»   » ദിലീപിനൊപ്പം ഞങ്ങളുണ്ടാവും, തള്ളിപ്പറയില്ല; ചോദ്യങ്ങള്‍ക്ക് മുന്നില്‍ പൊട്ടിത്തെറിച്ച് മുകേഷ്

ദിലീപിനൊപ്പം ഞങ്ങളുണ്ടാവും, തള്ളിപ്പറയില്ല; ചോദ്യങ്ങള്‍ക്ക് മുന്നില്‍ പൊട്ടിത്തെറിച്ച് മുകേഷ്

By: Rohini
Subscribe to Filmibeat Malayalam

താരസംഘടനയായ അമ്മയുടെ 23 വാര്‍ഷിക യോഗത്തിന് ശേഷം നടന്ന പത്ര സമ്മളനത്തില്‍ നാടകീയ രംഗങ്ങള്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മുകേഷും കെബി ഗണേഷ് കുമാറും പൊട്ടിത്തെറിച്ചു. ദിലീപിനെ ഒറ്റപ്പെടുത്തില്ല എന്നും ഒപ്പം ഞങ്ങളുണ്ടാവുമെന്നും അംഗങ്ങള്‍ വ്യക്തമാക്കി.

അമ്മയുടെ യോഗത്തിന്റെ വേദിയിലേക്ക് ദിലീപിന്റെ സര്‍പ്രൈസ് എന്‍ട്രിയും ഡയലോഗും, സിനിമാ സ്റ്റൈല്‍ !!

ദിലീപിനെ വേട്ടയാടാന്‍ അനുവദിയ്ക്കില്ല അനാവശ്യമായ ചോദ്യങ്ങള്‍ ചോദിക്കരുത് എന്നും പറഞ്ഞുകൊണ്ടാണ് മുകേഷ് ക്ഷോപിച്ചത്. സംഘടനയിലെ അംഗങ്ങളുടെ ചോര കുടിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് വൈസ് പ്രസിഡന്റ് കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

mukesh

ജനറല്‍ സെക്രട്ടറി മമ്മൂട്ടിയും വൈസ് പ്രസിഡന്റ് മോഹന്‍ലാലും വേദിയിലിരിക്കേയാണ് മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുകേഷും ഗണേഷും എത്തിയത്. ഇരുവരും ഒന്നും മിണ്ടിയില്ല. ദിലീപും മൗനം പാലിച്ചുകൊണ്ട് വേദിയില്‍ ഉണ്ടായിരുന്നു.

രണ്ട് പേര്‍ക്കുമൊപ്പം സംഘടനയുണ്ട്. ദിലീപിന് സംഘടനയുടെ പൂര്‍ണപിന്തുണയുണ്ടാകുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. എന്തു വന്നാലും അംഗങ്ങളെ സംരക്ഷിക്കുമെന്നും ഇന്നസെന്റ് പറഞ്ഞു. ആവശ്യങ്ങള്‍ ഇല്ലാതെ കാര്യങ്ങള്‍ ചര്‍ച്ചയാക്കരുതെന്നും ആടിനെ പട്ടിയാക്കുന്ന നടപടിയാണ് മാധ്യമങ്ങളുടേത്. ദിലീപിനൊപ്പം ഒറ്റക്കെട്ടായുണ്ടാകുമെന്ന ഗണേഷിന്റെ പ്രസ്താവന യോഗത്തിനെത്തിയ താരങ്ങള്‍ ആര്‍പ്പുവിളിയോടെയാണ് ഏറ്റെടുത്തത്.

സംഘടന പൊളിക്കാന്‍ ആരും നോക്കേണ്ടെന്നും അമ്മ പൊളിയില്ലെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ വെളിപ്പെടുത്തലുകളെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഇന്നസെന്റ് ഒഴിഞ്ഞുമാറുകയായിരുന്നു.

English summary
Mukesh lost his cool on Amma general body press meet

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam