twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രണ്ടാമൂഴത്തില്‍ ഒരു കൂട്ടിച്ചേര്‍ക്കലും വെട്ടി തിരുത്തലും ഉണ്ടാവില്ല, എംടി വ്യക്തമാക്കുന്നു

    By Rohini
    |

    ലോക സിനിമാ പ്രേമികള്‍ കാത്തിരിയ്ക്കുന്ന ചിത്രമാണ്, മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന മഹാഭാരതം. ആയിരം കോടി ബജറ്റിലൊരുക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം എന്നതാവാം ഇത്രയേറെ ചിത്രം ആഘോഷിക്കപ്പെടാന്‍ കാരണം. എന്നാല്‍ മലയാളികളെ സംബന്ധിച്ച്, എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന പുസ്തകത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമെന്ന അഭിമാനവുമുണ്ട്.

    <em>ശ്യാമപ്രസാദിനെയും ഭരിക്കുന്ന നിവിന്‍, ഇത്തരക്കാര്‍ മലയാള സിനിമയ്ക്ക് ശാപം; വൈറലാകുന്ന പോസ്റ്റ്</em>ശ്യാമപ്രസാദിനെയും ഭരിക്കുന്ന നിവിന്‍, ഇത്തരക്കാര്‍ മലയാള സിനിമയ്ക്ക് ശാപം; വൈറലാകുന്ന പോസ്റ്റ്

    ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നതും എംടി തന്നെയാണ്. മലയാള മനോരമ വാര്‍ഷികപതിപ്പില്‍ എസ് ജയചന്ദ്രന്‍ നായര്‍ നടത്തിയ അഭിമുഖത്തില്‍ രണ്ടാമൂഴം തിരക്കഥയാക്കിയ അനുഭവത്തെക്കുറിച്ച് എംടി സംസാരിക്കുകയുണ്ടായി. രണ്ടാമൂഴത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കാന്‍ ഏഴ് മാസം വേണ്ടി വന്നു എന്നാണ് എംടി പറഞ്ഞത്.

    randamoozham

    നോവലിന്റെ ഘടന തന്നെയാണ്. സിനിമയ്ക്കുവേണ്ടി കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായിട്ടില്ല. നോവല്‍ സിനിമയായിവന്നാല്‍ മോക്ഷം കിട്ടും എന്ന വിചാരമൊന്നുമില്ല. അഞ്ച് മണിക്കൂറില്‍ രണ്ട് ഭാഗമായി സിനിമയെടുക്കണമെന്ന് ഞാന്‍ പറഞ്ഞു. അത് വെട്ടണം, ഇത് വെട്ടണം എന്നൊന്നും പറഞ്ഞാല്‍ പറ്റില്ല. ചിലര്‍ പറഞ്ഞു, കുട്ടിക്കാലം ഒഴിവാക്കണമെന്ന്. അങ്ങനെയൊന്നും പറ്റില്ലെന്ന് തീര്‍ത്തുപറഞ്ഞു. ഇപ്പോള്‍ അഞ്ച് മണിക്കൂര്‍ 20 മിനിറ്റ് പാകത്തിനാണ് സ്‌ക്രിപ്റ്റ്- എംടി പറഞ്ഞു

    മലയാളവും ഹിന്ദിയും ഇംഗ്ലീഷുമുള്‍പ്പെടെ അഞ്ച് ഭാഷകളിലായിട്ടാണ് സിനിമ എത്തുക. ഇംഗ്ലീഷ് പതിപ്പിനുവേണ്ടി പ്രാഥമികമായ പരിഭാഷയും എംടിയാണ് ചെയ്തതെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു. അഞ്ച് പതിപ്പുകളില്‍ മൂന്നെണ്ണമെങ്കിലും പരിഭാഷകളല്ലാത്ത ഒറിജിനല്‍ മാസ്റ്റര്‍ വെര്‍ഷനുകളാണെന്നും സംവിധായകന്‍ വ്യക്തമാക്കി. ആദ്യഭാഗം പുറത്തെത്തി 100 ദിവസത്തിനുള്ളില്‍ രണ്ടാംഭാഗം റിലീസ് ചെയ്യാനാണ് പദ്ധതി.

    English summary
    MT Vasudevan Nair about Randamoozham scripting
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X