»   » മോട്ടോര്‍ സൈക്കിള്‍ ഡയറീസുമായി രാജേഷ് പിള്ള

മോട്ടോര്‍ സൈക്കിള്‍ ഡയറീസുമായി രാജേഷ് പിള്ള

Posted By:
Subscribe to Filmibeat Malayalam
Rajesh Pillai
ട്രാഫിക്ക് എന്ന ഒരൊറ്റച്ചിത്രം മതി രാജേഷ് പിള്ളയെന്ന സംവിധായകന്റെ പ്രതിഭ മനസ്സിലാക്കാന്‍. സാധാരണനിലയില്‍ ഇത്രയും വിജയിച്ച ഒരു ചിത്രമെടുത്തുകഴിഞ്ഞാല്‍ ആ സംവിധായകന് പിന്നെ തിരക്കോടു തിരക്കായിരിക്കും. എന്നാല്‍ രാജേഷ് പിള്ള ട്രാഫിക്ക് ഇറങ്ങി കാലമേറെയായിട്ടും പുതിയ ചിത്രമൊന്നുമെടുത്തിട്ടില്ല.

ഒരിടയ്ക്ക് മോട്ടോര്‍ സൈക്കിള്‍ ഡയറീസ് എന്നൊരു ചിത്രവുമായി രാജേഷ് എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ പിന്നീട് ഈ ചിത്രം ഉപേക്ഷിച്ചുവെന്നും വാര്‍ത്ത വന്നു. എന്നാല്‍ രാജേഷ് പറയുന്നത് ആ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നാണ്. രണ്ടുവര്‍ഷത്തോളം ആ സ്‌ക്രിപ്റ്റിന് വേണ്ടി ചെലവിട്ടു. ഇപ്പോള്‍ അത് ഏതാണ്ട് പൂര്‍ണതയോട് അടുത്തിരിക്കുകയാണ്-രാജേഷ് പറയുന്നു.

കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കിയാണ് മോട്ടോര് സൈക്കിള്‍ ഡയറീസ് ഒരുക്കുന്നതെന്നാതിയിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ രാജേഷ് പ്രത്യേകിച്ചൊന്നും പറഞ്ഞിട്ടില്ലെങ്കിലും ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നകാര്യം വ്യക്തമായിക്കഴിഞ്ഞു.

2013ല്‍ത്തന്നെ ഈ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നും അടുത്തവര്‍ഷം ആദ്യം ചിത്രം റിലീസ് ചെയ്യുമെന്നും രാജേഷ് പറയുന്നു. രാജേഷ് പിള്ളയൊരുക്കുന്ന മറ്റൊരു ചിത്രം മോഹന്‍ലാല്‍ നായകനാകുന്ന ലൂസിഫര്‍ ആണ്. മുരളി ഗോപിയാണ് ലൂസിഫറിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. അതിനിടെ ട്രാഫിക്ക് ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്യാന്‍ രാജേഷ് ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

English summary
Director Rajesh Pillai said that he is not shelved the film Motorcycle Diaries.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam