twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി മലയാളത്തിന്റെ കെടാവിളക്ക്! തന്റെ ജീവിതത്തിന്റെ ഭാഗമാണ് അദ്ദേഹമെന്നും എംടി!

    |

    Recommended Video

    കെടാവിളക്കാണിത്, മമ്മൂക്കയെ ചേര്‍ത്തു പിടിച്ച് എംടി പറഞ്ഞത്

    മലയാളത്തിന്റെ സ്വന്തം താരങ്ങളിലൊരാളാണ് മമ്മൂട്ടി. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം തന്റെ സാന്നിധ്യം അറിയിച്ച് മുന്നേറുകയാണ് അദ്ദേഹം. ചെറിയൊരു ഇടവേളയ്ക്ക് ശേഷം അടുത്തിടെ വീണ്ടും തമിഴിലേക്കും തെലുങ്കിലേക്കും താരം എത്തിയിരുന്നു. കഥാപാത്രത്തെ അനായാസമായി തന്നിലേക്ക് ആവാഹിക്കുന്ന ആ പതിവ് തന്നെയായിരുന്നു അദ്ദേഹം എല്ലാ തവണയും പുറത്തെടുക്കുന്നത്. അതിനാല്‍ത്തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് എന്നും മികച്ച സ്വീകരണമാണ് ലഭിക്കാറുള്ളതും. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് അദ്ദേഹം. പ്രഖ്യാപനം മുതല്‍ത്തന്നെ അദ്ദേഹത്തിന്റെ സിനിമകളെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ മമ്മൂട്ടി തന്റെ സിനിമാവിശേഷങ്ങളെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചുമൊക്കെയുള്ള പോസ്റ്റുകളുമായും എത്താറുണ്ട്.

    രമേഷ് പിഷാരടി ചിത്രമായ ഗാനഗന്ധര്‍വനാണ് ഇനി അദ്ദേഹത്തിന്റേതായി തിയേറ്ററുകളിലേക്ക് എത്താനുള്ളത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ് ഇപ്പോള്‍. അഭിനയത്തില്‍ മാത്രമല്ല പുരസ്‌കാര നേട്ടത്തിലും ഏറെ മുന്നിലാണ് അദ്ദേഹത്തിന്‍രെ സ്ഥാനം. ചെറുതും വലുതുമായ നിരവധി പുരസ്‌കാരങ്ങളാണ് അദ്ദേഹത്തിന് ഇതുവരെയായി ലഭിച്ചിട്ടുള്ളത്. പിവി സ്മാരക പുരസ്‌കാരം ഇത്തവണ അദ്ദേഹത്തിനായിരുന്നു ലഭിച്ചത്. എംടി വാസുദേവന്‍ നായരായിരുന്നു പുരസ്‌കാരം വിതരണം ചെയ്തത്. അതിനിടയിലാണ് അദ്ദേഹം മെഗാസ്റ്റാറിനെക്കുറിച്ച് തുറന്നുപറഞ്ഞത്.

    മമ്മൂട്ടിയോട് ആരാധന

    മമ്മൂട്ടിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ് എംടി വാസുദേവന്‍ നായര്‍. നേരത്തെ അദ്ദേഹം ഇതേക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. പിവി സാമി പുരസ്‌കാര വേദിയിലും അദ്ദേഹം പറഞ്ഞത് ഇതേക്കുറിച്ചായിരുന്നു. മറ്റ് ഭാഷകള്‍ക്ക് കടം കൊടുത്താലും തിരിച്ചുവാങ്ങി മലയാളം എന്നും സൂക്ഷിക്കുന്ന കെടാവിളക്കാണ് മമ്മൂട്ടി. അദ്ദേഹത്തിനോട് തനിക്ക് ആരാധനയും സ്‌നേഹവുമാണെന്നുമായിരുന്നു എംടി പറഞ്ഞത്.

    തന്നെ തിരഞ്ഞെടുത്തതില്‍ നന്ദി

    തനിക്കേറെ പ്രിയപ്പെട്ട മമ്മൂട്ടിക്ക് പുരസ്‌കാരം നല്‍കുന്നതിനായി തന്നെ തിരഞ്ഞെടുത്തതിനുള്ള നന്ദിയും അദ്ദേഹം രേഖപ്പെടുത്തിയിരുന്നു. വികാരഭരിതനായാണ് അദ്ദേഹം പരിപാടിയില്‍ സംസാരിച്ചത്. പ്രസംഗത്തിന് ശേഷം അദ്ദേഹം മമ്മൂട്ടിയെ ചേര്‍ത്തുപിടിച്ചിരുന്നു. എംടിയുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ച് മമ്മൂട്ടിയും സംസാരിച്ചിരുന്നു. പുര്‌സകാരത്തിന്റെ സന്തോഷം പുറമേ കാണിക്കാതെ ഗൗരവക്കാരനായാണ് അദ്ദേഹം സംസാരിച്ചത്.

    മമ്മൂട്ടിയുടെ മറുപടി

    എംടി വാസുദേവന്‍ നായരെ ഗുരുതുല്യനായാണ് താന്‍ കാണുന്നത്. സിനിമയാണ് തന്റെ പ്രവര്‍ത്തന മേഖല. അതിനും അപ്പുറത്ത് മറ്റൊരു മേഖല തനിക്കില്ല. മറ്റുള്ളതെല്ലാം ആഗ്രഹങ്ങളാണ്. അഭിനയത്തിനല്ല സാമൂഹ്യ സേവനത്തിനാണ് ഈ അവാര്‍ഡെന്ന് എല്ലാവരും പറഞ്ഞിരുന്നു. അതിനാല്‍ത്തന്നെ സേവനമേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കുറേക്കൂടി ജാഗ്രത പുലര്‍ത്താന്‍ ശ്രമിക്കുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

    സിനിമയ്ക്കപ്പുറത്തെ പ്രവര്‍ത്തനങ്ങള്‍

    സിനിമയില്‍ മാത്രമല്ല സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് മമ്മൂട്ടി. അദ്ദേഹത്തില്‍ നിന്നും സഹായം ലഭിച്ചതിനെക്കുറിച്ച് വ്യക്തമാക്കി നിരവധി പേരാണ് എത്തിയത്. അടുത്തിടെ അട്ടപ്പാടിയിലെയും മംഗലം ഡാമിലേയും ആദിവാസി കോളനികളിലെ കുട്ടികള്‍ക്കുള്ള പഠനസഹായവും ഓണക്കിറ്റും സമ്മാനിക്കാനായി താരം നേരിട്ടെത്തിയിരുന്നു. അജയ് വാസുദേവ് ചിത്രമായ ഷൈലോക്കിന്റെ ചിത്രീകരണത്തിനിടയില്‍ നിന്നായിരുന്നു താരമെത്തിയത്. കഴിഞ്ഞ 5 വര്‍ഷമായി അട്ടപ്പാടി നെന്മാറ, നെല്ലിയാമ്പതി വനമേഖലയിലെ ആദിവാസി കോളനികളിലേക്ക് വിവിധ സഹായങ്ങള്‍ എത്തിക്കുന്നുണ്ട് അദ്ദേഹം. പഠനോപകരണങ്ങളും വൈദ്യ സഹായങ്ങളും പിഎസ് സി കോച്ചിംഗും, ലൈബ്രറി സപ്പോര്‍ട്ടും, വിദഗ്ദ്ധ ചികിത്സയ്ക്കുമുള്ള സഹായങ്ങളാണ് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലൂടെ എത്തിക്കുന്നത്.

    കരിയര്‍ ബെസ്റ്റ് ചിത്രങ്ങള്‍

    മമ്മൂട്ടിക്ക് കരിയര്‍ ബെസ്റ്റ് ചിത്രങ്ങള്‍ സമ്മാനിച്ച എഴുത്തുകാരിലൊരാള്‍ കൂടിയാണ് എംടി വാസുദേവന്‍ നായര്‍. ഒരു വടക്കന്‍ വീരഗാഥ, വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ, തുടങ്ങിയ സിനിമകള്‍ക്കെല്ലാം തൂലിക ചലിപ്പിച്ചത് അദ്ദേഹമായിരുന്നു, മമ്മൂട്ടി-എംടി കൂട്ടുകെട്ടിലൊരു സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

    English summary
    MT Vasudevan Nair's emotional speech about Mammootty.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X