»   » വടക്കന്‍ വീരഗാഥയ്ക്ക് മുന്‍പേ ആലോചിച്ചത് പഴശ്ശിരാജയുടെ കഥ, വൈകാന്‍ കാരണം മമ്മൂട്ടി !!

വടക്കന്‍ വീരഗാഥയ്ക്ക് മുന്‍പേ ആലോചിച്ചത് പഴശ്ശിരാജയുടെ കഥ, വൈകാന്‍ കാരണം മമ്മൂട്ടി !!

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടില്‍ ഒന്നാണ് എംടി വാസുദേവന്‍ നായരും ഹരിഹരനും. ഇരുവരും ഒന്നിച്ച ഒരു വടക്കന്‍ വീരഗാഥയാണ് ഇന്നും മലയാളത്തിലെ നമ്പര്‍ വണ്‍ ക്ലാസിക് ചിത്രം.

വിഡ്ഢിത്തമാണെന്ന് പലരും പറഞ്ഞു, ഹരിഹരന്‍ പിന്മാറിയില്ല; വടക്കന്‍ വീരഗാഥയിലെ ആ കഥാപാത്രം


1989 ല്‍ പുറത്തിറങ്ങിയ ഒരു വക്കന്‍ വീരാഗാഥയെ മറികടക്കാനൊരു ഇതിഹാസ ചിത്രം മലയാളത്തിലില്ല എന്ന് തന്നെ പറയാം. ഇതിന്റെ ചുവടു പിടിച്ചാണ് 2009 ല്‍ പഴശ്ശിരാജ എന്ന ചിത്രമെത്തിയത്. വടക്കന്‍ വീരഗാഥയോളം പേര് നേടാന്‍ പഴശ്ശിരാജയ്ക്ക് കഴിഞ്ഞില്ല. എന്നാല്‍ വടക്കന്‍ വീരഗാഥയ്ക്കും മുന്‍പേ ആലോചിച്ചതാണ് പഴശ്ശിരാജയുടെ കഥ എന്ന് നിങ്ങള്‍ക്കറിയാമോ?


ചര്‍ച്ചകള്‍ നടന്നു

പഴശ്ശിരാജയുടെ ആലോചനകള്‍ക്കായി 1986 ന്റെ ഒടുവില്‍ എം ടിയും ഹരിഹരനും പി വി ഗംഗാധരനുമെല്ലാം കോഴിക്കോട് പാരാമൌണ്ട് ടൂറിസ്റ്റ് ഹോമില്‍ ഒത്തുകൂടിയിരുന്നു. പഴശ്ശിരാജ സിനിമയാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവിടെ നടന്നു.


ആ വാര്‍ത്ത വന്നത്

എം ടി സിനിമയുടെ വണ്‍ലൈന്‍ തയ്യാറാക്കി. 'പഴശ്ശിരാജ' എന്ന് പേരുമിട്ടു. എന്നാല്‍ അപ്പോഴാണ് അവരുടെ ആവേശം കെടുത്തിക്കൊണ്ട് മറ്റൊരു വാര്‍ത്തയെത്തിയത്. മമ്മൂട്ടിയെ നായകനാക്കി മണ്ണില്‍ മുഹമ്മദ് '1921' എന്ന ചിത്രം നിര്‍മ്മിക്കുന്നു എന്ന വിവരം.


സമാന കഥ

ടി ദാമോദരന്റെ തിരക്കഥയില്‍ ഐ വി ശശി സംവിധാനം ചെയ്യുന്ന സിനിമയാണ് 1921. സ്വാതന്ത്ര്യസമരകാലഘട്ടമായിരുന്നു 1921 ന്റെയും പശ്ചാത്തലം. അടുപ്പിച്ചടുപ്പിച്ച് രണ്ട് ചരിത്രസിനിമകള്‍, അതും സ്വാതന്ത്ര്യസമരം പ്രമേയമാകുന്ന സിനിമകള്‍ വരുന്നത് ശരിയാവില്ലെന്ന് ബോധ്യപ്പെട്ടതിനാല്‍ തല്‍ക്കാലം പഴശ്ശിരാജ ചെയ്യേണ്ട എന്ന് അവര്‍ തീരുമാനിച്ചു.


വടക്കന്‍ വീരഗാഥയില്‍ എത്തിയത്

പിന്നീടാണ് വടക്കന്‍പാട്ട് പിടിക്കാന്‍ ഹരിഹരനും എം ടിയും തീരുമാനിക്കുന്നത്. ചതിയന്‍ ചന്തുവിനെ മറ്റൊരു വീക്ഷണത്തില്‍ അവതരിപ്പിക്കാന്‍ എം ടി തീരുമാനിച്ച ആ നിമിഷം മലയാള സിനിമയുടെ ഏറ്റവും ഭാഗ്യം ചെയ്ത നിമിഷമായിരുന്നു. അങ്ങനെ എക്കാലത്തെയും മികച്ച ആ സിനിമ പിറന്നു, ഒരു വടക്കന്‍ വീരഗാഥ!


പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി

ദൃശ്യാവിഷ്‌കാരം കൊണ്ടും, സംഭാഷണങ്ങള്‍ കൊണ്ടും അഭിനയ മികവുകൊണ്ടും പാട്ടുകള്‍ കൊണ്ടുമൊക്കെ മികച്ചു നില്‍ക്കുന്ന ചിത്രമാണ് ഒരു വടക്കന്‍ വീരഗാഥ. 1989 ലെ സംസ്ഥാന - ദേശീയ പുരസ്‌കാരങ്ങളും ചിത്രം വാരിക്കൂട്ടി. മികച്ച നടന്‍, തിരക്കഥാകൃത്ത്, കലാ സംവിധായകന്‍, വസ്ത്രാലങ്കാരം തുടങ്ങിയ കാറ്റഗറിയില്‍ ദേശീയ പുരസ്‌കാരവും, ജനപ്രിയ ചിത്രം, തിരക്കഥ, മികച്ച നടന്‍, ഛായായഗ്രാഹണം, പിന്നണി ഗായിക(ചിത്ര) തുടങ്ങിയ ഇനങ്ങളില്‍ സംസ്ഥാന പുരസ്‌കാരവും ചിത്രം വാരിക്കൂട്ടി


പഴശ്ശിരാജ എത്തിയത്

വടക്കന്‍ വീരഗാഥ റിലീസ് ചെയ്ത് 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒടുവില്‍ പഴശ്ശിരാജ റിലീസ് ചെയ്തത്. 2009 ല്‍ ചിത്രം റിലീസ് ചെയ്യുമ്പോള്‍ പ്രേക്ഷക മനസ്സില്‍ വടക്കന്‍ വീരഗാഥയും ചന്തുവുമായിരുന്നു ഉണ്ടായിരുന്നത്. കലാപരമായി പഴശ്ശിരാജ മികച്ച വിജയം നേടിയെങ്കിലും വടക്കന്‍ വീരഗാഥയ്ക്ക് മുകളില്‍ എത്താന്‍ കഴിഞ്ഞില്ല. ഒഎന്‍വിയും ഗിരീഷ് പുത്തഞ്ചേരിയും എഴുതി ചിത്രത്തിലെ പാട്ടുകളെ കുറിച്ച് പറയാതെ വയ്യ.


സംഭവിക്കാതെ പോയത്

എംടി - ഹരിഹരന്‍ - മമ്മൂട്ടി കൂട്ടുകെട്ടില്‍ ഇതേ പാറ്റേണില്‍ പല സിനിമകളും പിന്നീട് പ്രഖ്യാപിക്കപ്പെട്ടു. കര്‍ണനും രണ്ടാമൂഴവുമൊക്കെ ഇതില്‍ പെടുന്നു. എന്നാല്‍ ചര്‍ച്ചകള്‍ പുരോഗമിക്കവെ സിനിമകള്‍ പലരുടെയും കൈകളിലെത്തി. പി സി ശ്രീകുമാറിന്‍രെ തിരക്കഥയില്‍ മധുപാലാണ് മമ്മൂട്ടിയെ വച്ച് കര്‍ണന്‍ എന്ന സിനിമ ചെയ്യാന്‍ ഒരുങ്ങുന്നത്. രണ്ടാമൂഴം എംടിയുടെ തിരക്കഥയില്‍ വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്യുമ്പോള്‍ നായകനാകുന്നത് മോഹന്‍ലാലാണ്. മറ്റൊരു വടക്കന്‍ വീരഗാഥ ഈ കൂട്ടുകെട്ടില്‍ പിറക്കും എന്ന് തന്നെയാണ് പ്രേക്ഷക പ്രതീക്ഷ.

English summary
Actually MT and Hariharan planes the film Pazhassi Raja before Oru Vadakkan Veeragatha

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam