»   » അമ്മയുടെ ഷോയ്ക്ക് പോയവര്‍ മദ്യപിച്ചിരുന്നില്ല

അമ്മയുടെ ഷോയ്ക്ക് പോയവര്‍ മദ്യപിച്ചിരുന്നില്ല

Posted By:
Subscribe to Filmibeat Malayalam

അടുത്തിടെ താരസംഘടനയായ അമ്മയുടെ താരനിശയ്ക്കായി ദുബയിലേയ്ക്ക് പോകുമ്പോള്‍ വിമാനത്തില്‍ താരങ്ങളെല്ലാം മദ്യപിച്ച് ഫിറ്റായ അവസ്ഥയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിമാനത്തില്‍ വച്ച് താരങ്ങളുമായി ഗായികയും അവതാകയുമായ റിമി ടോമി നടത്തിയ ചാറ്റ്‌ഷോയുടെ വീഡിയോ കാണുമ്പോള്‍ ഇത്തരത്തില്‍ സംശയിച്ച് പോവുകയും ചെയ്യും.

താരങ്ങള്‍ ആകാശത്ത് എന്ന പേരില്‍ മനോരമയുടെ ചാനലില്‍ വന്ന വിമാനത്തിലെ ചാറ്റ്‌ഷോയുടെ ദൃശ്യങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയിലും യുട്യൂബിലുമെല്ലാം വലിയ വിമര്‍ശനങ്ങള്‍ വന്നിരുന്നു.

Amma Show Rehersal

മോഹന്‍ലാല്‍, മുകേഷ്, സിദ്ദിഖ് തുടങ്ങിയ മുതിര്‍ന്ന താരങ്ങളും യുവനിരയുമെല്ലാം വിമാനത്തിലുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളുടെ ശക്തികുറഞ്ഞതിന് ശേഷമാണെങ്കിലും നടന്‍ മുകേഷ് താരങ്ങള്‍ വെള്ളത്തിലായിരുന്നുവെന്ന കമന്റുകള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയായിരുന്നു. തങ്ങളെല്ലാം വിമാനത്തില്‍ മദ്യപിച്ചിരിക്കുകയായിരന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് മുകേഷ് പറയുന്നു. സിനിമാക്കാരെ ഏതെങ്കിലും തരത്തില്‍ ആക്ഷേപിക്കുന്നത് ജനങ്ങള്‍ക്ക് എപ്പോഴും സന്തോഷമാണെന്നും അത് ശരിയല്ലെന്നും അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ മുകേഷ് പറയുന്നു.

ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ഭാവനയില്‍ കഥകള്‍ മെനയുകയാണ്. അഞ്ച് നേരം നിസ്‌കരിക്കുന്ന നടന്‍ സിദ്ദിഖ് പോലും വെള്ളമടിച്ച് ലക്കുകെട്ടായിരുന്നു വിമാനത്തില്‍ യാത്രചെയ്തിരുന്നതെന്ന് ആളുകള്‍ പറഞ്ഞുകളഞ്ഞു. ചില മഞ്ഞപ്പത്രക്കാര്‍ താരങ്ങളെ അപമാനിക്കുകയെന്ന ലക്ഷ്യം വച്ച് നടക്കുകയാണ്- മുകേഷ് ആരോപിച്ചു.

English summary
Actor Mukesh denied the reports that says all actors are drunk while they were travelling to Dubai for AMMA show.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam