»   » ശക്തമായ കഥാപാത്രവുമായി വിനീത്

ശക്തമായ കഥാപാത്രവുമായി വിനീത്

Posted By:
Subscribe to Filmibeat Malayalam
Vineeth
സിനിമയില്‍ വന്ന് കാല്‍നൂറ്റാണ്ടായെങ്കിലും നടന്‍ വിനീത് ഇനിയും രക്ഷപ്പെട്ടില്ല എന്നു പറയാം. എന്നാല്‍ ഹരിഹരന്‍- എംടി ടീമിനൊപ്പം ചേരുമ്പോള്‍ വിനീതിനെ പുതിയ ഊര്‍ജത്തോടെയാണ് എന്നും കണ്ടിരുന്നത്. പുതിയ ചിത്രമായ ഏഴാമത്തെ വരവില്‍ ശക്തമായ കഥാപാത്രമാണ് വിനീതിന് എംടിയും ഹരിഹരനും നല്‍കിയിരിക്കുന്നത്. പുരാവസ്തു ഗവേഷകനായ പ്രസാദ് ആയിട്ടാണ് വിനീത് അഭിനയിക്കുന്നത്.

ഹരിഹരനുമൊത്തുള്ള എട്ടാമത്തെ ചിത്രമാണ് വിനീതിന്റെത്. എംടിയുടെ ഏഴാമത്തെ ചിത്രവും. എം.ടിയുടെ ഇടനിലങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് വിനീത് സിനിമയില്‍ വരുന്നത്. എന്നാല്‍ എംടി-ഹരിഹരന്റെ നഖക്ഷതങ്ങളാണ് വിനീതിനെ അറിയപ്പെടുന്ന നടനാക്കിയത്. തുടര്‍ന്ന് അമൃതംഗമയ, ആരണ്യകം, പരിണയം എന്നീ ചിത്രങ്ങളിലും ഇവര്‍ക്കൊപ്പം അഭിനയിച്ചു. ഏഴാമത്തെ വരവ് എംടി-ഹരിഹരനുമൊത്തുള്ള അഞ്ചാമത്തെ ചിത്രം.

ഹരിഹരന്റെ സര്‍ഗമാണ് വിനീതിന് കുടുംബപ്രേക്ഷകരില്‍ നല്ലൊരു സ്ഥാനം നേടികൊടുത്തത്. മനോജ് കെ.ജയനും വിനീതും തകര്‍ത്തഭിനയിച്ച ചിത്രം സംഗീതത്തിനു പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരുന്നത്. ഇതിനു ശേഷമാണ് എംടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ പരിണയം ചെയ്യുന്നത്. അതിനു ശേഷം ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രങ്ങളിലൊന്നും വിനീത് അഭിനയിച്ചിരുന്നില്ല. വിനീതിനും ഇന്ദ്രജിത്തിനും ധാരാളം അഭിനയ സാധ്യതയുള്ള ചിത്രമാണ് ഏഴാമത്തെ വരവ്. കാടും മനുഷ്യനും തമ്മിലുള്ള ബന്ധമാണ് ഇതിന്റെ പ്രമേയം. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പിലാണ് ചിത്രീകരണം നടക്കുന്നത്.

English summary
Director Hariharan and litterateur M.T. Vasudevan Nair team up again for Ezhamathe Varavu, a film about man’s relationship with the forest, juxtaposed with the relationship among three former college-mates. Vineeth Acting as archaeologist.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam