»   » മുകേഷും വിവാഹിതനായി, ഇനി ഗണേഷ്‌

മുകേഷും വിവാഹിതനായി, ഇനി ഗണേഷ്‌

Posted By:
Subscribe to Filmibeat Malayalam

എല്ലാം വളരെ പെട്ടെന്നായിരുന്നു. നടന്‍ മുകേഷും നര്‍ത്തകി മേതില്‍ ദേവികയും തമ്മിലുള്ള വിവാഹം. 2009ല്‍ ആണ് നടി സരിതയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയത്. സംഗീത നാടക അക്കാദമി ചെയര്‍മാനായിരിക്കുന്ന കാലത്താണ് മുകേഷ് നര്‍ത്തകി മേതില്‍ ദേവികയുമായി പരിചയപ്പെടുന്നതും അടുക്കുന്നതും. പിന്നീട് അല്‍പകാലം പ്രണയകാലം. വിവാഹം വളരെ പെട്ടെന്നും.

പ്രശസ്ത നടന്‍ ഒ.മാധവന്റെയും വിജയകുമാരിയുടെയും മകനായ മുകേഷ് സരിതയെ വിവാഹം കഴിക്കുന്നത് അവര്‍ ദക്ഷിണേന്ത്യയിലെ മുന്‍നിര നായികയായിരിക്കുന്ന കാലത്താണ്. മമ്മൂട്ടിയുടെയും ദക്ഷിണേന്ത്യയിലെ മുന്‍നിര നായകന്‍മാരുടെയൈാക്കെ നായികയായി തിളങ്ങുമ്പോഴാണ് മലയാളത്തില്‍ സഹനടനായി അഭിനയിച്ചിരുന്ന മുകേഷുമായി പ്രണയത്തിലാകുന്നത്. രണ്ടുപേരും തമ്മില്‍ ചേര്‍ച്ചയില്ലെന്ന് പലരും പറഞ്ഞിരുന്നെങ്കിലും അതൊന്നും കേള്‍ക്കാന്‍ മുകേഷ് തയ്യാറായില്ല. എന്നാല്‍ വിവാഹം കഴിഞ്ഞ് രണ്ടു കുട്ടികളായപ്പോഴേക്കും സ്വരചേര്‍ച്ചയില്ലാതായി. 2007ല്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കി. 2009ല്‍ വിവാഹമോചനം നേടി.

Ganesh Kumar

മുകേഷിനെപ്പോലെ അല്‍പകാല വിവാഹ ജീവിതത്തിനു ശേഷം ഭാര്യയെ ഉപേക്ഷിച്ച നടന്‍മാര്‍ ഇനിയുമുണ്ട്. ഉര്‍വശിയുമായി പ്രണയിച്ചു വിവാഹം കഴിച്ച മനോജ് കെ. ജയന്‍ മകള്‍ കുഞ്ഞാറ്റ ജനിച്ചു കുറച്ചു കഴിഞ്ഞപ്പോഴേക്കും വിവാഹ മോചനം നേടി. 2008ല്‍ ആണ് വിവാഹമോചനം നേടിയത്. 2011ല്‍ ആശ എന്ന വിവാഹമോചിതയായ മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. പുതിയ ബന്ധത്തില്‍ അമൃത് എന്നൊരു മകന്‍ ജനിച്ചു.

ഇതുപോലെ തന്നെയാണ് നടനും മന്ത്രിയുമായ കെ.ബി. ഗണേഷ്‌കുമാറിന്റെ ജീവിതവും. യാമിനിയുമായി വിവാഹമോചനം നേടിയിട്ട് ദിവസങ്ങളേ ആയുള്ളൂ. ഗണേഷ് ഇനി ആരെ വിവാഹം കഴിക്കുമെന്ന് നോക്കിയാല്‍മതി.

മലയാളത്തിലെ സൂപ്പര്‍താരം ദിലീപും വിവാഹ മോചനത്തിന്റെ വക്കിലാണ്. മഞ്ജുവാര്യരും ദിലീപും ഇപ്പോള്‍ വേര്‍പിരിഞ്ഞാണ് ജീവിക്കുന്നത്. മകള്‍ ദിലീപിനൊപ്പവും. രണ്ടുപേരും വേര്‍പിരിയാതിരിക്കാന്‍ സുഹൃത്തുക്കള്‍ നടത്തുന്ന ശ്രമമൊന്നും വിജയിച്ചില്ല.

English summary
Mukesh Married, then when KB Ganesh Kumar's Marriage?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam