്ണികൃഷ്ണനുമായി ബന്ധപ്പെട്ട പ്രശ്‌നത്തെത്തുടര്‍ന്ന് മിസ്റ്റര്‍ ഫ്രോഡ് ഒരു തിയേറ്ററിലും പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തീരുമാനിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഏറെക്കാലമായി തര്‍ക്കങ്ങളും സമരങ്ങളും അകന്നുനില്‍ക്കുകയായിരുന്നു മലയാളചലച്ചിത്രലോകത്ത്. എന്നാല്‍ മിസ്റ്റര്‍ ഫ്രോഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പുതിയ തര്‍ക്കങ്ങള്‍ക്കും സമരങ്ങള്‍ക്കും വഴിയൊരുക്കുകയാണ്.

    Mr Fraud


    ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്റെ തീരുമാനത്തെത്തുടര്‍ന്ന് ഇക്കാര്യത്തില്‍ നിലപാടെടുക്കാനായി ചേര്‍ന്ന് ഫെഫ്ക യോഗത്തിലാണ് നിര്‍മ്മാണത്തിലിരിക്കുന്നതും പൂര്‍ത്തിയായതുമായ മറ്റ് ചിത്രങ്ങളും പ്രദര്‍ശനത്തിന് നല്‍കേണ്ടതില്ലെന്ന് തീരുമാനമുണ്ടായത്. അതാത് ചിത്രങ്ങളുടെ സംവിധായകര്‍ കൂടി പങ്കെടുത്ത യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

    ചിത്രം റീലിസിന് നല്‍കുന്ന കാര്യത്തില്‍ ഫെഫ്കയല്ല തീരുമാനമെടുക്കേണ്ടത് നിര്‍മ്മാതാക്കളാണ് എന്ന ലിബര്‍ട്ടി ബഷീറിന്റെ പ്രതികരണത്തെത്തുടര്‍ന്ന് നിര്‍മ്മാതാക്കളും വിതരണക്കാരും വൈകാതെ കൊച്ചിയില്‍ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ഫെഫ്ക ഭാരവാഹികള്‍ വ്യക്തമാക്കി.

    ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ പുതിയ കെട്ടിടഉത്ഘാടനത്തില്‍ നിന്നും ചലച്ചിത്രലോകത്തുള്ള പലരും വിട്ടുനിന്നിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ബി ഉണ്ണികൃഷ്ണനാണെന്നാണ് ഫെഡറേഷന്റെ ആരോപണം. അതിനാല്‍ ഉണ്ണികൃഷ്ണന്‍ ഇക്കാര്യത്തില്‍ മാപ്പു പറഞ്ഞെങ്കില്‍ മാത്രമേ മിസ്റ്റര്‍ ഫ്രോഡ് പ്രദര്‍ശിപ്പിക്കൂ എന്നാണ് ഫെഡറേഷന്റെ നിലപാട്.

    English summary
    The tussle between the FEFKA and the KFEF over the release of Mr Fraud
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X