»   » സുബ്ബലക്ഷ്മി അഭ്രപാളിയില്‍

സുബ്ബലക്ഷ്മി അഭ്രപാളിയില്‍

Posted By:
Subscribe to Filmibeat Malayalam
Ms Subbulakshmi
എം.എസ്. സുബ്ബലക്ഷ്മിയെ ഇനി സ്‌ക്രീനില്‍ കാണാം. ലോകപ്രശസ്ത സംഗീതജ്ഞ എം.എസിന്റെ ജീവിതം സ്‌ക്രീനിലെത്തിക്കുന്നത് മലയാളിയായ രാജീവ് മേനോന്‍ ആണ്. മിന്‍സാര കനവ്, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്നീ ചിത്രങ്ങളൊരുക്കി പ്രശസ്തനായ രാജീവ് മേനോന്റെ പുതിയ ചിത്രത്തില്‍ ആരാണ് എംസിന്റെ ജീവിതം അവതരിപ്പിക്കുന്നതെന്ന് തീരുമാനിച്ചിട്ടില്ല. ഇപ്പോള്‍ മണിരത്‌നത്തിന്റെ കടല്‍, രജനീകാന്തിന്റെ കൊച്ചടിയാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിക്കുകയാണ് രാജീവ്. ഇതുരണ്ടു പൂര്‍ത്തിയായ ശേഷമായിരിക്കും സംഗീതപശ്ചാത്തലത്തിലുള്ള ചിത്രം തുടങ്ങുക. രാജീവ് തന്നെയാണ് തിരക്കഥയൊരുക്കുന്നത്. തിരക്കഥയെല്ലാം പൂര്‍ത്തിയായി.

പ്രഭു, അരവിന്ദ്‌സ്വാമി, കജോള്‍ എന്നിവര്‍ പ്രധാനവേഷത്തില്‍ അഭിനയിച്ച മിന്‍സാരകനവിലൂടെയാണ് രാജീവ് സംവിധായകന്റെ തൊപ്പിയണിയുന്നത്. മണിരത്‌നത്തിന്റെ ചിത്രങ്ങള്‍ക്ക് കാമറ ചലിപ്പിച്ച് പ്രശസ്തിയിലേക്കുയര്‍ന്ന മേനോന്റെ കന്നിചിത്രം തന്നെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് മമ്മൂട്ടി, അജിത്, അബാസ്, ഐശ്വര്യ റായി, തബു എന്നിവരെല്ലാം അണി നിരന്ന കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ സംവിധാനം ചെയ്തു. മമ്മൂട്ടിക്ക് തമിഴില്‍ ബ്രേക്കു നല്‍കിയ ചിത്രമായിരുന്നു ഇത്.

നേരത്തെ കാവ്യാമാധവന്‍ എംഎസ് സുബ്ബലക്ഷ്മിയുടെ വേഷവുമായെത്തുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. തമിഴിലാണ് ഈ ചിത്രം തയ്യാറാക്കുന്നത്.. പുനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് അധ്യാപകനും പ്രശസ്ത സംവിധായകനുമായ ശിവപ്രസാദാണ് ഇതിനു പിന്നിലെന്ന് അന്ന് വാര്‍ത്തകളുണ്ടായിരുന്നു. കര്‍ണ്ണാടകസംഗീത വിദുഷിയായ എം.എസ് സുബ്ബലക്ഷ്മി ദക്ഷിണേന്ത്യന്‍ സംഗീതപ്രേമികളുടെ മനസ്സിലെ നൊസ്റ്റാള്‍ജിക് സാന്നിദ്ധ്യമാണ്. സംഗീതത്തോടുള്ള അപാരമായ അഭിനിവേശമാണ് ശിവപ്രസാദിനെ ഇത്തരത്തിലുള്ള ഒരു ചിത്രത്തിലേക്ക് അടുപ്പിക്കുന്നത്.

English summary
Rajiv Menon, it is learnt, will start a bio-pic on Carnatic music legend M S Subbulakshmi. "Pre-production work has already started. The shooting will start in July," say sources.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam