മുഖംമൂടി ഹിറ്റായാല്‍ നരേന്‍ മുങ്ങും

ജീവ നായകനാകുന്ന മുഖംമൂടിയില്‍ ഗംഭീര പ്രകടനമാണ് നരേന്‍ കാഴ്ചവച്ചിരിക്കുന്നത്. തമിഴില്‍ നരേന് മേല്‍വിലാസമുണ്ടാക്കിക്കൊടുത്ത മിഷ്‌കിന്‍ വിളിക്കുമ്പോള്‍ വേണ്ട എന്നു പറയാന്‍ പറ്റാത്തതിനാലാണ് നരേന്‍ ആ വേഷം സ്വീകരിച്ചത്. മിഷ്‌കിന്റെ അഞ്ചാതെ, ചിത്തിരം പേശുതടി എന്നീ ചിത്രങ്ങളിലൂടെയാണ് നരേന്‍ തമിഴില്‍ സ്ഥാനം പിടിച്ചത്. അതെല്ലാം നായകവേഷമായിരുന്നു. ആദ്യമായിട്ടാണ് വില്ലന്‍ വേഷം ചെയ്യുന്നത്. ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ വേണ്ടി നിരവധി ചിത്രങ്ങള്‍ നരേന്‍ വേണ്ടെന്നു വച്ചിരുന്നു
.
പി. ടി. കുഞ്ഞഹമ്മദ് സംവിധാനം ചെയ്ത വീരപുത്രനു ശേഷം നരേന്‍ ലാല്‍ജോസിന്റെ അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. നീണ്ടൊരു ഇടവേളയുണ്ടായത് മുഖംമൂടിയില്‍ അഭിനയിക്കേണ്ടതുള്ളതിനാലായിരുന്നു.
ഇപ്പോള്‍ എം.ടി.-ഹരിഹരന്‍ ടീമിന്റെ ഏഴാമത്തെ വരവിലും നരേന്‍ അഭിനയിക്കുന്നുണ്ട്. ഈ പ്രൊജക്ടുകളെല്ലാം തീര്‍ന്നാല്‍ നരേന്‍ തമിഴില്‍ തന്നെയായിരിക്കും ശ്രദ്ധ കൊടുക്കുക. തമിഴില്‍ ശ്രദ്ധ കൊടുക്കാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ താമസം ചെന്നൈയിലേക്കു മാറ്റിയിരുന്നു. ഇനി മുഴുവന്‍ സമയവും തമിഴ് നടനാകും.


Click it and Unblock the Notifications











