»   » പത്തൊമ്പതാം പടവുമായി വീണ്ടും ഭരത്ബാല

പത്തൊമ്പതാം പടവുമായി വീണ്ടും ഭരത്ബാല

Posted By:
Subscribe to Filmibeat Malayalam

എം.ടി.വാസുദേവന്‍നായരുടെ തിരക്കഥയില്‍ ഭരത്ബാല സംവിധാനം ചെയ്യാനിരുന്ന പത്തൊമ്പതാം പടവ് (നയന്റീന്ത് സെറ്റ്പ്) എന്ന ചിത്രത്തിന് വീണ്ടും ജീവന്‍വയ്ക്കുന്നു. കമല്‍ഹാസനും അസിനും പ്രധാന വേഷത്തില്‍ അഭിനയിക്കാനിരുന്ന ഈ ചിത്രമായിരുന്നു ഭരത്ബാല ആദ്യം ചെയ്യാമെന്നേറ്റിരുന്നത്. എന്നാല്‍ താരങ്ങളുടെ ഡേറ്റ് കിട്ടാത്തതിനാല്‍ ബിഗ് ബജറ്റ് ചിത്രം വൈകി. അതോടെയാണ് അദ്ദേഹം ധനുഷിനെ നായകനാക്കി മരിയാന്‍ ചെയ്തത്. മരിയാന്‍ വന്‍ ഹിറ്റായതോടെയാണ് ഭരത്ബാല തന്റെ ആദ്യചിത്രത്തിലേക്കു കടക്കാന്‍ തീരുമാനിച്ചത്.

എം.ടി.വാസുദേവന്‍നായര്‍ തിരക്കഥയെഴുതിയ ചിത്രം മലയാളത്തിലും തമിഴിലുമാണ് ചെയ്യാനിരുന്നത്. ജപ്പാന്‍ താരവും പ്രധാനവേഷത്തില്‍ അഭിനയിക്കുന്നത്. കേരളത്തിലെ കളരിയാണ് പ്രധാന വിഷയം. കളരിപഠിക്കാന്‍ ജപ്പാനില്‍ നിന്നൊരാള്‍ വരുന്നതും ഇവിടുത്തെ പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്നതുമാണ് പ്രമേയം. പത്തൊമ്പതാം അടവ് എന്നു പറയുന്നതുപോലെയാണ് പേര് പത്തൊമ്പതാം പടവ് എന്നിട്ടത്.

Bharat Bala

പുതിയ ചിത്രത്തില്‍ ചിലപ്പോള്‍ കമല്‍ഹാസന്‍ ഒഴിവാകാന്‍ സാധ്യതയുണ്ട്. തമിഴിലെ ഏതെങ്കിലും യുവതാരമായിരിക്കും നായകനാകുക.

ഭരത്ബാലയുടെ മരിയാന്‍ ഇപ്പോള്‍ തമിഴിലും തെലുങ്കിലും മലയാളത്തിലും തകര്‍ത്തോടുകയാണ്. ധനുഷിന്റെയും മലയാളിതാരം പാര്‍വതിയുടെയും മികച്ച പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ. സലിംകുമാര്‍ ആണ് പാര്‍വതിയുടെ അച്ഛന്‌റെ വേഷത്തില്‍. മലയാളിയായ വിനായകന്‍ ആണ് വില്ലന്‍മാരില്‍ ഒരാള്‍.

English summary
Bharat Bala directing a film named Pathombatham Padavu (Nineteenth Step) written by MT Vasudevan Nair.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam