»   »  ടിയാനില്‍ പൃഥ്വിയുടെ ഭാര്യയാകുന്ന ഈ മഹാരാഷ്ട്രക്കാരി, മലയാളികള്‍ക്ക് പരിചിതയാണ്.. എങ്ങിനെ ?

ടിയാനില്‍ പൃഥ്വിയുടെ ഭാര്യയാകുന്ന ഈ മഹാരാഷ്ട്രക്കാരി, മലയാളികള്‍ക്ക് പരിചിതയാണ്.. എങ്ങിനെ ?

Posted By: Rohini
Subscribe to Filmibeat Malayalam

അങ്ങനെ ഇങ്ങനെ മലയാള സിനിമയിലേക്കുള്ള അന്യഭാഷക്കാരുടെ ഒഴുക്ക് തുടരുന്നു. 2017 ഉം ഒട്ടും മോശമല്ല. പൃഥ്വിരാജിന്റെ നായികയായി ഒരു മഹാരാഷ്ട്രക്കാരി ഇതാ മലയാള സിനിമയില്‍ ഈ വര്‍ഷം അരങ്ങേറുന്നു, മൃദുല സതി!

കഴിഞ്ഞ വര്‍ഷം ഏറ്റവും ഇഷ്ടപ്പെട്ട എന്റെ സിനിമ പരാജയപ്പെട്ടു എന്ന് പൃഥ്വി, ഏത് സിനിമ?


മഹാരാഷ്ട്രക്കാരിയായ ഈ നടിയുടെ പേര് പോലും മുന്‍പ് കേട്ടിട്ടില്ല എങ്കിലും മലയാളികള്‍ക്ക് ഏറെ പരിചതമാണ് ഈ മുഖം.. എന്തെന്നാല്‍ അവരുടെ സ്വീകരണമുറിയില്‍ ഭാഷമാറി മൃദുല എന്നും എത്താറുണ്ട്...


ബാലികാവധുവിലെ നടി..

ബാലികാവധു, സുനൈന, ക്യാ മസ്തി ക്യാ ധൂം തുടങ്ങിയ ഹിന്ദി സീരിയലിലൂടെ ശ്രദ്ധേയയാണ് മൃദുല സതി. ബാലികാവധു എന്ന സീരിയല്‍ മൊഴിമാറ്റി സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്നതിലൂടെ പ്രേക്ഷകര്‍ക്ക് പരിചയതാണ് മൃദുലയുടെ മുഖം...


എതാണ് സിനിമ

മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ടിയാന്‍ എന്ന ചിത്രത്തിലൂടെയാണ് മൃദുല മലയാളത്തിലെത്തുന്നത്. മള്‍ട്ടിസ്റ്റാര്‍ ചിത്രമായ ടിയാനില്‍ പൃഥ്വിരാജിന്റെ ഭാര്യാ വേഷമാണ്.


കഥാപാത്രത്തെ കുറിച്ച്

കഥാപാത്രത്തെ കുറിച്ച് കൂടുതലൊന്നും പുറത്ത് പറയാന്‍ കഴിയില്ല. പൃഥ്വിരാജിന്റെ ഭാര്യയാണ്. ഞങ്ങള്‍ക്കൊരു കുട്ടിയുമുണ്ട്... മഹാരാഷ്ട്രക്കാരിയായിട്ട് തന്നെയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. തന്റെ ഭാഗം ചിത്രീകരിച്ചു കഴിഞ്ഞു എന്നും മൃദുല അറിയിച്ചു.


ഇതൊരു പുതിയ അനുഭവം

ദക്ഷിണേന്ത്യയില്‍ ചില പരസ്യ ചിത്രങ്ങളിലൊക്കെ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷെ ടിയാന്‍ എന്ന സിനിമയിലെ അനുഭവം തീര്‍ത്തും പുതുമയുള്ളതാണ് എന്ന് മൃദുല പറയുന്നു.. തമശകളൊക്കെ നിറഞ്ഞ നല്ല അനുഭവമായിരുന്നുവത്രെ.


ഭാഷ പ്രശ്‌നമായിരുന്നോ?

സിനിമയില്‍ എന്റെ സംഭാഷങ്ങള്‍ കൂടുതലും ഹിന്ദിയില്‍ തന്നെയാണ്. എന്നിരുന്നാലും എന്താണ് കഥയില്‍ സംഭവിയ്ക്കുന്നതെന്നും, മറ്റ് കഥാപാത്രങ്ങള്‍ മലയാളത്തില്‍ പറയുന്നത് എന്നുമൊക്കെ പൃഥ്വിരാജ് ഉള്‍പ്പടെയുള്ള സഹതാരങ്ങള്‍ എനിക്ക് പറഞ്ഞ് മനസ്സിലാക്കി തന്നു എന്ന് മൃദുല സതി പറഞ്ഞു
English summary
Jiyen Krishnakumar's multi-starrer film Tiyaan, which has been widely shot in locations across North India, also has quite a few non-Malayali actresses as part of its cast. Actress Mrudula Sathe, who has starred in popular Hindi serials like Balika Vadhu, Sunaina and Kya Masti Kya Dhoom, plays Prithviraj's wife in the movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam